വാഴപ്പഴം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഴമാണ്, എന്നാൽ പഴം കഴിച്ചതിന് ശേഷം തൊലി വലിച്ചെറിയുന്നതാണ് പതിവ്. ഇനി പഴത്തൊലികൾ കളയേണ്ടതില്ല, വാഴത്തൊലികൾ നിങ്ങളുടെ തോട്ടത്തിൽ വിവിധ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. വാഴപ്പഴം ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്ത്രോതസാണ്, അവയുടെ തൊലികളും ഇത് തന്നെയാണ് ചെയ്യുന്നത്. അവ വേഗത്തിൽ വിഘടിക്കുന്നതിന് സഹായിക്കുന്നു. അത് മണ്ണിന് പോഷണം നൽകുന്നതിന് സഹായിക്കുന്നു.
വാഴപ്പഴത്തിൻ്റെ തൊലി പല തരത്തിൽ തോട്ടങ്ങളിൽ ഉപയോഗിക്കാം
1. ഒരു ബക്കറ്റിലേക്ക് കുറച്ച് വാഴത്തൊലി ഇട്ട് വെള്ളം ഒഴിച്ച് കുറച്ച് ദിവസം വെക്കുക. കുറച്ച് നാളുകൾക്ക് ശേഷം ഇത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വാഴപ്പഴത്തൊലിയിലെ ധാതുക്കളും, പോഷകങ്ങളും വെള്ളത്തിലേക്ക് ലയിക്കുന്നു. ഇത് നിങ്ങളുടെ പൂക്കളേയും, പച്ചക്കറികളേയും പോഷകങ്ങളാൽ സമ്പുഷ്ടമാക്കുകയും വളർച്ചയെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2. വാഴത്തോലിൽ പൊട്ടാസ്യത്തിൻ്റെ ഉയർന്ന സാന്ദ്രതയുണ്ട്. ചെടികൾക്ക് പൂക്കൾ ഉണ്ടാകുന്നതിനുള്ള പ്രധാന പോഷകമാണ് ഇത്. സസ്യകോശങ്ങൾക്കിടയിൽ പോഷകങ്ങളും ജലവും കൈമാറ്റം ചെയ്യുന്നതിനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പൊട്ടാസ്യം സഹായിക്കുന്നു. ചെയ്യേണ്ടത് വാഴത്തോൽ കഷ്ണങ്ങളായി മുറിച്ച് മണ്ണിൽ ഇട്ട് കൊടുക്കാം.
3. വാഴപ്പഴത്തിൻ്റെ തോൽ ഗ്രൈൻ്ററിൽ ഇട്ട് ചതച്ച ശേഷം മണ്ണിൽ കലർത്താവുന്നതാണ്, ഇത് കാലക്രമേണ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന പോഷകങ്ങൾ മണ്ണിലേക്ക് ലയിപ്പിക്കുന്നതിന് സഹായിക്കുന്നു.
4. ഈച്ചകളെ ഒഴിവാക്കുന്നതിന് വാഴപ്പഴത്തിൻ്റെ തൊലി ഉപയോഗിക്കാവുന്നതാണ്, വാഴപ്പഴത്തിൻ്റെ തൊലി മുറിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് കുറച്ച് ആപ്പിൾ സൈഡർ വിനഗർ ഒഴിക്കുക, ഒരു പോളിത്തീൻ ഉപയോഗിച്ച് മൂടിയതിന് ശേഷം അതിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക, ഇത് ഈച്ചകളെ ആകർഷിക്കുകയും അവ നശിച്ച് പോകുകയും ചെയ്യുന്നു.
5. വാഴപ്പഴത്തിൻ്റെ തോലുകൾ ബയോഡീഗ്രേഡബിൾ ആയതിനാൽ പെട്ടെന്ന് വിഘടിക്കുന്നതിന് സഹായിക്കുന്നു, വാഴപ്പഴത്തിൻ്റെ ഏറ്റവും നല്ല ഉപയോഗങ്ങളിലൊന്ന് അവയെ കമ്പോസ്റ്റിലേക്ക് ചേർക്കുന്നതാണ്. കമ്പോസ്റ്റിലേക്ക് ചേർക്കുന്നതിന് മുമ്പ് അവ അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ ചേർക്കണം, അല്ലെങ്കിൽ അത് സ്ലഗുകളെ ആകർഷിക്കും.
6. തക്കാളി ചെടികൾ തഴച്ചു വളരുന്നതിനും നന്നായി വിളവ് തരുന്നതിനും വാഴപ്പഴത്തിൻ്റെ തോലുകൾ സഹായിക്കും. വാഴത്തോലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ മണ്ണിനെ സമ്പുഷ്ടമാക്കുന്നു, ഇത് തക്കാളിക്ക് നല്ല വിളവ് ലഭിക്കുന്നതിന് സഹായിക്കുന്നു .
7. നിങ്ങൾ തൈകൾ നട്ട് പിടിപ്പിക്കുന്നതിനൊപ്പം തന്നെ വാഴത്തോലുകൾ കഷ്ണങ്ങളാക്കി ഇടുന്നത് ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു.
8. കാത്സ്യം, ഫോസ്ഫറസുകൾ, മഗ്നീഷ്യം, സൾഫർ എന്നിവയുടെ നല്ല ഉറവിടമായത് കൊണ്ട് തന്നെ റോസാപ്പൂക്കൾക്ക് പ്രതിരോധശേഷി നൽകുന്നതിനും നന്നായി പൂക്കൾ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ കടലപ്പിണ്ണാക്ക് ഉപയോഗിച്ചാൽ ഇരട്ടി ഫലം
Share your comments