പോഷകാംശങ്ങൾ കൊണ്ട് സമ്പന്നമാണ് തേങ്ങവെള്ളം. ആരോഗ്യ ദായകം മാത്രമല്ല തേങ്ങ വെള്ളം. ഇത് ചെടികളുടെ വളർച്ചയ്ക്കും മികച്ചതാണ്. മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി പോഷകങ്ങളുടെ ആഗിരണം വർധിപ്പിച്ച് ചെടികളുടെ വളർച്ച വേഗത്തിലാക്കുമെന്ന് ഈയടുത്ത് ഗവേഷകർ കണ്ടെത്തിയിരുന്നു.
ഇത് ചെടികളിൽ വളപ്രയോഗത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ ചെടികൾ കരുത്തോടെ വളരുകയും, മികച്ച ഫലം തരുകയും ചെയ്യുന്നു. ചെടികളുടെ വളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കുന്ന സൈറ്റോകിനിൻ എന്ന ഹോർമോൺ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ വേരുകളുടെ നല്ല രീതിയിലുള്ള വളർച്ച സാധ്യമാക്കുന്ന ഗിബറിൽക് ആസിഡും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെടികൾ നല്ലരീതിയിൽ പൂവിടാൻ കാരണമാകുന്ന മെഗ്നീഷ്യം, സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന കാൽസ്യം തുടങ്ങിയവ തേങ്ങാവെള്ളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ നല്ല ബാക്ടീരിയകളുടെ വികസനത്തിന് തേങ്ങാവെള്ളം ഉത്തമമാണ്. കോശവിഭജനത്തെ ഉത്തേജിപ്പിക്കുന്ന വിധത്തിൽ ലിക്വിഡ് എൻഡോസ്പേം എന്ന രീതിയിലും തേങ്ങാപ്പാൽ ഉപയോഗപ്പെടുത്താം. ഈയടുത്ത് ഫിലിപ്പീൻസിലെ സെൻട്രോ സ്കോളർ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ തേങ്ങവെള്ളം മികച്ച ദ്രാവക ജൈവവളമായി കണക്കാക്കിയിരിക്കുന്നു.
തേങ്ങ വെള്ളം എങ്ങനെ ഉപയോഗപ്പെടുത്താം
വേരുകളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്കും, കൂടുതൽ കായ്ഫലത്തിനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും ഏകദേശം 100 മില്ലി ശുദ്ധമായ തേങ്ങ വെള്ളം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി നന്നായി കുലുക്കി മൂന്നാഴ്ച ഇടവിട്ട് ചെടികൾക്ക് നൽകാം. ഇത് എല്ലാ തരത്തിലുള്ള പച്ചക്കറികൾക്കും, ഔഷധ സസ്യങ്ങൾക്കും, പൂച്ചെടികൾക്കും, മറ്റു ഫലവൃക്ഷങ്ങളും നല്ലതാണ്.
Coconut water is rich in nutrients. Coconut water is not only good for health. It is also good for plant growth. Researchers have recently found that increasing the absorption of nutrients such as nitrogen, phosphorus and potassium in the soil can accelerate plant growth.
ചെടികൾക്ക് ഇതുപയോഗിച്ച് നനയ്ക്കുമ്പോൾ വൈകുന്നേര സമയം തിരഞ്ഞെടുക്കണം. അല്ലാത്തപക്ഷം ഇത് ബാഷ്പീകരിച്ചു പോകും. വളർന്നുവരുന്ന തൈകൾക്ക് വളർച്ച വേഗത്തിലാക്കാൻ തേങ്ങാവെള്ളം പുരട്ടുന്നതും നല്ലതാണ്.
Share your comments