<
  1. Farm Tips

വിളരക്ഷ : ഇലപ്പേനും റേന്തപത്രപ്രാണികള്‍ : വാഴയുടെ  വേനല്‍ക്കാല ശത്രുക്കള്‍

കേരളത്തിലെ പ്രധാന ഫലവര്‍ഗ്ഗവിളയായ വാഴയുടെ ശത്രുക്കളാണ് ഇലപ്പേനും റേന്തപത്രിയും. ഇവ വേനല്‍ക്കാല എണ്ണം ക്രമാതീതമായി പെരുകി വാഴയെ ക്ഷയിപ്പിക്കുമാറ് നീരൂറ്റികുടിക്കുന്ന പ്രാണികളാണ് വലിയൊരു തലവേദന.

KJ Staff
കേരളത്തിലെ പ്രധാന ഫലവര്‍ഗ്ഗവിളയായ വാഴയുടെ ശത്രുക്കളാണ് ഇലപ്പേനും റേന്തപത്രിയും. ഇവ വേനല്‍ക്കാല എണ്ണം ക്രമാതീതമായി പെരുകി വാഴയെ ക്ഷയിപ്പിക്കുമാറ് നീരൂറ്റികുടിക്കുന്ന പ്രാണികളാണ് വലിയൊരു തലവേദന.
കേരളത്തില്‍ വാഴയില്‍ കാണുന്ന പ്രധാനപ്പെട്ട നീരൂറ്റികുടിക്കുന്ന പ്രാണികള്‍ ഇലപ്പേന്‍, മീലിമൂട്ട, റേന്തപത്രപ്രാണി, വാഴപ്പേന്‍, മിറിഡ് ചാഴി, വെള്ളീച്ച എന്നിവയാണ്. കൂടാതെ മണ്ഡരികളും. ഇവയുടെ എണ്ണം വേനല്‍ക്കാലത്ത് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് വാഴയുടെ ഇലകളെ ബാധിക്കുകയും ചിലപ്പോള്‍ വിളനാശം വരെ സംഭവിക്കാം. 

വാഴയിലയുടെ മുകള്‍ഭാഗത്ത് വെളുത്ത പൊട്ടുകള്‍ ആദ്യം രൂപപ്പെടുകയും, പിന്നീട് അവ തുരുമ്പിച്ചതുപോലെയായി മാറുന്നതുമാണ് പൊതുവായ ലക്ഷണം. കൃത്യസമയത്ത് നിയന്ത്രണമാര്‍ഗ്ഗം സ്വീകരിച്ചില്ലെങ്കില്‍ കീടബാധയേറ്റ് ഇലകള്‍ മഞ്ഞളിച്ച് കരിഞ്ഞുണങ്ങി പോകും.മദ്ധ്യകേരളത്തിലെ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നടത്തിയ സര്‍വ്വേയില്‍ ഇലപ്പേനുകളുടെയും റേന്തപത്രപ്രാണികളുടെയും ആക്രമണം വേനല്‍ക്കാലത്താണ് വാഴയിലകളെ സാരമായി ബാധിക്കുന്നതായി കണ്ടു.

