ജൈവ വളങ്ങളിൽ ഏറ്റവും ഗുണമേന്മയുള്ള വളം കോഴിവളം തന്നെയാണ്. കാലിവളത്തിനേക്കാൾ നാലിരട്ടി മേന്മയേറിയതാണ് കോഴിവളം.
Poultry manure is the highest quality organic manure. Poultry manure is four times better than cattle manure.
ചെടികളെ കരുത്തോടെ വളരാൻ സഹായിക്കുന്ന പ്രാഥമിക മൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന കോഴിവളം ചെടികൾക്ക് ഇട്ടു നൽകിയാൽ മികച്ച വിളവ് കിട്ടും എന്ന് മാത്രമല്ല, കാലങ്ങളോളം ഇതിൽനിന്ന് വിളവ് ലഭ്യമാക്കുകയും ചെയ്യും.
കാഷ്ടത്തോടൊപ്പം മൂത്രവും ചേർന്ന് ലഭ്യമാകുന്ന കോഴിവളത്തിൽ 2.2 ശതമാനം നൈട്രജൻ,2.4 ശതമാനം ഫോസ്ഫറസ്,1.6% പൊട്ടാഷ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
എന്നാൽ കോഴിവളം അമിതമായാൽ ചെടികൾക്ക് ഇത് ദോഷം ചെയ്യും. കോഴിവളം മാത്രമല്ല പഴകിയ എല്ലാ വളവും ചെടികൾക്ക് ദോഷം ചെയ്യുക തന്നെ ചെയ്യും. അതിനാൽ പഴകാത്ത കോഴി വെള്ളം കൃത്യമായ അളവിൽ ചെടികൾക്ക് നൽകിയിരിക്കണം.
കോഴിവളം ഉപയോഗിക്കുമ്പോൾ?
ഒരു ടൺ കോഴിവളം 145 കിലോഗ്രാം അമോണിയം സൾഫേറ്റ്, 144 കിലോ ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 45 കിലോഗ്രാം പൊട്ടാഷ് വളം എന്നിവയ്ക്ക് തുല്യമായാണ് കണക്കുകൂട്ടുന്നത്. വെള്ളത്തിന് ഗുണം കൂടുന്നതിന് ഒരു ടണ്ണിന് സൂപ്പർഫാസ്റ്റ് 45 കിലോഗ്രാമും കുമ്മായം 90 കിലോഗ്രാം കൂട്ടിച്ചേർക്കുന്നതും നല്ലതാണ്. കൃഷിസ്ഥലത്ത് ഈർപ്പം ആവശ്യമായ തോതിൽ നിലനിർത്തി കോഴിവളം കൃത്യമായ അളവിൽ ചേർക്കുക. 250 കിലോഗ്രാം യൂറിയ, 500 കിലോഗ്രാം രാജ്ഫോസ്, 250 കിലോഗ്രാം പൊട്ടാഷ് വളം തുടങ്ങിയവ ചെടികൾക്ക് ഇട്ടു നൽകുന്നത് എല്ലാ തരത്തിലുള്ള വിളകളിൽ നിന്ന് കൂടുതൽ കായ്ഫലം ലഭ്യമാക്കാൻ ഉത്തമമാണ്. മുഴുവൻ രാജ്ഫോസും, പകുതി വീതം യൂറിയയും പൊട്ടാഷ് വളം തൈ പറിച്ചു നടുന്നതിന് മുൻപും ബാക്കിയുള്ളത് ഒരു മാസം കഴിഞ്ഞു ചേർക്കുക.
ക്യാബേജ് കൃഷി കോഴി വളം ഇടുമ്പോൾ
മുകളിൽ പറഞ്ഞ പോലെ ഈർപ്പം ആവശ്യമായി നിലയിൽ മണ്ണിൽ നിലനിർത്തി മാത്രം കോഴി വളം ഇട്ടു നൽകുക. ഇത് കേബേജ് രൂപപ്പെടുന്നതിന് സഹായകമാകും.
ചെറിയ തോതിൽ അധികം താഴ്ചയിൽ അല്ലാതെ മണ്ണിളക്കി കളകൾ നീക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. മുഴുത്ത ക്യാബേജ് കിട്ടുവാൻ നട്ട് ഒരു മാസം കഴിയുന്നതോടെ ചുവട്ടിൽ മണ്ണ് അടുപ്പിക്കുന്നത് നല്ലതാണ്.
Share your comments