
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് സ്ഥല പരിമിതി കാരണം അടുക്കളയിലെ മാലിന്യങ്ങള്‍ കൊണ്ട് കമ്പോസ്റ്റുകൾ നിര്‍മ്മിക്കുവാൻ ബുദ്ധിമുട്ടാണെന്നാണ് പൊതുവെയുള്ള ധാരണ. വീടിന് പുറത്തുള്ള സ്ഥലമാണ് നമ്മൾ സാധാരണയായി കമ്പോസ്റ്റ് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റിനകത്തെ വളരെ പരിമിതമായ സ്ഥലത്ത് തന്നെ കൂടുതൽ ദുർഗ്ഗന്ധമില്ലാതെ കമ്പോസ്റ്റ് നിര്‍മ്മിക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഏതു കൃഷിയും തഴച്ചുവളരാൻ ഈ 4 അടുക്കള മാലിന്യങ്ങൾ ഉപയോഗിക്കൂ
കമ്പോസ്റ്റ് ലഭ്യമല്ലാത്ത നഗരങ്ങളിലെ സ്ഥലങ്ങളിലും സ്വന്തം വീട്ടിനകത്ത് തന്നെ മാലിന്യങ്ങള്‍ ഉപയോഗിച്ച് ചെടികള്‍ക്ക് പോഷകമൂല്യമുള്ള വളം നല്‍കാം. ഇതിനായി വെള്ളം വാര്‍ന്നുപോകാനും വായുസഞ്ചാരത്തിനുമായി സുഷിരങ്ങളുള്ള പ്ലാസ്റ്റിക് പാത്രമാണ് ആവശ്യം. അതായത് പാത്രത്തിന്റെ മുകളിലും താഴെയും സുഷിരമിടണം. ഇതിലേക്ക് പഴയ ന്യൂസ്പേപ്പറുകളും മണ്ണിരകളും അടുക്കളയിലെ മാലിന്യങ്ങളും നിക്ഷേപിക്കണം. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മണ്ണിരയുടെ പ്രവര്‍ത്തനം കാരണം ചെടികള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ വിസര്‍ജിക്കപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിര കമ്പോസ്റ്റ് എങ്ങനെ നിർമ്മിക്കാം?
ബാല്‍ക്കണിയിലും കമ്പോസ്റ്റ് നിര്‍മ്മിക്കാനുള്ള സ്ഥലമുണ്ടാക്കാം. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള പാത്രവും പച്ചക്കറി മാലിന്യങ്ങളും ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനവും മാത്രം മതി. മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാനുള്ള സംവിധാനം വാങ്ങാന്‍ സാധിക്കും. രണ്ട് പാത്രങ്ങള്‍ വെച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതാണ് നല്ലത്. ഒരു പാത്രം നിറയുമ്പോള്‍ മറ്റേത് പ്രയോജനപ്പെടുത്തുന്ന രീതിയാണ് അനുയോജ്യം.
ബന്ധപ്പെട്ട വാർത്തകൾ: വെർമി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ്
വൈദ്യുതികൊണ്ട് കമ്പോസ്റ്റ് നിര്‍മ്മിക്കാനുള്ള വഴിയുമുണ്ട്. കമ്പോസ്റ്റ് പാത്രങ്ങള്‍ വൈദ്യുതിയാല്‍ പ്രവര്‍ത്തിപ്പിക്കുന്നു. വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് മാലിന്യങ്ങള്‍ വിഘടിപ്പിക്കാനും ഉണക്കാനും ചൂടാക്കാനുമുള്ള സംവിധാനമുണ്ട്. അതിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ അരയ്ക്കുകയും അവസാനം തണുപ്പിച്ച് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പുറത്തെത്തിക്കുകയുമാണ് ഈ വൈദ്യുത കമ്പോസ്റ്റ് ബിന്‍ ചെയ്യുന്നത്. ഈ സംവിധാനത്തിലുള്ള കാര്‍ബണ്‍ ഫില്‍ട്ടറുകളാണ് അസഹനീയമായ മണം ഒഴിവാക്കാന്‍ സഹായിക്കുന്നത്.
Share your comments