നമ്മുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും ഉണ്ടാകുന്ന പുല്ല് എങ്ങനെ നീക്കം ചെയ്യാം എന്ന ആകുലപ്പെടുന്നവരാണ് നമ്മളിൽ പലരും. മഴക്കാലമായതോടെ കാട് പിടിച്ച പോലെ ചുറ്റിലും പുല്ല് വളരുകയും, കൊതുകുശല്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് പലരുടെയും വീട്ടിൽ.
പാമ്പ് പോലുള്ള ഇഴജന്തുക്കളുടെ ശല്യം വേറെയും. ഓരോ പ്രാവശ്യവും വളരെ കഷ്ടപ്പെട്ടു പുല്ല് പറിച്ചു കഴിഞ്ഞു, അടുത്ത ദിവസം ചെറുതായി മഴ ചാറിയാൽ പുല്ല് വേഗത്തിൽ വളർന്നു വീണ്ടും കാട് പോലെയായി നമ്മൾക്ക് തലവേദന സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കാൻ ഒരു ജൈവ കീടനാശിനി പ്രയോഗം ആണ് ഉത്തമം. ഇത് നമ്മുടെ വീട്ടിൽ ഉള്ള നിത്യോപയോഗ സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പുൽത്തകിടി വിരിക്കാം മുറ്റം മനോഹരമാക്കാം
എങ്ങനെ ലായനി തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
1. ഒരു പാക്കറ്റ് ഉപ്പ്
2. ഒരു ലിറ്റർ വിനാഗിരി
3. ഒരു ലിറ്റർ വെള്ളത്തിൽ 100ml സോപ്പ് ലയിപ്പിച്ചത്
തയ്യാറാക്കുന്ന വിധം
ഒരു ബക്കറ്റിൽ ഒരു പാക്കറ്റ് പൊടിയുപ്പ് എടുക്കുക. ഇതിലേക്ക് ഒരു ലിറ്റർ വിനാഗിരി ഒഴിക്കുക. ഇതിനുശേഷം 100ml സോപ്പ് ഒരു ലിറ്റർ വെള്ളവുമായി ചേർത്ത മിശ്രിതം കൂടി ഒഴിക്കുക. സോപ്പിനു പകരം ലിക്വിഡ് രൂപത്തിലുള്ള 'വിം' പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കാം. ഇതിന് ശേഷം ഉപ്പ് നന്നായി ഇളക്കി ചേരുന്നതുവരെ ഇളക്കുക. ഉപ്പ് അല്പം ലയിക്കാതെ കിടന്നാലും പ്രശ്നങ്ങളില്ല. ലയിക്കാതെ കിടക്കുന്ന ഉപ്പ് ഒഴിച്ചുള്ള ലായിനി എടുത്ത് ഒരു സ്പ്രേയറിൽ ഒഴിച്ചു ഇലകളുടെ മുകളിൽ തളിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: തീറ്റച്ചെലവ് കുറയ്ക്കുന്ന പാര പുല്ല് കൃഷി ചെയ്താൽ ലാഭം ഇരട്ടി
When it rains a little, the grass grows faster and gives us headaches like a forest again. Therefore, an organic pesticide application is recommended to solve this type of problem.
ഒരു ദിവസം കൊണ്ട് തന്നെ ചെടികൾ കരിഞ്ഞുപോകും. കൂടാതെ നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ ആക്രമിക്കുന്ന എല്ലാത്തരത്തിലുള്ള കീടങ്ങളെ നിയന്ത്രിക്കുവാനും ഈ ജൈവ കീടനാശിനി കൊണ്ട് സാധ്യമാവും. ഇനി എത്ര ഉയരത്തിൽ വളർന്ന പുല്ലും നിമിഷനേരം കൊണ്ട് നിങ്ങൾക്ക് കരിയിച്ച് കളയാം..
ബന്ധപ്പെട്ട വാർത്തകൾ: മികച്ച ആദായം ലഭ്യമാക്കാൻ സങ്കര നേപ്പിയർ പുല്ല് നട്ടുവളർത്താം
Share your comments