പച്ചക്കറിച്ചെടികളുടെ പൂവുകള്‍ കൊഴിഞ്ഞു കായ്കള്‍ ഉണ്ടാകാതെ പോകുന്നത് അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്‌നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും.Falling flowers and failure to bear fruit is a problem that worries everyone who prepares a kitchen garden. Various remedies for this may have been tried.
മുട്ട കൊണ്ടു നിര്‍മിക്കുന്ന ലായനി ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കി നല്ല കായ്ഫലം നേടാം. മുട്ട, ചെറുനാരങ്ങ നീര്, ശര്‍ക്കരപ്പൊടി എന്നിവയാണ് ഇതു നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.Egg solution can be used to accelerate the growth of plants and achieve good yields. Ingredients for making this are eggs, lemon juice and jaggery powder.
മുട്ടലായനി നിര്‍മ്മിക്കുന്ന രീതി
v ആകൃതിയിലുള്ള ഒരു പാത്രത്തില്‍ 12 മുട്ട അടുക്കി വയ്ക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക രീതിയില്‍ ചെറുനാരങ്ങനീര് ഒഴിക്കുക. വായു കടക്കാത്ത രീതിയില്‍ അടച്ച് 15 ദിവസം തണലത്ത് വയ്ക്കുക. പത്തു ദിവസം കഴിയുമ്പോള്‍ മുട്ടത്തോട് മുഴുവന്‍ ദ്രവിച്ചിട്ടുണ്ടാവും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശര്‍ക്കരപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. 10 ദിവസം കൂടി അടച്ചു തണലില്‍ സൂക്ഷിക്കുക.
ഉപയോഗിക്കുന്ന വിധം
150 മില്ലി ലിറ്റര്‍ മുട്ട ലായനി എടുത്ത് അതിലേക്ക് അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്താണ് ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇതു ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും തളിക്കുകയും ചെയ്യാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേനീച്ച വളര്‍ത്താം, പണം സമ്പാദിക്കാം ഹോർട്ടികോർപ്പ് ഒപ്പമുണ്ട്.
Share your comments