1. Farm Tips

കൃഷിയിൽ നൂറുമേനി വിളവിന് ജൈവ ഗവ്യം മാത്രം ഉപയോഗിച്ചാൽ മതി

വിഷ വിമുക്തമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാൻ ചെറിയ രീതിയിലെങ്കിലും അടുക്കളത്തോട്ടത്തിൽ സ്ഥലം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ഥലം ഇല്ല എന്ന പരാതിപ്പെടുന്നവർക്ക് മട്ടുപ്പാവിലും കാലികമായി ആസൂത്രണത്തോടെ കൃഷി ചെയ്താൽ മികച്ച വിളവ് തന്നെ ലഭ്യമാക്കാം.

Priyanka Menon
ജൈവ ഗവ്യം  എല്ലാ വിളകൾക്കും  ഉപയോഗപ്പെടുത്താവുന്നതാണ്
ജൈവ ഗവ്യം എല്ലാ വിളകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്

വിഷ വിമുക്തമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാൻ ചെറിയ രീതിയിലെങ്കിലും അടുക്കളത്തോട്ടത്തിൽ സ്ഥലം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ഥലം ഇല്ല എന്ന പരാതിപ്പെടുന്നവർക്ക് മട്ടുപ്പാവിലും കാലികമായി ആസൂത്രണത്തോടെ കൃഷി ചെയ്താൽ മികച്ച വിളവ് തന്നെ ലഭ്യമാക്കാം. മികച്ച ആദായം ലഭ്യമാക്കുവാൻ കൃത്യമായ പരിചരണമുറകൾ അവലംബിക്കേണ്ടതുണ്ട്.

അതിൽ ഏറ്റവും പ്രധാനമാണ് കൃത്യസമയങ്ങളിൽ വളപ്രയോഗവും, കീട നിയന്ത്രണവും. ചെടിയുടെ ഓരോ വളർച്ച ഘട്ടത്തിലും നമ്മൾ ഓരോ രീതിയിൽ വളപ്രയോഗം നടത്താറുണ്ട്. അത്തരത്തിൽ ചെടികൾക്ക് നല്ല രീതിയിൽ വളരുവാനും, മികച്ച കായ്ഫലം ലഭ്യമാക്കുവാനും ഏറ്റവും എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒന്നാണ് ജൈവ ഗവ്യം. എല്ലാ വിളകൾക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

ജൈവ ഗവ്യം തയ്യാറാക്കുന്ന വിധം

ചേരുവകൾ

  • ഗോമൂത്രം 50 ലിറ്റർ
  • ചാണകം 50 കിലോ
  • ശീമക്കൊന്ന ഇല 30 കിലോ
  • പപ്പായ ഇല 30 കിലോ
  • കൊടിത്തൂവ സമൂലം 15 കിലോ
  • വേപ്പിൻപിണ്ണാക്ക് 10 കിലോ
  • കടല നിലക്കടല പിണ്ണാക്ക് 10 കിലോ
  • കല്ല് കലരാത്ത മണ്ണ് ഒരു മൂന്നു പിടി
  • ഒരു ലിറ്റർ തൈര്
  • 10 നാളികേരത്തിന്റെ വെള്ളം


തയ്യാറാക്കുന്ന വിധം

ആദ്യം 200 ലിറ്റർ ഉൾക്കൊള്ളുന്ന ബാരൽ എടുക്കുക. അതിനുശേഷം മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി ഈ ബാരലിൽ ഇട്ട് രണ്ടുനേരം മരത്തിൻറെ കമ്പ് ഉപയോഗിച്ച് ഘടികാര ദിശയിലും എതിർ ഘടികാര ദിശയിലും 21 ദിവസം നന്നായി ഇളക്കുക. അതിനുശേഷം ഇരുപത്തി രണ്ടാം ദിവസം മുതൽ ഏഴു ദിവസം ഇത് ഇളക്കാതെ വയ്ക്കുക. തയ്യാറാക്കുന്ന ദിവസം മുതൽ ഈ ബാരലിന് മുകൾഭാഗം തുണി ഉപയോഗിച്ച് വായു കടക്കാത്ത രീതിയിൽ കെട്ടി വയ്ക്കണം. അതിനുമുകളിൽ ചണ ചാക്ക് ഇട്ടു നൽകുന്നതും നല്ലതാണ്.

Jaivagavyam is one of the easiest things to do to help plants grow well and produce good fruit. It can be used for all crops.

മുപ്പതാം ദിവസം ഒരു ലിറ്റർ എടുത്ത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. വൈകുന്നേര സമയങ്ങളിൽ ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്. ചെടികളുടെ കട തൊടാതെ ഒഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ജൈവ ഗവ്യം ഉപയോഗിക്കുന്നതിനു മുൻപ് മണ്ണ് നനയ്ക്കണം.

English Summary: In agriculture, it is sufficient to use only organic manure or jaiva gavyam for a hundredfold yield

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds