പച്ചക്കറി കൃഷിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് "വെള്ളീച്ച".
വെള്ളീച്ച ഇലകളില്‍ വന്നിരുന്ന് അതിന്റെ നീര് ഊറ്റിക്കുടിക്കുന്നു. അങ്ങനെ വളര്‍ച്ച മുരടിക്കുന്ന ചെടി പതിയെ നശിക്കുന്നു.പൂര്‍ണ്ണമായും ജൈവ കൃഷി മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ഇത്തരം ചെലവ് കുറഞ്ഞ മഞ്ഞക്കെണി പോലുള്ള കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നമുക്ക് വളരെയെധികം പ്രയോജനം ചെയ്യും.
ഈ വെള്ളീച്ചയെ നശിപ്പിക്കാനുള്ള "മഞ്ഞക്കെണി".എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാംമഞ്ഞ നിറത്തിലോ പച്ച നിറത്തിലോ ഉള്ള ഷീറ്റ് (പ്ലാസ്റ്റിക്, metal ഷീറ്റില്‍ paint ചെയ്താലും മതി. തുടങ്ങി ഏതു വേണമെങ്കിലും ആകാം) ചെറിയ squire കഷണം ആയി മുറിച്ചെടുക്കുക. (ഈ ഈച്ചകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് മഞ്ഞ, പച്ച കളറുകളില്‍ ആണ്)
ഈ മുറിചെടുക്കുന്ന ഷീറ്റില്‍, ആവണക്കെണ്ണയോ, ഗ്രീസ് പോലുള്ള ഷീറ്റില്‍ പറ്റിപ്പിടിക്കുന്നതും എളുപ്പത്തില്‍ ഒഴുകി പോകാത്തതുമായ ഓയില്‍ തേച്ചു പിടിപ്പിക്കുക.On this cutting sheet, apply oil that sticks to a sheet such as castor oil or grease and does not flow easily.(വെളിച്ചെണ്ണ തേച്ചാല്‍ പെട്ടെന്ന് ഒഴുകി പോകും അതിനാല്‍ ഈ ഉപയോഗത്തിന് പറ്റില്ല.)
ഈ "മഞ്ഞക്കെണി" തോട്ടത്തില്‍ അവിടവിടെയായി തൂക്കിയിടുക. മഞ്ഞ കളറിനാല്‍ ആകര്‍ഷിക്കപ്പെടുന്ന ഈച്ച ഇതില്‍ പറ്റിപ്പിടിച്ച് രക്ഷപെടാന്‍ പറ്റാതെ നശിക്കുന്നു.
മഞ്ഞക്കെണിയില്‍ കുടുക്കാവുന്ന കീടങ്ങള്‍ ഇവയാണ്. വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം തുടങ്ങിയവ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടത്തിലെ സൗഹൃദ 'കെണികൾ '
Share your comments