1. Farm Tips

പച്ചക്കറി കൃഷി ഉഷാറാക്കാൻ ഒരു മുട്ട മാത്രം മതി

ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും, പച്ചക്കറി തോട്ടങ്ങളിലെ എല്ലാ കീടങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുന്ന മിശ്രിതമാണ് എഗ്ഗ് അമിനോ ആസിഡ്. എഗ്ഗ് അമിനോ ആസിഡ് ഉപയോഗം കൊണ്ട് നല്ല വലിപ്പമുള്ള കായ്കൾ ഉണ്ടാക്കുകയും, പൂക്കൾ കൊഴിയാതിരിക്കുകയും ചെയ്യുന്നു.

Priyanka Menon
എഗ്ഗ് അമിനോ ആസിഡ്
എഗ്ഗ് അമിനോ ആസിഡ്

ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും, പച്ചക്കറി തോട്ടങ്ങളിലെ എല്ലാ കീടങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുന്ന മിശ്രിതമാണ് എഗ്ഗ് അമിനോ ആസിഡ്. എഗ്ഗ് അമിനോ ആസിഡ് ഉപയോഗം കൊണ്ട് നല്ല വലിപ്പമുള്ള കായ്കൾ ഉണ്ടാക്കുകയും, പൂക്കൾ കൊഴിയാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലെ കൊച്ചു അടുക്കള തോട്ടത്തിലേക്ക് ഒരു മുട്ട മാത്രം ഉപയോഗിച്ച് എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കാം.
മുട്ടകൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അത് നാടൻ കോഴികളുടെ മുട്ട തന്നെ ആകണമെന്നതാണ്. ഇതിന് വേണ്ട മറ്റു ഘടകങ്ങൾ നാരങ്ങാനീരും ശർക്കരയും ആണ്.

തയ്യാറാക്കേണ്ട വിധം

വിസ്താരം കുറഞ്ഞ ഒരു പാത്രമോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ജാറോ എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കുവാൻ വേണ്ടി തെരഞ്ഞെടുക്കാം. ഒരു മുട്ട വെച്ച് എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കുമ്പോൾ ശരാശരി ആറ് ചെറുനാരങ്ങ എങ്കിലും വേണ്ടിവരും. കാരണം മുട്ട നാരങ്ങ നീരിൽ മുങ്ങി കിടക്കണം. പാത്രത്തിലേക്ക് ആദ്യം നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.

അതിനുശേഷം ഇതിൽ മുട്ട വയ്ക്കുക. അതിനുശേഷം 15 ദിവസം പാത്രം നന്നായി അടച്ച് സൂക്ഷിക്കുക. 15 ദിവസങ്ങൾക്കുശേഷം പാത്രം തുറന്ന് മുട്ട നാരങ്ങനീരും ആയി നന്നായി മിക്സ് ചെയ്യുക. ശേഷം 50 ഗ്രാം ശർക്കര ഇതിലേക്ക് നന്നായി മിക്സ് ചെയ്തു വീണ്ടും 15 ദിവസം സൂക്ഷിക്കുക. 15 ദിവസങ്ങൾക്കു ശേഷം ഈ മിശ്രിതം ചെടികൾക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പ്രാപ്തം ആയിരിക്കും. 

2 -4 മില്ലി എഗ്ഗ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളം എന്ന് കണക്കിലെടുത്ത് ചെടികൾക്ക് സ്പ്രേ ചെയ്യാം. 10 ദിവസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതി. ചെടികളിൽ കാണുന്ന സകല കീടങ്ങൾ പോവുകയും, പൂവ് പിടിക്കാത്ത പ്രശ്നം ഇല്ലാതാകുകയും ചെയ്യും. വാഴകൾക്ക് സ്പ്രേ ചെയ്തു നല്കുമ്പോൾ ഒരു ലിറ്ററിന് അഞ്ച് മില്ലി എന്ന അളവിൽ എടുക്കണം. 

Egg amino acid is a compound that helps to accelerate plant growth and control all pests in vegetable gardens. The egg produces good sized nuts with the use of amino acids and the flowers do not fall off.

വലിയ പച്ചക്കറി തോട്ടം ആണ് നിങ്ങളുടെ എങ്കിൽ 15 കോഴിമുട്ടകൾ, ഒരു കിലോ നാരങ്ങാ, 500 ഗ്രാം ശർക്കര എന്ന അളവിലെടുത്ത് മേൽപ്പറഞ്ഞ പോലെ മിശ്രിതം തയ്യാറാക്കാം.

English Summary: One egg is enough to stimulate vegetable cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds