മായമില്ലാത്ത കുമ്മായം ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാം .....
മാർക്കറ്റിൽ കിട്ടുന്ന കുമ്മായത്തിൽ മായം കലർത്താനുള്ള സാധ്യതയുണ്ട് അതുകൊണ്ടാണ് കുമ്മായത്തിനെ ഗുണം നമുക്ക് കിട്ടാത്തത് .......
കുമ്മായം നമുക്ക് വീട്ടിൽ ഉണ്ടാക്കാം .....
നീറ്റ് കക്ക നീറ്റീ കുമ്മായം ആക്കി എടുക്കുന്ന രീതി ................
നീറ്റ് കക്ക തറയില് കൂട്ടിയിട്ട് കക്കകള് നനയത്തക്ക വിധത്തില് പച്ച വെള്ളം തളിക്കുക (വെള്ളം അധികമാവരുത്) രണ്ടു മിനിട്ടുകള്ക്കു ശേഷം ഇവ നീറിതുടങ്ങും, 5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും .... ഈ പൊടിക്ക് നല്ല ചൂടാണ് ... ശ്രദ്ധിക്കണം .....ഈ പൊടി ശരിക്കും തണുത്ത ശേഷം ഓരോ പിടിവീതം ബാഗ് നിരക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം...... (ആവശ്യത്തിന് മാത്രം ഉണ്ടാക്കുക ...കുമ്മായം പഴകിയാൽ ഗുണം പോകും ... ഉണ്ടാക്കിയ കുമ്മായം കാറ്റ് കയറാതെ സൂക്ഷിക്കുക)
ചുണ്ണാമ്പ് ഉണ്ടാക്കാം ഇത് പോലെ പച്ചവെള്ളത്തിന് പകരം ചൂടുവെള്ളം ഒഴിച്ചാൽ ചുണ്ണാമ്പ് ആയി മാറും നീറ്റുകക്ക .....
NB ... ഇത് പോലെ ചെയ്യുമ്പോൾ കണ്ണ് ,ചെവി ,കാല് ,കൈ ഇവയൊക്കെ ശ്രദ്ധിക്കുക ... ഇത് ചൂടോടെ വീണാൽ പൊള്ളും .... തണുത്തതായാലും കൈയുറ ഉപയോഗിക്കുക .......
കുമ്മായം............
എത്ര മോശം മണ്ണും ശാസ്ത്രീയ സമീപനത്തോടെ കൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാന്‍ കഴിയും. ചില തരം മണ്ണ് നന്നാക്കുന്നതിന് കുമ്മായം പ്രയോജനപ്പെടുന്നുണ്ട്.
പുളിമണ്ണ്
മണ്ണിന്റെ അമ്ല-ക്ഷാര അവസ്ഥ അഥവാ പി.എച്ച് 7 -നു താഴെയായാല്‍ അമ്ലതയെ കുറിക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഒന്‍പത് മണ്ണിനങ്ങളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കാണുന്ന പരുത്തി മണ്ണൊഴികെ എല്ലാ മണ്ണുകളും അമ്ലത്വമുള്ളവയാണ്. പുളിരസമുള്ള മണ്ണില്‍ ഹൈഡ്രജന്‍, അലൂമിനിയം എന്നിവയുടെ അയോണുകള്‍ അധികമായി ഉണ്ടാകും. ഇത്തരം മണ്ണില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് കാത്സ്യം ലഭിക്കാതെ പോകുന്നു. മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ പി.എച്ച് 6.5-ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.
നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണ് കുമ്മായം കലര്‍ത്തിയിട്ടുള്ള മണ്ണ് ഉഴാനും കിളയ്ക്കാനും എളുപ്പമാണ്. പശിമകൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കുണ്ടമ്പോള്‍ കളിമണ്‍ ശകലങ്ങളുടെ കിഴുകിഴുപ്പാവരണത്തിന് പശകുറയുകയും അവ അവിടവിടെ ചെറു കൂട്ടങ്ങളായിത്തീര്‍ന്ന് മണ്ണിനകത്ത് വായു സഞ്ചാരത്തിനുള്ള പഴുതുകള്‍ ധാരാളം ഉണ്ടാക്കി ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്യും. ജലം, വായു മുതലായവയുടെ പ്രവര്‍ത്തനം കൊണ്ട് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയ ധാതുപദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാക്കുന്ന പ്രവര്‍ ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള കഴിവ് കുമ്മായത്തിനുണ്ട്. എന്നു കരുതി മറ്റു വളങ്ങള്‍ ചേര്‍ക്കാതെ അടിക്കടി കുമ്മായം മാത്രം ചേര്‍ത്താല്‍ മണ്ണിന്റെ ഫല പുഷ്ടി നഷ്ടപ്പെടും. സംയോജിത വളപ്രയോഗത്തില്‍ കുമ്മായ പ്രയോഗവും കൂടി ഒരു ഘടകമായി ഉള്‍പ്പെടുത്തുകയാണ് ശരിയായരീതി.
