കൃഷിയിടങ്ങളിൽ പ്രാണികളുടേയും കീടങ്ങളുടേയും പ്രശ്നം നേരിടാത്തവർ കുറവായിരിക്കും. വലുതും ചെറുതുമായ ഈ പ്രാണികളെ തുരത്താൻ ചില പ്രകൃതിദത്തമായ ചേരുവകൾ സഹായിക്കുമെങ്കിലോ? എങ്ങനെയാണെന്ന് നോക്കാം.
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ കീടനാശിനി “നീമാസ്ട്ര” വീട്ടിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം :-
ആവശ്യമായ ചേരുവകൾ
ചതച്ച വേപ്പില (Neem leaves) 100 ഗ്രാം
ഉങ്ങിൻറെ ഇല (Karanj leaves) 100 ഗ്രാം
ചതച്ച കസ്റ്റാർഡ് ആപ്പിൾ (Custard apple) 100 ഗ്രാം
ചതച്ച ആവണക്കിൻറെ ഇല (Caster leaves) 100 ഗ്രാം
എരുക്കിൻറെ ഇല (Dhatura leaves) 100 ഗ്രാം
ഗോമൂത്രം
തയ്യാറേക്കേണ്ട വിധം
Step 1 - മുകളിൽ സൂചിപ്പിച്ച എല്ലാ ചേരുവകളും ഒരു പ്ലാസ്റ്റിക് പാത്രത്തിലോ സിമൻറ് ചട്ടിയിലോ കലർത്തി ഒരു വടിയുടെ സഹായത്തോടെ നന്നായി ഇളക്കുക.
Step 2 - നല്ലവണ്ണം ഇളക്കി തയ്യാറാക്കിയ മിശ്രിതത്തെ തിളപ്പിക്കുക.
Step 3- അതിനുശേഷം, പാത്രം ഒരു പോളി-നെറ്റ് കൊണ്ടോ ചാക്കു കൊണ്ടോ മൂടുക. ഇത് നേരിട്ടുള്ള സൂര്യപ്രകാശമോ മഴവെള്ളമോ എത്താത്ത സ്ഥലത്തു വേണം വെയ്ക്കാൻ.
Step 4 - തുടർച്ചയായി രണ്ടു ദിവസം, രണ്ടു തവണ വീതം മിശ്രിതം ഒന്നോ രണ്ടോ മിനിറ്റു നേരം ഇളക്കണം.
Step 5 - രണ്ടു ദിവസത്തിനുശേഷം, മിശ്രിതം ഫിൽട്ടർ ചെയ്ത് ബോട്ടിലുകളിൽ സൂക്ഷിച്ചുവെക്കാം.
ഉപയോഗിക്കുന്ന വിധം
ഒരു ഏക്കർ സ്ഥലത്തിന് 6 മുതൽ 8 ലിറ്റർ നീമാസ്ട്ര, 200 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ഒരു ഫോളിയർ-സ്പ്രേ ഉപയോഗിച്ച് ചെടികളിലും വിളകളിലും ഈ മിശ്രിതം തളിക്കാവുന്നതാണ്. വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഈ നീമാസ്ട്ര 6 മാസത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാം. ഈ മിശ്രിതം വീട്ടിലുണ്ടാക്കി പരീക്ഷിച്ചു നോക്കൂ. നിങ്ങൾ ആശ്ചര്യഭരിതരാകും. കൃഷിയിടങ്ങളിലെ പ്രാണികളിൽ നിന്ന് മുക്തി നേടൂ.
വാഴയ്ക്കും ക്യാൻസർ : പരിഹാരമുണ്ടെന്ന് കൃഷിവകുപ്പ്
#krishijagran #kerala #farmtips #neem #neemastra
Share your comments