മുരിങ്ങയില ഏറെണ് ഗുണമുള്ളതാണെന്നു നമുക്കറിയാം .മനുഷ്യനെന്ന പോലെ സസ്യങ്ങള്‍ക്കും വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ് മുരിങ്ങ. മുരിങ്ങ ഇലയും വാളന്‍ പുളിയും ചേര്‍ത്ത് മികച്ചൊരു ജൈവവളം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങയില, 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റ്, വാളന്‍ പുളി എന്നിവയാണ് ഈ ജൈവവളം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
തയാറാക്കുന്ന വിധം
ബക്കറ്റില്‍ പകുതി ഭാഗം മുരിങ്ങയില ഇടുക. ഇത്രയും ഇല ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കിട്ടുന്നത്ര നിറയ്ക്കാം. ഇതിലേക്ക് ഒരുനുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ഒഴിക്കുക. ബക്കറ്റില്‍ ബാക്കിയുള്ള ഭാഗത്തും വെള്ളം നിറച്ച് രാവിലെയും വൈകീട്ടും ഒരാഴ്ച്ച ഇളക്കുക. ഒരാഴ്ച ഇങ്ങനെ രാവിലെയും വൈകിട്ടും ഇളക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ വളം തയാറായിട്ടുണ്ടാകും.
ഉപയോഗിക്കേണ്ട രീതി
ഒരാഴ്ച്ചക്കുശേഷം ഒരു ലിറ്റര്‍ വളം എടുത്ത് 8 – 10 ഇരട്ടി വെളളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഈ വളം നല്‍കാന്‍ പാടുള്ളൂ. അസഹ്യമായ ചീഞ്ഞ മണമാണ് ഈ വളത്തിനെന്ന് ഉപയോഗിക്കുന്നവര്‍ പറയാറുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ലിറ്റര്‍ വളം എടുത്ത് 5 ml Em2 ചേര്‍ത്ത് ഇളക്കി രണ്ടു ദിവസം വെച്ചശേഷം അതില്‍ 8 – 10 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.
Share your comments