1. Farm Tips

റോസ്മേരി വീട്ടിൽ വളർത്തിയാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം

സോപ്പുകളുടേയും പെർഫ്യൂമുകളുടെയും നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന റോസ്മേരി എണ്ണ ഇന്ന് ചർമ്മത്തിനും കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് പ്രശസ്തമാണ്

Saranya Sasidharan
Rosemary is good for health and beauty when grown at home
Rosemary is good for health and beauty when grown at home

ആയുർവേദത്തിൽ റുജാമാരി എന്നറിയപ്പെടുന്ന റോസ്മേരി ഒരു സുഗന്ധമുള്ള ഔഷധ സസ്യമാണ്. സോപ്പുകളുടേയും പെർഫ്യൂമുകളുടെയും നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന റോസ്മേരി എണ്ണ ഇന്ന് ചർമ്മത്തിനും കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് പ്രശസ്തമാണ്. മാത്രമല്ല ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളത് കാരണം ചുളിവുകളും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും തടയുന്നതിന് സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ച്ക്ക് ഉത്തമമാണ്.

റോസ്മേരി വീട്ടിൽ വളർത്തിയാൽ ഗുണങ്ങൾ പലതാണ്

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം, ബുദ്ധിശക്തി, ഉണർവ് എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു. റോസ്മേരി സുഗന്ധം കുട്ടികളുടെ പ്രവർത്തന ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് നോർത്തുംബ്രിയ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ്

ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആൻ്റി ഓക്സിഡൻ്റുകൾ അത്യാവശ്യമാണ്, കാരണം അവ ശരീരത്തിലെ ഫ്രീ റാഡിക്കുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തചംക്രമണം മെച്ചപ്പെടുത്തുകയും പ്രായമാകുന്ന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനപ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് റോസ്മേരി ചായ കുടിക്കാവുന്നതാണ്, ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കാതെ തന്നെ ഇത് സിസ്റ്റത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു

ഹൈപ്പോടെൻസിവ് ഗുണങ്ങൾ ഉള്ളതിനാൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കുന്നതിന് റോസ്മേരി സഹായിക്കുന്നു. രക്തക്കുഴലുകളുടെ സങ്കോചം കുറയ്ക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ചർമ്മത്തിന് ഗുണം ചെയ്യുന്നു

റോസ്മേരിയിൽ ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ഫ്രീ റാഡിക്കുകളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ റോസ്മേരി ഇലകൾ, അവശ്യ എണ്ണ ചേർക്കുന്നത് ചർമ്മത്തിലെ ചുളിവുകളും അയഞ്ഞ ചർമ്മവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

റോസ്മേരിയിൽ കർണോസിക് ആസിഡ് പ്രവർത്തിക്കുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

തലവേദന കുറയ്ക്കുന്നു

തലവേദന നിയന്ത്രിക്കുന്നതിന് റോസ്മേരി ഉത്തമമാണ്. കാരണം ഇത് തലവേദനയുടെ പ്രധാന കാരണമായ രക്തക്കുഴലുകളുടെ വികാസം (വിപുലീകരണം) കുറയ്ക്കാൻ സഹായിക്കുന്നു.

മുടി സംരക്ഷണത്തിന്

മുടി സംരക്ഷണത്തിനായി റോസ്മേരി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു, ഇത് താരൻ കുറയ്ക്കുന്നതിനും, നരച്ച മുടി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഒരു പരിധിവരെ കഷണ്ടിയെ തടയുന്നതിനും സഹായിക്കുന്നു, തലയോട്ടിയിലെ എല്ലാ പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമായി ചികിത്സിക്കാൻ റോസ്മേരി ഉത്തമമാണ്.

English Summary: Rosemary is good for health and beauty when grown at home

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds