കൃഷി മണ്ണിലായാലും മട്ടുപ്പാവിലായാലും മഴ മറക്കുള്ളിലും പോളിഹൗസിലായാലും നമ്മുക്ക് വേണ്ടത് പ്ലാസ്റ്റിക് പുതയല്ല ( Mulching ) ജൈവപുത തന്നെയാണ്.
അന്തരിക്ഷത്തിലെ താപനിലയെക്കാൾ എപ്പോഴും 10-15 °C കുടുതലായിരിക്കും മണ്ണിന്റെ താപനില അതു കൊണ്ട് മണ്ണിന്റെ ചൂട് കുറച്ചു കൊണ്ടു വരേണ്ടതാണ്. അതിനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗം മണ്ണിനെ ജൈവ പുതയിട്ട് സംരക്ഷിക്കുകയെന്നതാണ്. കൂടാതെ ഈ പുതകൾ കാലക്രമേണ മണ്ണിൽ ചേർന്ന് മണ്ണിൽ ജൈവാംശം കുട്ടുന്നു.
മഴ പെയ്യുമ്പോൾ മണ്ണ് ഒലിച്ചു പോകാതെയും കുടുതൽ മഴ വെള്ളം മണ്ണിൽ താഴുന്നതിനും , കളകൾ കിളിർക്കാതെയും എല്ലാം പുതകൾ സഹായിക്കുന്നു. നമ്മുക്ക് വേണ്ടത് പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് പുതയല്ല പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുന്ന ജൈവ പുത തന്നെയാണ്. രുക്ഷമായ വേനൽ ചൂടിൽ എന്റെ മട്ടുപ്പാവ് കൃഷിയെ ജൈവ പുതയിട്ട് സംരക്ഷിക്കുന്ന ദൃശ്യം.
Share your comments