എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഒരുക്കാവുന്ന ഒന്നാണ് ഇഞ്ചി. ഗ്രോബാഗിലും ഇഞ്ചി കൃഷി ചെയ്യാം. മൂന്നോ നാലോ ഗ്രോബാഗിൽ കൃഷി ചെയ്താൽ വീട്ടിലെ ആവശ്യത്തിന് ഇഞ്ചി മികച്ചരീതിയിൽ വിളവെടുക്കാവുന്നതാണ്. ജൈവവളങ്ങൾ ഇട്ടു നൽകുന്നതാണ് ഇഞ്ചിയിൽ കൂടുതൽ വിളവ് ലഭ്യമാക്കുവാൻ മികച്ചത്.
എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഒരുക്കാവുന്ന ഒന്നാണ് ഇഞ്ചി. ഗ്രോബാഗിലും ഇഞ്ചി കൃഷി ചെയ്യാം. മൂന്നോ നാലോ ഗ്രോബാഗിൽ കൃഷി ചെയ്താൽ വീട്ടിലെ ആവശ്യത്തിന് ഇഞ്ചി മികച്ചരീതിയിൽ വിളവെടുക്കാവുന്നതാണ്. ജൈവവളങ്ങൾ ഇട്ടു നൽകുന്നതാണ് ഇഞ്ചിയിൽ കൂടുതൽ വിളവ് ലഭ്യമാക്കുവാൻ മികച്ചത്.
കളകൾ പൂർണ്ണമായി നശിപ്പിക്കുവാൻ കൈകൊണ്ട് പറിച്ച് കളയുന്നതാണ് നല്ലത്. ഇതുകൂടാതെ കള വളർച്ച നിയന്ത്രണവിധേയമാക്കാൻ പുതയിടൽ ചെയ്യാവുന്നതാണ്. ഇഞ്ചി വിത്ത് നടുന്നതിന് ശേഷം നാൽപതാം ദിവസവും, തൊണ്ണൂറാം ദിവസവും വളങ്ങൾ ചേർക്കുന്നതിന് മുൻപും കളകൾ നീക്കം ചെയ്തിരിക്കണം. അധികം കളകൾ ഉണ്ടായാൽ 120 ആം ദിവസം കളകൾ പറിച്ചു മാറ്റണം.
പുതിയിടൽ അറിയേണ്ട കാര്യങ്ങൾ
ഹെക്ടർ കൃഷിയിൽ 20 ടൺ പച്ചിലകൾ പുതയിടൽ ആവശ്യത്തിന് വേണ്ടിവരും. ഇഞ്ചി നട്ട് 45 ദിവസം കഴിയുമ്പോൾ വളം ഇട്ടതിനുശേഷം ഒരുതവണ പുതയിടാം. ഇത് ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുവാനും, കീട രോഗ സാധ്യത കുറയ്ക്കുവാനും നല്ലതാണ്. ഇതിന് ഹെക്ടറിന് ഏഴര ടൺ പച്ചിലകൾ ആവശ്യമായിവരുന്നു. അതിനുശേഷം തൊണ്ണൂറാം ദിവസവും നൂറ്റിയിരുപതാം ദിവസവും അങ്ങനെ രണ്ട് തവണ കൂടി പുതയിടണം. കള വളർച്ച നിയന്ത്രിക്കുന്നതോടൊപ്പം പുതയിടൽ വഴി മണ്ണിലെ ഈർപ്പം നഷ്ടം ഒഴിവാക്കാനും വളക്കൂറ് മെച്ചപ്പെടുത്താവാനും ഈ വിദ്യ മികച്ചതാണ്. ഇഞ്ചിക്ക് മാത്രമല്ല പലതരം വിളകളിലും ഇത് ചെയ്യുന്നത് മികച്ചതാണ്.
Applying organic manure is the best way to increase the yield of ginger. A publication published by the Kerala Agricultural University states that ginger should not be used as a herbicide. Never allow weeds to grow while growing ginger.
പുതയിടൽ കൃത്യമായി ചെയ്താൽ നല്ല രീതിയിൽ വിളവ് ലഭ്യമാകും. കിളിർത്തു വരുന്ന ഇഞ്ചിയെ മഴയിൽ നിന്ന് സംരക്ഷിക്കുന്നതിനും പുതയിടൽ മികച്ചതാണ്. കളനാശിനി ഉപയോഗിക്കണമെന്ന് ഉണ്ടെങ്കിൽ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം വാങ്ങേണ്ടത് പരമപ്രധാനമായ കാര്യമാണ്.
Share your comments