Farm Tips

അടുക്കളത്തോട്ടം

രാജേന്ദ്ര കുമാർ

രാജേന്ദ്ര കുമാർ

അടുക്കളത്തോട്ടം

അടുക്കളത്തോട്ടം

നിങ്ങൾ അടുക്കളത്തോട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ?  എങ്കിൽ ഇത് വായിക്കാതെ പോകരുത്.

കോവിഡ് 19 പലതരത്തിലും ജനജീവിതത്തിനെ  ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കാർഷിക സംസ്കാരത്തിന് ഉത്തേജനം നൽകുകയാണ് ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ലോക്ക് ഡൗണിന്റെ  തുടക്കത്തിൽ തന്നെ പലരും കൃഷിയിലേക്ക് ഇറങ്ങി കഴിഞ്ഞിരിക്കുന്നു. മറ്റു പലമേഖലകളിലും തൊഴിലില്ലായ്മ രൂക്ഷമായതിനാൽ കൃഷിയാണ് ഇപ്പോൾ മിക്കവരും തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ജോലി ആണോ ഇത് എന്നുള്ള ചോദ്യം നമുക്കൊന്ന് പരിശോധിക്കാം. നമ്മൾ ഇവിടെ അടുക്കളത്തോട്ടത്തിനെ  കുറിച്ചാണ് പരിശോധിക്കുന്നത്.

Covid 19 compelled many to do farming.Chief Minister exhorted the people of Kerala to start it either small scale or as a group activity.

Seedlings

Seedlings

അടുക്കളത്തോട്ടത്തിന് തയ്യാറാകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്?/A little care is needed before doing it.

ഒന്നാമതായി, ഏതെങ്കിലും ഗുണനിലവാരമില്ലാത്ത വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യരുത്. രോഗപ്രതിരോധ ശേഷിയുള്ള വിത്തുല്പാദനകേന്ദ്രങ്ങളിൽ നിന്നാണ് അവ വാങ്ങേണ്ടത്. വിത്ത് തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ വിത്ത് നടുന്നതിനെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്. അഞ്ചോ ആറോ മണിക്കൂർ സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. ഗ്രോബാഗ് കൃഷിയോ മണ്ണിൽ നേരിട്ട് നടുന്ന രീതിയോ അവലംബിക്കാം. രണ്ടായാലും കുമ്മായം ഉപയോഗിച്ച് ഒരാഴ്ചയെങ്കിലും വെയിൽ  കൊള്ളിച്ച മണ്ണാണ് കൃഷി ചെയ്യാൻ ഉപയോഗിക്കേണ്ടത്. അതുപോലെ തന്നെ അടിവളം നിർബന്ധമായും നൽകിയിരിക്കണം. സാധാരണയായി ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവയാണ് മിശ്രിതമായി ഉപയോഗിക്കേണ്ടത്. വിത്ത് മുളപ്പിച്ച ശേഷം പറിച്ചു നടുന്ന രീതിയാണ് നല്ലത്. നടുമ്പോൾ, രണ്ട് തൈയ്യുകൾ തമ്മിലുള്ള അകലം പ്രത്യേകം ശ്രദ്ധിക്കണം. വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി ഉപയോഗിക്കുന്നത് ഇന്നു പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

Always use seeds of quality and resistence to common fungal or bacterial infection.Adopt traditional or growbag cultivation.Treated soil should be used.Plant the seeds or seedlings in open to ensure sunlight. Make sure proper distance between plants and Use organic fertilizers in the pit or bag.Dip seeds/ seedlings in Pseudomonas for half an hour before planting.

Pseudomonas

Pseudomonas

ഗ്രോബാഗ് നിറക്കുമ്പോൾ പകുതിഭാഗം മാത്രമേ നിറക്കാവൂ.1:1:1 എന്ന അനുപാതത്തിൽ മണ്ണും വളങ്ങളും ചേർക്കാം. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും ദ്രവരൂപത്തിലോ ഖരരൂപത്തിലോ വളം ചേർക്കാവുന്നതാണ്. ഇലകളിൽ കൂടിയുള്ള വളപ്രയോഗവും നല്ലതാണ്. ഈ രീതി അവലംബിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ വേഗം ലഭിക്കുമെന്നുള്ള ഗുണവുമുണ്ട്.

1:1:1 proportion of soil, fertilizers and sand  can be used in bag.Fertilizers can be used in solid or liquid form.Spraying on leaf is also good.

ഗ്രോബാഗിൽ  ഈർപ്പം നിൽക്കുന്ന തരത്തിലെ നനക്കാവൂ. മഴക്കാലത്താണെങ്കിൽ മഴമറ ഉണ്ടാക്കണം . മഴ വെള്ളത്തിൽകൂടെ വളം ഒലിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കും. കായ്കൾ ഉണ്ടായി തുടങ്ങിയാൽ വളരെയധികം മൂക്കാൻ നിർത്തരുത്.  വേഗം കായ്കറികൾ മുറിച്ചെടുക്കുന്നതാണ് കൂടുതൽ വിളവിന് നല്ലത്.

Rain shelter saves fertilizers from being washed off.Early harvesting is advisable. Drip irrigation is better.

Kitchen garden

ഹ്രസ്വകാല വിളകൾ ആണ് അടുക്കളത്തോട്ടത്തിൽ കൂടുതൽ കണ്ടു വരുന്നത് . അതുപോലെ കീടനാശിനി പ്രയോഗം കീടബാധയേൽക്കുന്നതിനു   മുമ്പ് തുടങ്ങുകയാണ് അഭികാമ്യം.

Pesticide should be used before the infection.

അടുക്കളത്തോട്ടനിർമ്മാണത്തിലെ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്.  തുടർന്നുള്ള പോസ്റ്റുകളിൽ കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine