പച്ചക്കറി കൃഷി ചെയ്യാനാരംഭിക്കുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും. വെയിൽ കൊള്ളുന്ന സ്ഥലം വേണം, അല്ലെങ്കിൽ ചെറിയ തണൽ മതി ഇങ്ങനെയൊക്കെ നിരവധി അഭിപ്രായങ്ങൾ കേട്ടിട്ട് നമുക്ക് നമ്മുടേതായ അഭിപ്രയത്തിൽ എത്തുക പ്രയാസമാകും. ഇങ്ങനെ വരുമ്പോൾ ഒരു കൃഷിയും വേണ്ട എന്ന് തോന്നാനും മതി.
എങ്കിലും ചിലപ്പോൾ ചില അഭിപ്രായങ്ങൾ തള്ളിക്കളയരുത്. പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത് എന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന പോലുള്ളവ. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം. ഇത് അനുഭവം ആണ്. ഇങ്ങനെയാണ് നടേണ്ടതും.
ഇനി നേരിട്ട് മണ്ണില്‍ നടുന്നവ അതായത് ചീര, മുളക്, മുള്ളങ്കി,പോലുള്ളവ. ഇവയുടെ വിത്തുകൾ , മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. എന്നാൽ ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. Now those that are planted directly in the soil i.e. spinach, chillies, radishes, etc. The seeds can be sown in a well-drained bed. However, if something like juniper seeds is mixed with a little dry sand and spread in the soil, there will be a gap between the germinating seedlings.ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെല്ലാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ കൊണ്ടുപോകാതെ നോക്കണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
ഇനി മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും. അങ്ങനെ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. വേര് വന്നു കൊള്ളും. മൂത്ത വിത്തുകൾ ആകണം എന്ന് മാത്രം.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. അതുകൊണ്ടു ആ വിത്തിന്റെ അത്രയും ആഴം മതിയാകും കുഴിക്ക്. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ നനനയ്ക്കരുത്. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം. പിന്നീട് നല്ല വെയിൽ ഉണ്ടെങ്കിലും കുഴപ്പമില്ല. നന മുടങ്ങാതെ നോക്കണം. ഇത് വേനല്ക്കാലങ്ങളിലെ കാര്യമാണ്. മഴക്കാലത്തും ചെറിയ രീതിയിൽ നനയ്ക്കാം. അല്ലെങ്കിൽ അവ മഴവെള്ളം വീണു മരവിച്ചു പോകും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ
#Vegetable#Farmer#Agri#Farm
Share your comments