-
-
Farm Tips
കീടങ്ങളെ തുരത്താനും ,ജൈവവളമായും ഉപ്പ് , മുടി, ഉണക്ക മത്സ്യം
കീടങ്ങളെ തുരത്താനും ,ജൈവവളമായും ഉപ്പ് , മുടി, ഉണക്ക മത്സ്യം എന്നിവ ഉപയോഗിക്കാം. ഉപ്പും ,മുടിയും, ഉണക്ക മത്സ്യവും നല്ല ജൈവവളങ്ങളും കീടനാശിനികളുമാണ്.
കീടങ്ങളെ തുരത്താനും ,ജൈവവളമായും ഉപ്പ് , മുടി, ഉണക്ക മത്സ്യം എന്നിവ ഉപയോഗിക്കാം. ഉപ്പും ,മുടിയും, ഉണക്ക മത്സ്യവും നല്ല ജൈവവളങ്ങളും കീടനാശിനികളുമാണ്. ഇവ പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ പ്രശ്‌നക്കാരാവുന്ന കീടങ്ങളെ തുരത്തുകയും ചെടികളെ ആരോഗ്യത്തോടെ വളര്‍ത്തുകയും ചെയ്യാം.
മുടി പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അലങ്കാരച്ചെടികള്‍ ഇവയ്ക്ക് നല്ലൊരു വളമാണ് ചെടിക്കു ചുറ്റും വൃത്താകൃതിയില്‍ തടമെടുത്ത് അലങ്കാര ചെടികള്‍ക്ക് അരക്കിലോ, ഫല വൃക്ഷങ്ങള്‍ക്ക് ഒരു കിലോ എന്നിങ്ങനെ അളവിൽ അതിലിട്ട് മൂടുക.
എലിയെ കൊന്നൊടുക്കാനായി ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ച് അല്‍പ്പം സിമന്റുമായി കൂട്ടിച്ചേര്‍ത്തു കൃഷിയിടത്തിൻ്റെ പല ഭാഗത്തായി വയ്ക്കുക.
ചിരട്ടയില്‍ എണ്ണയെടുത്ത് തിരിയിട്ടു കത്തിച്ചു പറമ്പില്‍ വയ്ക്കുക. ഇതിനു നാലുവശവും ഗ്രീസ് പുരട്ടിയ കടലാസ് തൂക്കിയിടുക. കീടങ്ങള്‍ വന്ന് ഇതില്‍ ഒട്ടിപ്പിടിക്കും.
പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് ഇവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക.
ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക.
English Summary: organic way to get rid of pest
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments