Farm Tips

ഉറുമ്പ് ശല്യത്തിന് പരിഹാരമായി പൊതീന ആന്‍ഡ് റിമൂവര്‍

ഉറുമ്പിൻ്റെ  ശല്യം കാരണം ബുദ്ധിമുട്ടുന്നവർ ഏറെയാണ്. പച്ചക്കറി തോട്ടത്തിലെയും  വീടുകളിലെയും  പ്രധാന വില്ലനായ ഉറുമ്പ് ശല്യത്തിന് പരിഹാരമായി ഒരു  ജൈവ ഔഷധം കണ്ടെത്തിയിരിക്കുന്നു.മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ജാബിര്‍ പുന്നക്കാടനാണ് പൊതീന ആന്‍ഡ് റിമൂവര്‍ എന്ന ജൈവ  ഔഷധം  പരീക്ഷണ നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ്റെ  ആരോഗ്യത്തിന് കേടില്ലാത്ത  ഈ ഔഷധം അടുക്കളയിലും പച്ചക്കറികളിലുമെല്ലാം തളിക്കാം.
 ജാബിര്‍ എട്ട് വര്‍ഷമായി ഉറുമ്പുകളെയും ചിതലുകളെയും കൂറകളെയും  ഇല്ലാതാക്കുന്ന ജൈവ ഔഷധം കണ്ടുപിടിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. അമക്കുരു, വേപ്പ് തുടങ്ങിയ ജൈവീക ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഉറുമ്പിനെ ഇല്ലാതാക്കുന്ന പൊതീന ആന്‍ഡ് റിമൂവര്‍ ഉണ്ടാക്കിയിരിക്കുന്നത് . മൂന്ന് മണിക്കൂറുകൊണ്ട് ഇതിൻ്റെ  ഫലം ലഭിക്കും. പൊതീന ആന്‍ഡ് റിമൂവര്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രെ ചെയ്താല്‍ മതി. ഉറുമ്പിനുള്ള ഭക്ഷണമായാണ് പൊതീന റിമൂവര്‍ നല്‍കുന്നത്. അതോടെ ഉറുമ്പുകള്‍ തങ്ങളുടെ കോളനിയില്‍ ഭക്ഷണമെത്തിച്ച് കഴിക്കുന്നതോടെ മുഴുവനായും ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഭക്ഷണം നല്‍കി നശിപ്പിക്കല്‍
ഒരു തവണ ഉപയോഗിച്ചാല്‍ പിന്നീട് കുറെ കാലത്തേക്ക് ഉറുമ്പിൻ്റെ  ശല്യമുണ്ടാകില്ല. ഉറുമ്പുകള്‍ ഭക്ഷണമാണെന്ന് കരുതി പൊതീന ആന്‍ഡ് റിമൂവറിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവയെ നാമാവശേഷമാക്കാനാകും. കെമിക്കല്‍ ഇല്ലാത്തതിനാല്‍ പച്ചക്കറി വിളകളിലെല്ലാം നേരിട്ട് സ്‌പ്രെ ചെയ്ത് ഉപയോഗിക്കാനാകും. ഇതിന് കാര്യമായ ഗന്ധമില്ലാത്തതിനാല്‍ അടുക്കളയിലും മുറികളിലും ഉപയോഗിക്കാം. ഉറുമ്പുകളെ ഇല്ലാതാക്കുന്ന പൊതീന ആന്‍ഡ് റിമൂവര്‍ മുഴുവന്‍ കര്‍ഷകരിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാബിര്‍ .
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ജാബിര്‍ പുന്നക്കാടനെ വിളിക്കാം- 8086210534. കോഴിക്കോട് മിഠായിത്തെരുവിലെ ഇംപാക്റ്റ് ഗ്രൂപ്പാണ് കോഴിക്കോട്ട്, മലപ്പുറം,വയനാട് ജില്ലകളിലെ വിതരണക്കാര്‍ -9562030406.

Share your comments