Features

കൃഷിയും സ്പോർട്സും പിന്നെ പ്രതാപൻ സാറും

Parathapan and his daughter
Parathapan and his daughter

ചേർത്തല ചരമംഗലം ഗവെർന്മെന്റ് ഡി ബി എച്ച് എസ് ൽ നിന്ന് കായികാധ്യാപകനായി റിട്ടയർ ചെയ്യുന്ന അന്ന് പോലും സ്കൂളിൽ നിറയെ മരങ്ങൾ നട്ടാണ് പുത്തനമ്പലത്തെ പ്രതാപൻ സാർ സ്കൂളിനോട് വിട പറഞ്ഞത്. സ്കൂളിൽ കായികാധ്യാപകനായിരുന്നു എങ്കിലും സ്കൂൾ മുറ്റത്തെ മിക്ക മരങ്ങളും ചെടികളും അദ്ദേഹത്തിന്റെ സംഭാവനകളാണ്. അവയോടു കളി പറഞ്ഞു അവയെ പരിപാലിച്ചല്ലാതെ ഒരിക്കൽ പോലുംപ്രതാപൻ സാർ വീട്ടിലേക്കു പോന്നിട്ടില്ല അത്രയ്ക്ക് തലയ്ക്കു പിടിച്ചതാണീ കൃഷിയും കാർഷിക വൃത്തിയും. കൂടാതെ മരുന്ന് ചെടികളുടെ ഒരു ശേഖരം തന്നെയുണ്ട് സ്കൂളിലും വീട്ടിലുമായി. റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ പിന്നെ പറയുകയും വേണ്ട. വീട്ടിലായി കൃഷിയും വിളവെടുപ്പും ജോലികളും. അമൃതാ ബുക്കിൽഡേഴ്സ് ലെ ബാബുമോന്റെ ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുതാണ്‌ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ കൂടിയായ ഈ കായികാധ്യാപകൻ കൃഷി ചെയ്യുന്നത്.

കൊറോണ വന്നതോടെ കുട്ടികളുടെ കായിക പരിശീലനം കുറഞ്ഞു. അപ്പോൾ മുഴുവൻ സമയവും കൃഷിയിൽ തന്നെ. ഒന്നരയേക്കറിൽ പൂർണ്ണമായും കൃഷി നടത്തി. വരുന്ന ഓണക്കാലം ലക്‌ഷ്യം വച്ചാണ് ഇപ്പോഴത്തെ കൃഷിയും വിളവെടുപ്പും എല്ലാം. ഒരു സമയത്തു മാത്രമല്ല തുടർച്ച കൃഷിയാണ് പ്രതാപൻ സാർ ചെയ്യുന്നത്. വേനൽക്കാല കൃഷി, ഓണക്കാല കൃഷി, ശീതകാല പച്ചക്കറികൾ അങ്ങനെ ഓരോ സമയത്തും കൃഷി തുടർച്ചയായി ചെയ്യും. ഓരോ സാഹചര്യത്തിലും അതിനനുസരിച്ചു കൃഷി ചെയ്യും. ഇപ്പൊ ചെയ്യുന്ന ഒന്നരയേക്കറിൽ പടവലം , പാവൽ, പീച്ചിൽ, വെണ്ട , കുക്കുമ്പർ അതായത് മുള്ളൻ വെള്ളരി, പച്ചമുളക് തക്കാളി, പയർ, കോവൽ തുടങ്ങി എല്ലാ വിളകളും 200 ചുവടു വച്ചാണ് കൃഷി. കോവലൊക്കെ 30 കിലോയോളം ആണ് ഒരു ദിവസം വിളവെടുക്കുന്നത്.

Prathapan and Adv M Santhosh Kumar
Prathapan and Adv.M Santhosh Kumar

കൂടാതെ 100 ചുവട്‌ വാഴ. ഏത്തവാഴ ഓണത്തിന്‌കണക്കാക്കി വച്ചതെങ്കിലും വിളവെടുപ്പ് നേരത്തെ ആയിപ്പോയി. പടവലം വിളവെടുപ്പ് തുടങ്ങി. ഒരു ദിവസം 10 കിലോയാണ് പടവലത്തിന്റെ വിളവെടുപ്പ്. വിളവെടുക്കുന്ന മുഴുവൻ വിളകളും സുജിത് സ്വാമിനികർത്തിൽ എന്ന കർഷകനാണ് കൊടുക്കുന്നത്. ചിലപ്പോൾ അത്യാവശ്യമായി ആരെങ്കിലും മുൻ‌കൂർ ബുക്ക് ചെയ്താൽ അവർക്കു കൊടുക്കും

Prathapan and his wife Radha
Prathapan and His wife Radha

കോഴി വളം, ചാണകം, വേപ്പിൻ പിണ്ണാക്ക് കൂടാതെ കരിയിലകൾ ഒക്കെ ഇട്ടാണ് കൃഷി ചെയ്യുന്നത്. ഡ്രിപ് ഇറിഗേഷനിലൂടെയാണ് ജലസേചനം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ വളരെ ഒന്നും ബാധിച്ചില്ല. Poultry manure, dung, neem cake and charcoal are used for cultivation. Irrigation is by drip irrigation. The rains of the last few days did not affect much.

Prathapan and His Daughter
Prathapan and His Daughter

ഭാര്യ രാധയും സഹായത്തിനുള്ള ആളുകളുമായാണ് കൃഷി ചെയുന്നത്. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ്. ശർക്കരലായനി, മത്തിക്കഷായം, ഗോമൂത്രം ഇവയെല്ലാം കൂടിയുള്ള നാടൻ വളങ്ങളാണ് ഉപയോഗിക്കുന്നത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക പരിശീലന പരിപാടിയിൽ സ്ഥിരം ഫാക്കൽറ്റിയാണ് പ്രതാപൻ സാർ. കൂടാതെ അദ്ദേഹത്തിന്റെ കൃഷിയിടം ഒരു പരിശീലന ക്ലാസ് കൂടിയാണ്. ഇപ്പോൾ ഓൺലൈൻ പരിശീലനമായതിനാൽ അത്രയധികം ക്ലാസുകൾ വരുന്നില്ല. ഇങ്ങനെ എല്ലാം കൂടി ജീവിതം മുഴുവൻ സമയവും തിരക്കിലാണ് കൃഷിയും സ്പോർട്സുമായി ഈ കായിക പരിശീലകൻ. phone:9946745960

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.

#farmer#Agriculture#vegetable#online class 


English Summary: Agriculture and Sports and then Prathapan Sir

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds