കശുമാവ് കൃഷിയിൽ എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് തേയില കൊതുകുകൾ. കേരളത്തിൽ മിക്ക കശുവണ്ടി കർഷകർക്കും തങ്ങളുടെ വിളകൾക്ക് മികച്ച രീതിയിൽ വിളവ് കിട്ടാത്തതിനാൽ കാരണമായി പറയുന്ന രണ്ട് കാര്യങ്ങളാണ് തേയില കൊതുകിന്റെയും തണ്ട് തുരപ്പന്റെയും ആക്രമണം.
മരങ്ങൾ തളിരിടുന്ന കാലയളവ് അതായത് സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയില കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ഇതിൻറെ വദനഭാഗങ്ങൾ ഇളം തണ്ടുകളിൽ കുത്തിയിറക്കി നേരിട്ട് കുടിക്കുകയാണ് പതിവ്. ഇവയുടെ ഉമിനീരിൽ കലർന്ന കോശങ്ങളിൽ കടക്കുന്ന ചില വിഷവസ്തുക്കളുടെ പ്രവർത്തനം ചെടികളുടെ കരിച്ചിലിന് കാരണമാകുന്നു.
ഡിസംബർ -ജനുവരി മാസങ്ങളിൽ ചെടി പൂവ് വിടുന്നതോടെ കൊതുകുകളുടെ ആക്രമണം രൂക്ഷമാവുകയും, പൂങ്കുല കരിഞ്ഞു പോകുകയും ചെയ്യുന്നു. ഇത് ഈ കാലയളവിൽ ഉണ്ടാകുന്ന കായകളെയും ബാധിക്കും. പുറംതോട് കട്ടിയായി ഇത് നശിച്ചുപോകുന്നു. തണ്ടുകളിൽ മാത്രമല്ല ഈ കീട ത്തിൻറെ ആക്രമണം ഉണ്ടാക്കുക. തളിരിലകളിലും പ്രാണികളുടെ ശല്യം ഉണ്ടാകും. മൂന്നുവർഷം വരെ പ്രായമായ തൈകളിൽ കൂടുതലായും ഈ ശല്യം ഉണ്ടാകാം.
Tea mosquitoes are one of the main causes of headaches in cashew cultivation. Tea mosquito and stem borer attacks are two of the main reasons why most cashew farmers in Kerala do not get good yields for their crops.
തേയില കൊതുകുകളെ എങ്ങനെ നിയന്ത്രിക്കാം
തേയില കൊതുകുകളെ അകറ്റാൻ കൃഷി വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം വിഷ വീര്യം കുറഞ്ഞ കീടനാശിനികൾ ഉപയോഗിക്കുക. പ്രധാനമായും തേയില കൊതുകുകളെ നശിപ്പിക്കാൻ കാർബറിൽ 0.1 ശതമാനം, ക്വിനാൽഫോസ് 0.05 ശതമാനം എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. ഏതു മരുന്ന് ആണെങ്കിലും തുടർച്ചയായി ഉപയോഗിക്കാതെ മാറിമാറി ഉപയോഗിക്കുക. ഒരേ മരുന്ന് തുടർച്ചയായി ഉപയോഗിച്ചാൽ കീടങ്ങൾ ഇതിനെ പ്രതിരോധിക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ മാറി മാറി തളിക്കാനാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം. ആദ്യത്തെ തവണ തളിരിടുന്ന കാലയളവിൽ അതായത് ഒക്ടോബർ-നവംബർ മാസങ്ങളിലും രണ്ടാംതവണ പൂവിടുന്ന ഡിസംബർ- ജനുവരി മാസങ്ങളിലും മൂന്നാം തവണ ജനുവരി -ഫെബ്രുവരി മാസങ്ങളിൽ തളിക്കുക.
Share your comments