പുളിരസം കൂടുതലുള്ള മണ്ണില്‍ ഉണ്ടാകുന്ന ചുവടുചീയല്‍ പോലുള്ള കുമിള്‍രോഗങ്ങള്‍ക്ക് നിയന്ത്രണം നല്‍കാന്‍ കുമ്മായപ്രയോഗം ഒരു പരിധി വരെ സഹായിക്കും. മണ്ണിലുണ്ടായിരിക്കുന്ന രോഗബീജങ്ങളെ പ്രവര്‍ത്തനരഹിതമാക്കി സസ്യങ്ങളെ രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നു.
ധാരാളം വായുസഞ്ചാരം, ക്രമമായ ഈര്‍പ്പം, മണ്ണില്‍ ന്യായമായ തോതിലുള്ള കുമ്മായ ചേരുവ, വേണ്ടിത്തോളം ജൈവാംശം ഇത്രയും കാര്യങ്ങള്‍ ലഭിക്കുന്ന മണ്ണില്‍ ഉപകാരികളായ സൂക്ഷ്മ ജീവികള്‍ക്ക് മുന്‍കൈ ലഭിക്കുകയും അവയുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ചെയ്യും. മേല്‍പറഞ്ഞ കാര്യങ്ങള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ മിത്രസൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ച് ശത്രുകാരികളുടെ പ്രവര്‍ത്തനശേഷി വര്‍ധിക്കും. അതിനാലാണ് ജീവാണുവളം പ്രയോഗിക്കുമ്പോള്‍ അവയുടെ പൂര്‍ണ്ണക്ഷമത ഉറപ്പാക്കാന്‍ കുമ്മായവും ജൈവവളങ്ങളും നിര്‍ദ്ദിഷ്ട തോതില്‍ ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണമെന്ന് പറയുന്നത്.
കുമ്മായം ചേര്‍ക്കുമ്പോള്‍
തരി വലിപ്പം കുറഞ്ഞ കുമ്മായം ചേര്‍ക്കണം. കുമ്മായത്തിന്റെ അളവ് കൂടിയാല്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, നാകം എന്നിവയുടെ അഭാവം മണ്ണിലുണ്ടാകും. ചില സാഹചര്യങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാതാകും. കുമ്മായം അമോണിയ വളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്. രാസവളം ഉപയോഗിക്കുന്നവര് രാസവള പ്രയോഗവുമായി ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കണം. തവണകളായി വേണം കുമ്മായം ചേര്‍ക്കാന്‍. വര്‍ഷം തോറുമോ ഒന്നിടവിട്ടോ വര്‍ഷങ്ങളിലോ ലഘുവായ തോതില്‍ കുമ്മായം ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായ ചേരുവ വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി.
ഗുണം ലഭിക്കാന്‍ ജലനിയന്ത്രണം അനിവാര്യമാണ്. കാത്സ്യം കൂടുതലായി ആവശ്യമുള്ള വിളകള്‍ക്ക് ആവശ്യമായ കാത്സ്യത്തിന്റെ അളവ് കൂടി കണക്കാക്കി കുമ്മായം നല്‍കണ്ടണം.
കുമ്മായത്തിലൂടെ
കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു. നൈട്രജന്‍ ആഗിരണം ചെയ്യുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കുമ്മായം ചേര്‍ക്കുക വഴി വര്‍ധിക്കും. പ്രവര്‍ത്തനം തടസ്സപ്പെടുത്തി അവയെ ചെടികള്‍ക്ക് വേഗം ലഭ്യമാക്കുന്നു. എടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാല്‍ മണ്ണിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചെടിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. കാത്സ്യവും മഗ്നീഷ്യവും ചെടികള്‍ക്ക് ലഭിക്കും. അളവ് കൂടിയാലുള്ള ദോഷഫലങ്ങള്‍ കുമ്മായം ഇല്ലാതാക്കും.
ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണ കിട്ടുന്ന കുമ്മായവസ്തുക്കള്‍. ചുണ്ണാമ്പ് കല്ലിന്റെ അമ്ലതാനിര്‍വീര്യശേഷി 100 ആയി അടിസ്ഥാനപ്പെടുത്തിയിരിക്കന്നു. കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയുടേത് യഥാക്രമം 179,136,109 എന്ന തോതിലാണ്. 1 യൂണിറ്റ് ചുണ്ണാമ്പ് കല്ല് 100 യൂണിറ്റ് അമ്ലത്തിനെ നിര്‍വീര്യമാക്കിയാല്‍ അതേ യൂണിറ്റ് കുമ്മായം 179 യൂണിറ്റ് അമ്ലത്തെ നിര്‍വീര്യമാക്കുമെന്നാണ് അമ്ലതാനിര്‍വീര്യശേഷി സൂചിക വിശേഷിക്കുന്നത്. അതായത് പെട്ടെന്ന് ഫലം ലഭിക്കാന്‍ നീറ്റുകക്കയോ കുമ്മായമോ ഇടണം. അവ വിതറുമ്പോള്‍ ഇലകളില്‍ കൂടുതൽ വീഴാതിരിക്കാനും ശ്രദ്ധിക്കണം. കൂടുതൽ വീണാല്‍ ഇലകള്‍ പൊള്ളും.
ഗ്രോബാഗ് നിറക്കുന്നതിന് മുന്പ് മണ്ണിലേക്ക് (പത്തു ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിലേക്ക്) 500ഗ്രാം കുമ്മായം നന്നായി കൂട്ടിയിളക്കി പുട്ടുപൊടി പരുവത്തിൽ 7 ദിവസം തണലത്ത് സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.
ഇപ്പോൾ ടെറസ്സിൽ നല്ല ഇഴുക്കൽ ഉള്ള സമയമാണ് അതിനും കുമ്മായം സഹായിക്കും.
അല്‍പം മണലും കുമ്മായവും കലര്‍ത്തി ടെറസില്‍ വിതറിയാല്‍ പായലിന്റെ ശല്യം കുറേയൊക്കെ കുറയ്ക്കാനാകും
കുമ്മായം ചേർക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
ഗ്രോ ബാഗ് കൃഷിയുടെ കാലമാണ്, പലരും മണ്ണിൽ വളവും കുമ്മായവും ഒന്നിച്ച് ചേർത്ത് ഗ്രോ ബാഗ് നിറക്കാൻ ശുപാർശ ചെയ്ത് കാണുന്നു ...... എന്നാൽ നാം ഗ്രോ ബാഗ് അല്ലെങ്കിൽ നിലം ഒരുക്കുമ്പോൾ ഒരിക്കലും അടിവളത്തോടെപ്പം കുമ്മായം ചേർക്കുന്നത് ശരിയല്ല. മണ്ണിൽ കുമ്മായം ചേർത്തിളക്കി ചെറുതായി നനച്ച് 7 ..10 ദിവസം കഴിഞ്ഞ് അടിവളം ചേർത്ത് ഉപയോഗിക്കുന്നതാണ് ശരിയായ രീതി...
കുമ്മയവും വളവും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, അടിവളത്തിലെ പല മൂലകങ്ങളും രാസമാറ്റത്തിലൂടെ നഷ്ടപെടുന്നു.
കുമ്മായത്തിന്റെ അളവിലും നാം കൃത്യത പാലിക്കണം, അളവ് കൂടിയാൽ ഇരുമ്പ്, ചെമ്പ്, നാഗം എന്നിവയുടെ അഭാവം മണ്ണിലുണ്ടാകും. ചില സാഹചര്യങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത വിധം രൂപമാറ്റം സംഭവിക്കും. .....
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിയിൽ വിജയിക്കാൻ നാട്ടറിവുകൾ
Share your comments