Farm Tips

വിവിധ ഇനം മുട്ടക്കോഴികളും അവയുടെ മുട്ടയുല്പാദനവും.

വിവിധ ഇനം മുട്ടക്കോഴികളും അവയുടെ മുട്ടയുല്പാദനവും.

1) ഗ്രാമലക്ഷ്മി
     160 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 180- 200 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2.4കി. ഗ്രാം.

2) ഗ്രാമപ്രിയ 
     175 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2 കി. ഗ്രാം.

3) അതുല്യ
     123 ദിവസം കൊണ്ട് മുട്ടയിടുന്ന അതുല്യ 72 ആഴ്ച്ച് കൊണ്ട് 280-290 മുട്ടകൾ ഇടുന്നു. ശരാശരി ഭാരം 1.5 കി. ഗ്രാം.

4) അസീൽ
      196 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1.2 കി. ഗ്രാം ഭാരമുണ്ടാകും.

5) ഫ്രിസിൽ
      185 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 110 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1. കി. ഗ്രാം ഭാരമുണ്ടാകും.

6) കാടക്നത്ത്
      180 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 105 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 0.9 കി. ഗ്രാം ഭാരമുണ്ടാകും.

7) നേക്കഡ് നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്)
      201 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 99 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ ശരാശരി ഭാരം 1. കി. ഗ്രാം ഭാരമുണ്ടാകും.

8) ILI-80
     17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും 72 ആഴ്ച്ച കൊണ്ട് 280 മുട്ടകൾ ലഭിക്കുകയും ചെയ്യും.

9) ഗോൾഡൺ – 92
     18 -19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.

10) പ്രിയ
       17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.

11) സോണാലി
       17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 275 എന്ന് കണക്കാക്കപ്പെടുന്നു.

12) ദേവേന്ദ്ര
       18-19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 200 എന്ന് കണക്കാക്കപ്പെടുന്നു.

13) വർമ
      6 ആഴ്ച്ച കൊണ്ട് ശരീരഭാരം 1.5 കി ഗ്രാമും 7ആഴ്ച്ച കൊണ്ട് 1.8 കിഗ്രാമും ആകുന്നു.

Share your comments