<
  1. Farm Tips

കോഴി കുഞ്ഞുങ്ങളുടെ പരിചരണം എപ്രകാരം ?

കുഞ്ഞുങ്ങളുടെ പരിചരണം കോഴിവളർത്തൽ അതിപ്രധാനമാണ്. നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത വളർത്തുകയാണ് കോഴി വളർത്തൽ വിജയത്തിലെത്തിക്കുവാൻ ഉള്ള അടിസ്ഥാനമായ കാര്യം. നല്ല ഇനം കോഴിക്കുഞ്ഞുങ്ങളെ മാത്രം ശാസ്ത്രീയ പ്രജനന മുറകൾ മാത്രം കൈക്കൊള്ളുന്ന സ്ഥാപനങ്ങളിൽനിന്നു വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

Priyanka Menon
Chickens
Chickens

കുഞ്ഞുങ്ങളുടെ പരിചരണം കോഴിവളർത്തൽ അതിപ്രധാനമാണ്. നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത വളർത്തുകയാണ് കോഴി വളർത്തൽ വിജയത്തിലെത്തിക്കുവാൻ ഉള്ള അടിസ്ഥാനമായ കാര്യം. നല്ല ഇനം കോഴിക്കുഞ്ഞുങ്ങളെ മാത്രം ശാസ്ത്രീയ പ്രജനന മുറകൾ മാത്രം കൈക്കൊള്ളുന്ന സ്ഥാപനങ്ങളിൽനിന്നു വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

കോഴിക്കുഞ്ഞുങ്ങൾക്ക് തൂവൽ വളരുന്നത് വരെ കൃത്രിമമായി ചൂട് നൽകി സംരക്ഷിക്കേണ്ടതാണ്. തണുപ്പുകാലത്ത് ഇങ്ങനെ ആർ ആഴ്ചയോളം ചൂടു നൽകി സംരക്ഷിക്കേണ്ട വരും. കോഴി കുഞ്ഞുങ്ങളുടെ വളർച്ച സംരക്ഷണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നു ഉപകരണമാണ് ബ്രൂഡർ അഥവാ ഹോവർ. കുഞ്ഞുങ്ങൾ വളരുന്തോറും ചൂടിനെ അളവ് കുറച്ചു കൊണ്ടുവരണം.

ആദ്യഘട്ടത്തിൽ കോഴിക്കുഞ്ഞുങ്ങൾക്ക് ഉദ്ദേശം 35 ഡിഗ്രി സെൻറ് ഗ്രേഡ് ചൂട് ലഭിക്കേണ്ടതാണ്. ചൂട് അധികമാകുമ്പോൾ ബ്രൂഡറീൽ നിന്ന് നിന്നകന്നു മാറി നിൽക്കുവാൻ കോഴി കുഞ്ഞുങ്ങൾ തന്നെ ശ്രദ്ധിക്കും. ഒരു കുഞ്ഞിന് ഒരു വാട്ട് എന്ന തോതിൽ ബൾബുകൾ മതിയാകും. ഏതു ബൾബ് ആണെങ്കിലും ഇവയുടെ അടിഭാഗം ലിറ്റർ നിരപ്പിൽനിന്ന് കുറഞ്ഞത് 50 സെൻറീമീറ്റർ എങ്കിലും മുകളിൽ ആയിരിക്കണം. 250 കോഴിക്കുഞ്ഞുങ്ങൾ ഉള്ള ഒരു യൂണിറ്റിൽ 250 വാട്ടിൻറെ ഒരു ഇൻഫ്രാറെഡ് ബൾബ് മതിയാകും

Poultry rearing is very important. Selective rearing of good quality chicks is the key to successful poultry farming. Special care should be taken to procure good quality chicks only from institutions which adopt scientific breeding methods. Chickens should be protected from artificial heat until feathers grow. In winter, they have to be kept warm for about a week. The brooder or hover is the tool that plays the most important role in the growth protection of chicks. As babies grow older, the amount of heat should be reduced. In the first stage, the chicks should get a temperature of about 35 degrees Celsius. When the temperature is high, the chicks will take care to stay away from the brooder. One watt bulb is enough for a baby. The bottom of any bulb should be at least 50 cm above the level of the litter

ആദ്യത്തെ ഒരാഴ്ച ബ്രൂഡറീന ചുറ്റും 30 സെൻറീമീറ്റർ പൊക്കത്തിൽ ഒരു വലയം സ്ഥാപിച്ചിരിക്കുന്നു. ഇത് ബൾബിൽ നിന്ന് 30 മുതൽ 60 സെൻറീമീറ്റർ അകലത്തിൽ ആയിരിക്കണം. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് വലയത്തിൻറെ വിസ്തീർണം വലുതാകേണ്ടതാണ്.

കാർഡ് ബോർഡ്, തകിട് തുടങ്ങിയവ ഇതിന് ഉപയോഗിക്കാം. ഡീപ്പ് ലിറ്റർ രീതിയിൽ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ 60 സെൻറീമീറ്റർ കനത്തിൽ ലിറ്റർ അഥവാ വിരി വിരിക്കണം. ലിറ്റർ എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ആദ്യത്തെ രണ്ടു മൂന്നു ദിവസം ബ്രൂഡറീനകത്ത് കടലാസു വിരിച്ച് അതിൽ വേണം തീറ്റ നൽകുവാൻ. അതിനുശേഷം ചെറിയതരം തീറ്റ പാത്രങ്ങൾ ഉപയോഗിക്കാം.

നിലത്തു ഉറപ്പിച്ച തീറ്റ പത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടാഴ്ച വരെ ഒരു കുഞ്ഞിന് 2.5 സെൻറീമീറ്റർ നിരക്കിലും ആറാഴ്ച വരെ 4.5 സെൻറീമീറ്റർ നിരക്കിലും പാത്രസ്ഥലം അനുവദിക്കണം. തൂക്കിയിടുന്ന തീറ്റപാത്രങ്ങൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ നൂറു കുഞ്ഞുങ്ങൾക്ക് 12കിലോ ഗ്രാം തീറ്റ ഉൾക്കൊള്ളുന്ന 6 സെൻറീമീറ്റർ വ്യാസമുള്ള മൂന്നെണ്ണം വേണ്ടിവരും. കുഞ്ഞുങ്ങൾക്ക് കുടിക്കാനായി വൃത്തിയുള്ള വെള്ളം എപ്പോഴും വെള്ള പാത്രത്തിൽ ഉണ്ടായിരിക്കണം. തീറ്റ എടുക്കുവാനും വെള്ളത്തിനുവേണ്ടി കോഴിക്കുഞ്ഞുങ്ങൾ മൂന്നു മീറ്ററിൽ കൂടുതൽ നടക്കുവാൻ അനുവദിക്കരുത്. ലിറ്റർ നന ഉള്ളതാണെങ്കിൽ കോഴി കുഞ്ഞുങ്ങളിൽ സദാ രോഗങ്ങൾ പിടികൂടും. എപ്പോഴും അണുനാശിനി ഉപയോഗിച്ച് ഉപകരണങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

English Summary: Poultry rearing is very important Selective rearing of good quality chicks is the key to successful poultry farming.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds