<
  1. Farm Tips

മണ്ണിര ടോണിക് (വെര്‍മി വാഷ്) തയ്യാറാക്കാം

മണ്ണിര കംമ്പോസ്റ്റ് നിര്‍മ്മിക്കുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന മണ്ണിരകളുടെ ദ്രാവകത്തെ അഥവാ മണ്ണിര വെള്ളത്തിനെയാണ് വെര്‍മി വാഷ് എന്ന് വിളിക്കപ്പെടുന്നത്. ഇത് ജൈവ വളമായും ജൈവ കീടനാശിനിയായും ഉപയോഗിക്കാം. ലളിതമായ ഒരു പ്രക്രിയയിലൂടെ വെര്‍മി വാഷ് വേര്‍തിരിച്ചെടുക്കാം.

KJ Staff
vermiwash

മണ്ണിര കംമ്പോസ്റ്റ് നിര്‍മ്മിക്കുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന മണ്ണിരകളുടെ ദ്രാവകത്തെ അഥവാ മണ്ണിര വെള്ളത്തിനെയാണ് വെര്‍മി വാഷ് എന്ന് വിളിക്കപ്പെടുന്നത്. ഇത് ജൈവ വളമായും ജൈവ കീടനാശിനിയായും ഉപയോഗിക്കാം. ലളിതമായ ഒരു പ്രക്രിയയിലൂടെ വെര്‍മി വാഷ് വേര്‍തിരിച്ചെടുക്കാം.അടുക്കളയിലെ മാലിന്യങ്ങളില്‍ നിന്നുള്ള കംബോസ്റ്റ് യൂണിറ്റിനാണെങ്കില്‍ ഒരു വലിയ പൂച്ചെട്ടി എടുക്കുക. അടിയില്‍ ടാപ്പ് ഘടിപ്പിക്കുക. ടാപ്പിൻ്റെ അകവശം ഒരു ചെറിയ കണ്ണികള്‍ ഉള്ള വല കൊണ്ട് കവര്‍ ചെയ്യുക. അടിയിലുളള മണ്ണിരകള്‍ ടാപ്പിലൂടെ ഊര്‍ന്ന് വെളിയില്‍ വരാന്‍ പാടില്ല. ഈ പൂച്ചെട്ടിയിലേക്ക് ചാണകവും അടുക്കളമാലിന്യങ്ങളും കലര്‍ത്തി ഇടുക.

വെര്‍മി വാഷ് നിര്‍മ്മാണത്തിന് നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന 'യുഡ്രിലസ് യുജിനോ' ഇനമാണ് ഏറ്റവും നല്ലത്. ഇവ വളരെ വേഗത്തില്‍ മാലിന്യങ്ങളെ കംബോസ്റ്റാക്കി മാറ്റും.
മണ്ണിരകളെ നിക്ഷേപിച്ച ശേഷം വീട്ടിലെ വെയ്സ്റ്റ് (അഴുകുന്നത് മാത്രം) മുകളില്‍ ഇട്ടു കൊടുക്കുക. ഒരു മാസത്തിനകം പൂച്ചെട്ടിയിലെ മാലിന്യങ്ങള്‍ കംബോസ്റ്റായി മാറും. ഇതിലേക്ക് നനവിനു വേണ്ടി വെള്ളം ഒഴിച്ചു കൊടുക്കുന്നതിനു പകരമായി പച്ച ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുത്താല്‍ വെര്‍മി വാഷിന്റെ ഗുണനിലവാരം ഉയരും.ഈ രീതിയില്‍ വലിയ മണ്ണിര കംബോസ്റ്റ് യൂണിറ്റാണെങ്കിലും നിര്‍മ്മാണത്തില്‍ ശ്രദ്ധിച്ചാല്‍ വെര്‍മി വാഷ് ശേഖരിക്കാനാവും. ടാങ്ക് പണിയുമ്പോള്‍ നാലു വശങ്ങളിലേയും ദ്രാവകം ഒരു വശത്തൂടെ വന്നിട്ട് ഒരു മൂലയില്‍ വരണം. ആ മൂലയുടെ അടി ഭാഗത്തായി ഒരു ടാപ്പ് ഘടിപ്പിച്ചാല്‍ മതിയാകും.

ഗുണങ്ങളും, ഉപയോഗവും

വെര്‍മി വാഷില്‍ എട്ട് ഇരട്ടി വെള്ളം ചേര്‍ത്താണ് ഇലകളില്‍ സ്‌പ്രേ ചെയ്യേണ്ടത്. ഇത് എല്ലായിനം പച്ചക്കറികള്‍ക്കും, ഓര്‍ക്കിഡ്, ആന്തൂറിയം മുതലായവയ്ക്കും ഉപയോഗിക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് ചെടികള്‍ ഇത് വലിച്ചെടുക്കും. ഒരു ദുര്‍ഗന്ധവുമില്ല. ഇതില്‍ ധാരാളം ഹോര്‍മോണുകള്‍, മൂലകങ്ങളും, സൂഷ്മ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, എന്‍സൈമുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കീടശല്യം കുറയുന്നു. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

English Summary: Making of vermiwash mannira tonic thayyarakkam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds