നമ്മുടെ കൃഷിയിടത്തിലെയും വീട്ടിലെയും ശല്യക്കാരായി നാം കാണുന്ന ഒരു വിഭാഗമാണ് ഉറുമ്പുകൾ. ഇവയെ തിരുത്തുവാൻ പല പൊടിക്കൈകളും നമ്മൾ പ്രയോഗിക്കുന്നുമുണ്ട്. എന്നാൽ പല നാടൻ വഴികളും പരീക്ഷിച്ചിട്ടും ഉറുമ്പിന് ഒരു ശാശ്വതമായ പരിഹാരം കണ്ടെത്താൻ നമ്മൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഉറുമ്പുകളെ തുരത്താൻ കാൽസ്യം കാർബണേറ്റ് അടങ്ങിയ ചോക്ക് വാങ്ങിച്ച് കുറെ പൈസ നമ്മൾ കളഞ്ഞിട്ടുണ്ടാകും. എന്നാൽ ചോക്കിനു മുകളിലൂടെ പോകുന്ന ഉറുമ്പിന്റെ കാഴ്ച നമ്മൾക്ക് വേദനാജനകമാണ്. ചോക്ക് കൊണ്ട് വരയ്ക്കുന്ന വര വെള്ളത്തിൽ വരച്ച വര പോലെ ആകുന്നു. ഇതുപോലെ നാരങ്ങ ചേർത്ത് വെള്ളം തളിച്ച് കൊടുക്കുന്നതും, കുരുമുളക് ലായനി തളിക്കുന്നതും, ഡെറ്റോൾ ഉപയോഗിച്ച് പലവട്ടം ആവർത്തിച്ച് തുടക്കുന്നതും നമ്മുടെ നാട്ടിൽ നാട്ടുനടപ്പ് ഉള്ള കാര്യങ്ങളാണ്.
ഇതൊക്കെ ചെയ്തിട്ടും മാറാത്ത ഉറുമ്പ് ശല്യം നിമിഷനേരംകൊണ്ട് മാറ്റാൻ നമ്മുടെ വിപണിയിൽ ലഭ്യമായ ഒരു മരുന്നാണ് നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. ഇത് എല്ലാ കടകളിലും ലഭ്യമാണ്. കൂടാതെ ആമസോൺ പോലുള്ള മാധ്യമങ്ങളിലും ലഭ്യമാണ്. ഇതിന്റെ പേരാണ് ജമ്പ് (JUMB powder).
Jumb powder രണ്ട് ഗ്രാം നാല് ലിറ്റർ വെള്ളത്തിൽ കലക്കി സ്പെയറിൽ എടുത്തു ഉറുമ്പ് വരുന്ന ഇടങ്ങളിലെല്ലാം തളിച്ചു കൊടുക്കുക. ഏകദേശം 24 മണിക്കൂറിനുള്ളിൽ തന്നെ ഉറുമ്പുകൾ എല്ലാം ചത്തു കിടക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
Ants are a group that we see as a nuisance on our farm and at home. We also use various powders to correct these.
ഈ പ്രയോഗം ചെയ്താൽ വർഷങ്ങളോളം ഉറുമ്പ് വരുകയുമില്ല. കുട്ടികൾ ഇരിക്കുന്ന ഇടത്തോ, കുട്ടികളുമായി സമ്പർക്കം വരുന്ന ഇടങ്ങളിലോ ഇത് ഉപയോഗിക്കരുത്.
Share your comments