 •  ഇലപ്പേനുകള്‍ - ഹെലിയോണോത്രിപ്‌സ് കദളി ഫിലസ്

സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിക്കുമ്പോള്‍ പേനുകളുടെ ആകൃതിയിലുള്ള ''ത്രിപ്പ്‌സ്'' എന്ന ആംഗലേയഭാഷയില്‍ അറിയപ്പെടുന്ന ഇലപ്പേനുകള്‍ ഇലകളുടെ അടിഭാഗത്തിരുന്ന് കൂട്ടത്തോടെ നീരൂറ്റി കുടിക്കുന്നു. ഇലകളുടെ അടിവശം പരിശോധിക്കുമ്പോള്‍ കറുത്ത നിറത്തിലുള്ള ചിറകുള്ള മുതിര്‍ന്ന പ്രാണികളെയും (ചിത്രം 1) വെളുത്തനിറത്തിലുള്ള ഇവയുടെ കുഞ്ഞുങ്ങളെയും കാണാവുന്നതാണ് (ചിത്രം 2). ഇലപ്പേനുകളുടെ ആക്രമണഫലമായി ഇലകളുടെ അടിവശത്ത് ചുവന്നതോ, തവിട്ടു നിറത്തിലുള്ളതോ ആയ കുത്തുകള്‍ രൂപപ്പെടുന്നതാണ്. ആക്രമണം കൂടുന്നതനുസരിച്ച് ക്രമേണ, ഇലകളുടെ അടിവശം തുരുമ്പ് ബാധിച്ചതുപോലെ ചുവന്നുവരുന്നതാണ് പ്രധാനലക്ഷണം (ചിത്രം 3). കൃത്യസമത്ത് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കീടബാധയേറ്റ ഇലകള്‍ മഞ്ഞളിച്ച് വാടിപോവുകയോ അല്ലെങ്കില്‍ കരിഞ്ഞുണങ്ങുന്നതുമായിരിക്കും. 

  • റേന്തപത്രപ്രാണി/ലെയ്‌സ്‌വിങ്ങ് ചാഴി - സ്റ്റെഫാനിറ്റിസ് ടിപ്പിക്കസ്

റേന്തപത്രപ്രാണി എന്നറിയപ്പെടുന്ന ലെയ്‌സ്‌വിങ്ങ് ചാഴിക്ക് സുതാര്യവും, ഡിസൈന്‍ ഉള്ളതുമായ ചിറകുകളുണ്ട്. ഇവയുടെ ആക്രമണത്തിന്റെ ആദ്യഘട്ടം ഇലകളുടെ മുകള്‍വശത്ത് വെളുത്ത കുത്തുകള്‍ രൂപപ്പെടും. ക്രമേണ ആക്രമണം രൂക്ഷമാകുന്നതനുസരിച്ച് ഇലക്ക് മഞ്ഞളിപ്പ് ഉണ്ടാകുകയും (ചിത്രം 5) ഇലകരിച്ചില്‍ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഇലകളുടെ അടിഭാഗത്ത് മുതിര്‍ന്ന് ലെയ്‌സ്‌വിങ്ങ് ചാഴികളും അവയുടെ കറുത്ത പൊട്ടുകളുള്ള ഇളം ദശകളും (ച്യാുവ)െ കൂട്ടംകൂടിയിരുന്ന് നീരൂറ്റികുടിക്കുന്നത് കാണാന്‍ സാധിക്കും (ചിത്രം 6). കൃത്യസമയത്ത് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വാഴത്തോട്ടം മുഴുവന്‍ ഇവ വ്യാപിക്കുകയും വാഴകള്‍ക്ക് ക്ഷീണം ഉണ്ടാകുന്നതുമാണ്.


നിയന്ത്രണമാര്‍ഗ്ഗം

വാഴയിലകളുടെ നീരൂറ്റികുടിക്കുന്ന പ്രാണികളെ പ്രത്യേകിച്ച് ഇലപ്പേനുകളെയും, റേന്തപത്രപ്രാണികളെയും നിയന്ത്രിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗം സ്വീകരിക്കാം.

1. 2% വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഉത്തമമാണ്.

2. വെര്‍ട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്രകുമിള്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിച്ച് കൊടുക്കുക.

3. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുക്കുന്നത് നല്ലതാണ്.

4. ഡൈമെതോയേറ്റ് 30% ഋഇ(റോഗര്‍/റ്റാഫ്‌ഗോര്‍) എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായിനി തളിച്ച് കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

ഡോ: ഗവാസ് രാഗേഷ്,
അസിസ്റ്റന്റ് പ്രൊഫസര്‍, കീടശാസ്ത്ര വിഭാഗം
വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശ്ശൂര്‍.
English Summary: plantain care

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds