ജൈവകൃഷി ചെയ്യുന്നവർക്ക് കൂടുതലായും ആശ്രയിക്കുന്ന വളമാണ് സൂക്ഷ്മാണു വളങ്ങൾ. സൂക്ഷ്മാണു വളങ്ങൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സസ്യ മൂലകങ്ങൾ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് രൂപാന്തരപ്പെടുത്തി സസ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റാൻ ഇത്തരം വളങ്ങൾക്ക് സാധിക്കും. മാർക്കറ്റിൽ നിരവധി സൂക്ഷ്മാണു വളങ്ങൾ ലഭ്യമാണ്. ട്രൈക്കോഡർമ, അസറ്റോബാക്ടർ, റൈസോബിയം തുടങ്ങിയ സൂക്ഷ്മാണു വളങ്ങൾ ഉപയോഗിക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
☛ വെള്ളം കെട്ടിനിൽക്കുന്ന മണ്ണിലും ഈർപ്പം കുറഞ്ഞ മണ്ണിലും ഉപയോഗിക്കാതിരിക്കുന്നതതാണ് നല്ലത്
☛ ചാരം, കുമ്മായം എന്നിവയുടെ കൂടെ ഉപയോഗിക്കരുത്
☛ സൂക്ഷ്മാണുമിശ്രിതം മണ്ണില്‍ ചേര്‍ത്ത് 10-14 ദിവസത്തിനു ശേഷം മാത്രമേ മറ്റു കീടനാശിനികള്‍ പ്രയോഗിക്കാവൂ
☛ സൂക്ഷ്മാണു കള്‍ച്ചറിന്റെ കാലാവധി തീരുന്നതിന് മുമ്പ് ഉപയോഗിക്കണം
☛ രാസവളങ്ങളും കീടനാശിനികളും ഇവയുടെ കൂടെ പ്രയോഗിക്കരുത്
☛ സൂര്യപ്രകാശം പതിക്കുന്ന സ്ഥലത്തോ, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയോടൊപ്പമോ സൂക്ഷിച്ചുവയ്ക്കരുത്
☛ വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കുന്നതാണ് ഉത്തമം
☛ ഓരോ ഉത്പന്നവും ഉപയോഗിക്കുന്ന രീതി വ്യത്യസ്തമാണ്. അതുകൊണ്ട് നിർദേശിക്കപ്പെട്ട രീതിയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
Share your comments