തെങ്ങുകളുടെ പ്രായം, നടീൽ അകലം, തെങ്ങിൻതോപ്പിൽ ലഭ്യമാകുന്ന തണലിന്റെ അളവ് എന്നിവ കണക്കിലെടുത്തുവേണം മിശ്രവിള കൃഷി ക്രമീകരിക്കുവാൻ. പൊതുവേ 8 മുതൽ 25 വർഷം വരെ പ്രായമുള്ള തെങ്ങിൻ തോപ്പിൽ ഇടവിള കൃഷി വിജയിക്കുകയില്ല. എന്നാൽ നട്ട് ആദ്യത്തെ മൂന്ന് നാല് വർഷം ഇടവിളകൾ കൃഷി ചെയ്യാവുന്നതാണ്. മരിച്ചീനി, ഇഞ്ചി, മഞ്ഞൾ മുതലായവ തണലിൽ വളരുകയും ആഴത്തിൽ വേരുപടലം ഇല്ലാത്തവയും ആയതുകൊണ്ട് 15- 25 വർഷം പ്രായമുള്ള തെങ്ങിൻതോപ്പുകളും ഇവ കൃഷി ചെയ്യാൻ നല്ലതാണ്.
To adjust the cropping pattern, the age of the coconut, the planting distance and the amount of shade available in the coconut grove should be taken into consideration.
ഇത് കാര്യക്ഷമമായ ഭൂവിനിയോഗത്തിനും സൂര്യപ്രകാശവും ജലവും മണ്ണിലെ പോഷക ആവശ്യവും പരമാവധി ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കുന്നതോടൊപ്പം സാമ്പത്തികഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നു. കൂടുതൽ നടീൽ അകലം അതായത് ഏഴര മീറ്ററിലും അധികം ഉള്ള തോട്ടങ്ങളിൽ ഏതു പ്രായത്തിലുമുള്ള തെങ്ങുകൾ ആയാലും ഇടവിളകൃഷി മികച്ചത് തന്നെയാണ്.
തെങ്ങിൻതോപ്പിൽ ചെയ്യാൻ പറ്റിയ ഇടവിളകൾ
-
ധാന്യവിളകൾ: നെല്ല്, ചോളം
-
പയർ വർഗ്ഗങ്ങൾ: നിലക്കടല, മുതിര
-
കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, മധുരക്കിഴങ്ങ്, ചേന,ചേമ്പ്
-
സുഗന്ധവിളകൾ: ഇഞ്ചി, മഞ്ഞൾ, മുളക്, കുരുമുളക്, ജാതി, കറുവപ്പട്ട ഗ്രാമ്പൂ
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിന് ഇടവിളയായി ചേന , ഇഞ്ചി , മഞ്ഞൾ , വാഴ എന്നിവ നട്ടാൽ ഇരട്ടി വിളവും വരുമാനവും
-
ഫലവർഗം വിളകൾ: വാഴ, കൈതച്ചക്ക, പപ്പായ, പാളയംകോടൻ വാഴപ്പഴം
-
പാനീയ വിളകൾ: കൊക്കോ
-
തീറ്റപ്പുല്ലിനങ്ങൾ: സങ്കര നേപ്പിയർ, ഗിനിപ്പുല്ല്
തെങ്ങിനും ഇടവിളകളും പ്രത്യേകം പ്രത്യേകം വളം നൽകേണ്ടത് അത്യാവശ്യമാണ്. നട്ട് ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്കിടയിൽ രണ്ട് മീറ്റർ അകലത്തിൽ 30*30*30 സെൻറീമീറ്റർ ആണെങ്കിൽ എടുത്തിട്ടുള്ള കുഴികളിൽ ഇടവിളയായി ശീമക്കൊന്നയുടെ കമ്പുകൾ നടാം. ഇത് നട്ട് ഏകദേശം ആറു വർഷത്തിനുള്ളിൽ പച്ചില നല്ല രീതിയിൽ വിളവെടുക്കാം
തെങ്ങിൻതോപ്പിലേക്ക് പറ്റിയ ദീർഘകാല വിളകൾ
- കൊക്കോ, ജാതി, കുരുമുളക്, ഗ്രാമ്പു ഇഞ്ചി,കറുവപ്പട്ട
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും
വാർഷിക വിളകൾ
-
എ. ഒന്നാം വിള, വിരിപ്പ്
-
നെല്ല്, ചോളം, നിലക്കടല, ഇഞ്ചി മഞ്ഞൾ, മുളക്, ചേന, ചേമ്പ്, കടല പച്ചക്കറി, മധുരകിഴങ്ങ്, മരച്ചീനി, വാഴ കൈതച്ചക്ക, പപ്പായ, തീറ്റപ്പുല്ലിനങ്ങൾ
-
ബി. രണ്ടാം വിള, മുണ്ടകൻ
-
എള്ള്, മുതിര, കടല, പച്ചക്കറികൾ,മധുരക്കിഴങ്ങ്, വാഴ
-
സി. വേനൽക്കാല പച്ചക്കറികൾ
ബന്ധപ്പെട്ട വാർത്തകൾ: രണ്ട് തെങ്ങിനിടയിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്താൽ ഇരട്ടി വരുമാനം കിട്ടും
Share your comments