തെങ്ങിനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വേരുതീനി പുഴുക്കളുടെ ആക്രമണം. തെങ്ങിൻറെ വേരുകൾ നശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. തെങ്ങിൻ തോപ്പിൽ ഇടവിളയായി ചെയ്യുന്ന മരിച്ചീനി, മധുരക്കിഴങ്ങ്, ചേമ്പ് മുതലായ വിളകളെയും ഇവ ആക്രമിക്കുന്നു. ഇവ വേരുകൾ നശിപ്പിക്കുന്നതോടുകൂടി തെങ്ങോലകൾ വിളർത്തു മഞ്ഞയായി മാറുന്നു . ഇവയുടെ ആക്രമണം രൂക്ഷമാകുമ്പോൾ മച്ചിങ്ങ പൊഴിയുകയും, വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇതിൻറെ ജീവിത ചക്രത്തിലെ ആദ്യഘട്ടം വണ്ടുകൾ മണ്ണിൽ മുട്ടയിടുന്നതാണ്.
മൂന്നാഴ്ചയ്ക്കുള്ളിൽ വിരിഞ്ഞുവരുന്ന പുഴുക്കൾ ആദ്യം ചെറു സസ്യങ്ങളുടെ വേരുകൾ തിന്നുകയും ക്രമേണ തെങ്ങിൻറെ ഇളം വേരുകളിലേക്ക് ആക്രമണം വ്യാപിക്കുകയും ചെയ്യുന്നു. ഏകദേശം ഒരു വർഷം കൊണ്ടാണ് ഇവ ജീവിതചക്രം പൂർത്തിയാകുന്നത്. മണ്ണിലെ ഈർപ്പം, വേരുകളുടെ ലഭ്യത എന്നിവയ്ക്കനുസരിച്ച് വിവിധ ദശ കളിലെ പുഴുക്കളെ മണ്ണിന്റെ പല തട്ടുകളിലായി കാണാം.
വണ്ടുകൾ കൂട്ടത്തോടെ മണ്ണിൽനിന്ന് വിരിഞ്ഞിറങ്ങുന്നത് ജൂൺ-ജൂലൈ മാസങ്ങളിൽ. സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ആണ് ഇവ കൂട്ടത്തോടെ വിരിഞ്ഞ ഇറങ്ങുന്നത് ഇവയുടെ ഉപദ്രവം ഉള്ള തോട്ടത്തിൽ സെപ്റ്റംബർ മാസത്തിൽ തെങ്ങിൻ തടം വൃത്തിയാക്കുമ്പോൾ പുഴുക്കളെ വേരുപടലങ്ങൾ കാണാൻ കഴിയും.
എങ്ങനെ നിയന്ത്രിക്കാം
തോട്ടം ശരിയായി കിളച്ചോ ഉഴുതോ പുഴുക്കളെ മണ്ണിനു മുകളിൽ കൊണ്ടുവന്ന് പക്ഷികൾക്ക് ആഹാര വിധേയമാക്കുന്നത് ഒരു രീതിയാണ് കൂടാതെ വണ്ടുകൾ കൂട്ടത്തോടെ പുറത്തുവരുന്ന കാലവർഷ ആരംഭത്തിൽ അതായത് മെയ്-ജൂൺ മാസങ്ങളിൽ ഇവയെ കൂട്ടത്തോടെ ശേഖരിച്ചു നശിപ്പിക്കാവുന്നതാണ്. കീടബാധ ഉള്ള സ്ഥലങ്ങളിൽ അഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക് നൽകുന്നത് കീടബാധ കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് പുതിയ വേരുകൾ ഉണ്ടാകുന്നതിനും സഹായിക്കും.
Pest control methods using nematodes are effective in infected areas. Bifen Trin 10 e. Intermittent spraying of C at the rate of 2 kg / ha in June-July is recommended for control of small worms.
രോഗബാധയുണ്ടാകുന്ന ഇടങ്ങളിൽ നിമാവിരകളെ ഉപയോഗിച്ചുള്ള കീട പരിപാലന രീതിയാണ് ഫലപ്രദം. ബൈഫെൻ ത്രിൻ 10 ഇ. സി എന്ന കീടനാശിനി ഹെക്ടറിന് 2 കിലോഗ്രാം എന്ന തോതിൽ ജൂൺ-ജൂലൈ മാസങ്ങളിൽ ഇടനിലകളിൽ തളിക്കുന്നത് ചെറു പുഴുക്കളെ ഇല്ലാതാക്കാൻ നല്ലതാണ്. കഴിയുന്നതും മണ്ണിൽ കീടനാശിനിപ്രയോഗം കുറയ്ക്കേണ്ടതാണ്.
Share your comments