കേരളത്തിൽ അത്ര പ്രചാരമില്ലാത്ത കൃഷിരീതിയാണ് കൂട്ടുമുണ്ടകൻ കൃഷി രീതി. വിരിപ്പു കാലത്ത് മാത്രം കൃഷി ഇറക്കിയിരുന്ന ആര്യൻ, പൊന്നാര്യൻ എന്നീ ഇനങ്ങളും മുണ്ടകന് മാത്രം ഉപയോഗിച്ചിരുന്ന വെള്ളരി, ചേറ്റാടി എന്ന നാടൻ വിത്തുകളും 7: 3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി വിരിപ്പിന് പൊടിയിൽ വിതച്ചോ ഞാറു നട്ടോ കൃഷിചെയ്ത് വിരിപ്പിനും മുണ്ടകനും പ്രത്യേകം കൊയ്തെടുക്കുന്ന രീതിയാണ് കൂട്ടമുണ്ടകൻ.
ബന്ധപ്പെട്ട വാർത്തകൾ: നെൽകൃഷിക്ക് നൽകാം ഒരുപിടി കുമ്മായം
കൂട്ടു മുണ്ടകൻ കൃഷിയുടെ പ്രത്യേകതകൾ
കൃഷിയുടെ ചെലവ് താരതമ്യേന കുറയ്ക്കുവാനും വെള്ളം കൂടുതൽ കാരണം വിതയ്ക്കാനോ ഞാറുനടാനോ കഴിയാതെ വരുന്നത് ഒഴിവാക്കാനുമാണ് കർഷകർ ഈ കൃഷി രീതി സ്വീകരിക്കുന്നത്. ആദ്യകാലത്ത് വിരിപ്പ് വിള കന്നിയിൽ കൊയ്തെടുത്ത ശേഷം ചാണകം മാത്രം വളമായി ചേർക്കുന്ന പതിവാണ് ഉണ്ടായിരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് ആദ്യമായി നെൽകൃഷിക്ക് റോയൽറ്റി ലഭ്യമാക്കിക്കൊണ്ട് കേരളം
എന്നാൽ വിരിപ്പ് വിള ഹെക്ടറിന് 25:10:10 എന്ന തോതിലും മുണ്ടകന് 30: 15 :15 എന്ന തോതിലും രാസവളം ചേർക്കുന്നത് രണ്ട് വിളയിൽ നിന്നും നല്ല വിളവ് ലഭ്യമാകാൻ സഹായിക്കുമെന്ന് കർഷകർ പറയുന്നു. വിരിപ്പ് കൃഷിയിൽ അടിവളമായി ഫോസ്ഫറസ് വളത്തോടൊപ്പം നൈട്രജനും, പൊട്ടാഷും പകുതി മേൽ വളമായും അടിക്കണ പരുവത്തിലും നൽകുന്നതാണ് ഏറ്റവും നല്ലത്. വിരിപ്പ് വിള കൊയ്തെടുത്ത ശേഷം മുണ്ടകന് ശുപാർശ ചെയ്തിട്ടുള്ള വളം മുഴുവൻ ഒറ്റത്തവണയായി നൽകുകയും ചെയ്യാം. എന്നാൽ ഈ കൃഷിരീതിക്ക് ചില ദോഷവശങ്ങൾ ഉണ്ട്. പ്രധാനമായും ഇവയിൽ കാണപ്പെടുന്ന കീടരോഗ സാധ്യതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം
കീട രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിരിപ്പിന് ഉണ്ടാകുന്ന തണ്ടുതുരപ്പൻ പുഴുക്കളുടെ ശല്യം ആണ്. ഇത് പിന്നീട് മുണ്ടകൻ കൃഷിയിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ നഷ്ടസാധ്യത കൂടുതലാണ്. ഇത്തരം രോഗ സാധ്യതകൾ ഉള്ളതുകൊണ്ട് കേരളത്തിൽ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് കൂട്ടുമുണ്ടകൻ കൃഷി ഇന്ന് പ്രചാരത്തിലുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1
Share your comments