സുഗന്ധദ്രവ്യ വ്യവസായത്തില്‍ ഏറെ പ്രിയങ്കരമായ സസ്യമാണ് പച്ചോളി. ഇതിന്റെ ഇല വാറ്റിയെടുക്കു എണ്ണ, പാനീയങ്ങള്‍, മിഠായി, ച്യൂയിംഗ്ഗം, ബ്രീത് ഫ്രഷ്‌നര്‍, സോപ്പ്, മെഴുകുതിരി, സിഗററ്റ് തുടങ്ങിയവയില്‍ വ്യാപകമായി ഉപയോഗിക്കുുണ്ട്. പെര്‍്ഫ്യൂമുകള്‍, സൗന്ദര്യ സംവർദ്ധക വസ്തുക്കള്‍, മരുുകള്‍, ബേക്കറി ഉല്‍പങ്ങള്‍ എിവയിലും പച്ചോളി എണ്ണ ആവശ്യവസ്തുവാണ്. മുടി സംരക്ഷണത്തിനും ത്വക്കിലെ ചുളിവുകള്‍ മാറ്റുതിനും ഇത് ഫലപ്രദമാണ്. സ്‌ട്രെസ് കുറയ്ക്കാനുള്ള അരോമ തെറാപ്പിക്കും പച്ചോളി എണ്ണ വിശിഷ്ടം. വിവിധയിനം ഔഷധങ്ങളില്‍ വ്യാപകമായി ഉപയോഗിക്കു പച്ചോളി എണ്ണ മികച്ച കീടനാശിനിയുമാണ്.
ഇന്തോനേഷ്യ, ഫിലിപ്പെന്‍സ്, ചൈന, മലേഷ്യ എിവിടങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരു പച്ചോളി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എിവിടങ്ങളില്‍ ഫലപ്രദമായി വച്ചുപിടിപ്പിക്കാന്‍ കഴിയും. തീരദേശങ്ങളിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാവു പച്ചോളി ലാമിയേസിയെ കുടുംബാംഗമാണ്. പച്ചോളി ഇനങ്ങളില്‍ മികച്ചത് pogostemon എന്ന സ്പീഷീസാണ്. സമചതുരാകൃതിയിലുള്ള തണ്ടും മുട്ടയുടെ ആകൃതിയിലുള്ള തിളങ്ങു ഒലീവ് പച്ച ഇലയുമാണ് ഇവയ്ക്കുള്ളത്. പുതിനയുമായി സാമ്യമുള്ള ചെടിയാണിത്. ഇന്ത്യ ഒരുവര്‍ഷം 60 ദശലക്ഷം രൂപയുടെ പച്ചോളി എണ്ണ ഇറക്കുമതിയാണ് നടത്തുത്. ഇതിന് ഇതുവരെയും സിന്തറ്റിക് സുബ്സ്ടിട്യൂറ്റ് കണ്ടെത്തിയിട്ടില്ലാ എത് ഇതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുു.
സമര്‍ത്ഥ്, ജൊഹോര്‍, സിംശ്രേഷ്ട എന്ന് മൂന്ന് മികച്ച ഇനം വിത്തുകള്‍ കര്‍ണ്ണാടകയില്‍ വികസിപ്പിച്ച്ചെടുത്തിട്ടുണ്ട് . വടക്കന്‍ കര്‍ണ്ണാടകയില്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ തോതിലെങ്കിലും പച്ചോളിക്കൃഷിയുള്ളത്. 2535 ഡിഗ്രി സെല്‍ഷ്യസിലുള്ള കാലാവസ്ഥയാണ് കൃഷിക്കനുഗുണം. നട്ട് ആറുമാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ കഴിയും. തുടർന്ന് ഓരോ മൂന്ന് മാസത്തിലും ഓരോ മൂന്ന് മാസത്തിലും വിളവെടുക്കാം. ഒരു ചെടി തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിളവ് നല്‍കും. ഇല നാലഞ്ച് ദിവസം തണലത്ത് ഉണക്കി 4 മുതല്‍ ആറുമാസം വരെ സൂക്ഷിച്ചാല്‍ കൂടുതല്‍ എണ്ണ ലഭിക്കും .
Share your comments