വാഴയിൽ പൊട്ടാസ്യത്തിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം ? പലപ്പോഴും ഇലകൾക്കുണ്ടാകുന്ന വാട്ടവും മറ്റും ജലസേചനത്തിന്റെ കുറവുകൊണ്ടാണെന്നു കരുതി കർഷകർ മറ്റു മാർഗ്ഗങ്ങൾ ഒന്നും പരീക്ഷിക്കാറില്ല എന്നാൽ പൊട്ടാസ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആവശ്യമായ സപ്പ്ളിമെന്റുകൾ നൽകി പരിഹരിച്ചാലേ വാഴക്കൃഷി ആദായകരമാകൂ.
വാഴയിൽ പൊട്ടാസ്യത്തിന്റെ അഭാവം എങ്ങനെ ഇതിനു പരിഹാരം എന്ത് എന്നെല്ലാം നോക്കാം. പൊട്ടാസ്യത്തിന്റെ അഭാവമുള്ള വാഴയുടെ മൂത്ത ഇലകളിൽ വശങ്ങളിൽ ആദ്യമായി മഞ്ഞളിപ്പ് തുടങ്ങും ഇത് ക്രമേണ അകത്തെക്കു പടരുകയും ക്രമേണ ഇലകൾ മുഴുവൻ കരിയുകയും ചെയ്യും ഇലമുഴുവനായി ഒടിഞ്ഞു കരിഞ്ഞു പ്രായമെത്തുന്നതിനു മുൻപ് വാഴ ആകെ ഉണങ്ങി .പോകുകയും രൂപവ്യത്യാസമുള്ള വലിപ്പം കുറഞ്ഞ കായക്കുലകൾ ഉണ്ടാകുകയും ചെയ്യും .
വാഴനടുമ്പോൾ ജൈവവളങ്ങൾ ചേർക്കുന്നതിന്റെ അഭാവം കൊണ്ട് ഇങ്ങനെ ഉണ്ടാകാറുണ്ട് അതിനാൽ വാഴനടുന്ന സമയത്തു ചാണകം മുതലായ ജൈവവളങ്ങൾ നിർദേശിച്ച പ്രകാരം നിർബന്ധമായും കൊടുക്കണം. പൊട്ടാഷ് വളങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത് ഒരു വാഴയ്ക്ക് 500 ഗ്രാമ എന്ന കണക്കിൽ പൊട്ടാഷ് വളങ്ങൾ പല തവണയായി നൽകണം
Share your comments