ജൈവകർഷകർ പൊതുവെ പച്ചക്കറികൾക്ക് പൊട്ടാഷ് പ്രയോഗിക്കുന്നതിൽ താല്പര്യം കാണിക്കാറില്ല. പ്രകൃതി ദത്തമായ പാറ പൊടിച്ചുണ്ടാക്കുന്ന പൊട്ടാഷ് ചെടിക്കു നേരിട്ട് പ്രയോഗിക്കാമെങ്കിലും രാസശാലയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്ന് കരുതിയാണ് പൊട്ടാഷിൽ നിന്ന് മാറിനിൽക്കുന്നത്.
എല്ലാത്തരം സസ്യങ്ങളുടെയും പൂർണ്ണ വളർച്ചയ്ക്കും വികാസത്തിനും ഏറ്റവും പ്രധാനമായി ആവശ്യമുള്ള ഘടകമാണ് പൊട്ടാസ്യം. വെള്ളത്തില്‍ അലിയുന്നതും ചെടികള്‍ക്ക് എളുപ്പം ലഭിക്കുന്നതുമായ ഈ രാസവളം ഓരോ മാസവും 50 ഗ്രാം വീതം ചെടികൾക്ക് നൽകുന്നത് വളരെ ഗുണകരമാണ്. ചിലി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാറപൊട്ടിച്ചതാണ് പൊട്ടാഷ്.
പൊട്ടാഷിന് പകരം ജൈവകൃഷിയിൽ കൂടുതൽ നല്ലത് ചാരമാണെന്ന ധാരണയാണ് ഇതിന് കാരണം. എന്നാൽ പുളിയുള്ള ചാരത്തിന്റെ അംശം പലപ്പോഴും വിപരീത ഫലമായിരിക്കും നൽകുന്നത്.
എന്താണ് പൊട്ടാഷ്?
വളമായി ഉപയോഗിക്കുന്ന പൊട്ടാസ്യത്തിന് പൊട്ടാഷ് എന്ന പേര് വന്നത് ഇവയെ തുടക്കത്തിൽ ഉത്പാതിപ്പിച്ചിരുന്ന രീതിയിൽ നിന്നാണ്. മരത്തിന്റെ 'ചാര'ത്തിൽ നിന്നായിരുന്നു മുൻപ് പൊട്ടാസ്യം വേർതിരിച്ചെടുത്തിരുന്നത്. ഇവയെ പിന്നീട് വലിയ ഇരുമ്പ് 'കല'ങ്ങളിൽ ബാഷ്‌പീകരണത്തിന് വിധേയമാക്കിയാണ് ഉത്പാതിപ്പിച്ചിരുന്നത്. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന പൊട്ടാസ്യം ഉത്പന്നത്തെ (പോട്ട്- ആഷ്) പൊട്ടാഷ് എന്ന് വിളിച്ചു.
വിളകൾക്ക് നല്ല വളർച്ച ഉറപ്പുവരുത്താൻ പൊട്ടാഷ് സഹായിക്കുന്നു. പൊട്ടാസ്യം വിതരണം കുറവാണെങ്കിൽ, ചെടികളുടെ ഉത്പാദനവും മേന്മയും കുറയും. രോഗപ്രതിരോധ ശേഷിയിലും പൊട്ടാഷ് കാര്യമായി സ്വാധീനം ചെലുത്തുന്നതിനാൽ, കീടങ്ങളുടെയും മറ്റ് രോഗങ്ങളുടെയും ആക്രമണം തടയാനും പൊട്ടാഷ് സഹായകമാകും.
പഴവർഗങ്ങളും കാരറ്റ്, പയർ തുടങ്ങിയ പച്ചക്കറികൾക്കും അത്യാവശ്യമായ വളമാണ് പൊട്ടാഷ്.അടുക്കള തോട്ടത്തിൽ ചപ്പിലകൾ കത്തിച്ച ചാരം കമ്പോസ്റ്റാക്കി പ്രയോഗിക്കുന്നത് നല്ലതാണ്. മണ്ണിന്റെ ജീവൻ നിലനിർത്തുന്നതിനും സൂഷ്മാണുക്കളുടെ വളർച്ചക്കും ഇത് സഹായകരമാണ്.
പൊട്ടാഷ് കുറഞ്ഞാൽ നെൽച്ചെടികൾ പുഷ്പ്പിക്കുന്നതിൽ കാലതാമസം നേരിടുകയും കൂടാതെ ഇതിന്റെ അഭാവം കതിരുകളുടെ എണ്ണം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
പൊട്ടാസ്യത്തിന്റെ മറ്റു പ്രധാന ധർമ്മങ്ങൾ
വിളകൾ പൂവിടുന്നതിനും കായ പിടിക്കുന്നതിനും സഹായിക്കുന്ന പ്രധാന മൂലകമാണ് പൊട്ടാസ്യം. ചെടികളുടെ വളർച്ചയിൽ കാര്യമായി സ്വാധീനമുള്ള പൊട്ടാസ്യം ലഭ്യമായ ജലത്തെ ശരിയായി വിനിയോഗിക്കുന്നതിനും വരൾച്ചക്കെതിരെയും സഹായിക്കുന്നു.
പൊട്ടാസ്സ്യത്തിനെ കൂടാതെ കൃത്യമമായി ഉത്പാതിപ്പിച്ചെടുക്കാത്ത മറ്റു രാസവളങ്ങളാണ് ഫോസ്ഫറസ് വളങ്ങൾ അഥവാ രാജ്‌ഫോസ്. ഫോസ്ഫറസ് വളങ്ങൾ രാജസ്ഥാനിലെ മണ്ണിൽ നിന്നുമാണ് കുഴിച്ചെടുക്കുന്നത്. ടർക്കിയിലെ പാറ പൊട്ടിച്ച രാസവളമാണ് ബോറാക്സ്. ചുണ്ണാമ്പുപാറ പൊട്ടിച്ച് ഡോളമൈറ്റ് ഉത്പാദിപ്പിക്കുന്നു.
കൃഷിക്ക് ഉപയോഗിക്കുന്ന വിവിധ പൊട്ടാസ്യം വളങ്ങൾ
1. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
കാനഡ, റഷ്യ എന്നീ രണ്ടു രാജ്യങ്ങളാണ് പ്രധാനമായും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. മാർക്കറ്റിൽ നിന്നും നാം വാങ്ങുന്ന വളത്തിൽ സാധാരണയായി ഏകദേശം 60 ശതമാനം പൊട്ടാസ്യമുണ്ട്.
വെള്ളത്തില്‍ അലിയുന്നതും ചെടികള്‍ക്ക് എളുപ്പം കിട്ടുന്നതുമായ ഒരു രാസവളമാണിത്. മണ്ണില്‍ വിതറുമ്പോള്‍ ഇതിലെ ക്ലോറിന്‍ പൊട്ടാസ്യത്തില്‍നിന്നും വേര്‍പെടുന്നു.
2. പൊട്ടാസ്യം സള്‍ഫേറ്റ്
പൊട്ടാസ്യം സള്‍ഫേറ്റില്‍ ഏകദേശം 48 - 52 ശതമാനം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. മുന്തിരി, ഉരുളക്കിഴങ്ങ്, പുകയില മുതലായ വിളകള്‍ക്ക് ക്ലോറിന്‍ ദോഷം ചെയ്യുമെന്നതിനാൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനു പകരം പൊട്ടാസ്യം സള്‍ഫേറ്റ് കൂടുതൽ മികച്ചതാണ്.
Share your comments