1. Organic Farming

തേനീച്ച വളര്‍ത്താം, പണം സമ്പാദിക്കാം ഹോർട്ടികോർപ്പ് ഒപ്പമുണ്ട്.

സ്ഥിരോത്സാഹികൾക്ക് വളരെക്കുറഞ്ഞ ചെലവിൽ തേനീച്ച വളർത്തലിലൂടെ പണം സമ്പാദിക്കാം. പരിശീലനവും മാർഗനിർദേശങ്ങളും തരാൻ ഹോർട്ടികോർപ്പുണ്ട്.Perseverers can make money from beekeeping at very low cost. Horticorp is there to provide training and guidance.

K B Bainda
ഈ തൊഴിലിലേക്ക് പുതുതായി വരുന്ന കർഷകർക്ക് നാലുദിവസത്തെ ഓറിയന്റേഷൻ ട്രെയിനിങ് ആണ് പരിശീലന കേന്ദ്രത്തിൽ ആദ്യം.
ഈ തൊഴിലിലേക്ക് പുതുതായി വരുന്ന കർഷകർക്ക് നാലുദിവസത്തെ ഓറിയന്റേഷൻ ട്രെയിനിങ് ആണ് പരിശീലന കേന്ദ്രത്തിൽ ആദ്യം.

സ്ഥിരോത്സാഹികൾക്ക് വളരെക്കുറഞ്ഞ ചെലവിൽ തേനീച്ച വളർത്തലിലൂടെ പണം സമ്പാദിക്കാം. പരിശീലനവും മാർഗനിർദേശങ്ങളും തരാൻ ഹോർട്ടികോർപ്പുണ്ട്.

സർക്കാർ ആനുകൂല്യങ്ങളും ഹോർട്ടികോർപ്പിന്റെ സംസ്ഥാന തേനീച്ച വളർത്തൽ പരിശീലനകേന്ദ്രത്തിൽനിന്ന് ലഭിക്കും. മാവേലിക്കര കല്ലിമേലാണ് സംസ്ഥാനത്തെ ഏക തേനീച്ച വളർത്തൽ പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഒരു തേനീച്ചക്കോളനി സ്ഥാപിക്കുന്നതിന് 1000-1200 രൂപ ചെലവ് വരും. 40 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. ഒരു കോളനിയിൽനിന്ന് ശരാശരി 10-15 കിലോ തേൻ ഉത്പാദിപ്പിക്കുവാൻ കഴിയും. തേനീച്ച വളർത്തലിന് പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. കോളനികൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്റ്റാൻഡുകൾ ഉറപ്പിക്കുന്നതിനുള്ള സ്ഥലംമാത്രം മതി. മറ്റു കൃഷിയിടങ്ങളിലും തേനീച്ചക്കോളനികൾ സ്ഥാപിക്കാം. മറ്റു തൊഴിലുകൾ ചെയ്യുന്നവർക്കും ചുരുങ്ങിയസമയം ചെലവഴിച്ച് തേനീച്ച വളർത്തലിലൂടെ പണം സമ്പാദിക്കാൻ കഴിയും.


ഈ തൊഴിലിലേക്ക് പുതുതായി വരുന്ന കർഷകർക്ക് നാലുദിവസത്തെ ഓറിയന്റേഷൻ ട്രെയിനിങ് ആണ് പരിശീലന കേന്ദ്രത്തിൽ ആദ്യം.

പിന്നീട്, തുടർ പരിശീലനങ്ങളും ഉണ്ടാകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തേനീച്ചകൾ ഉൾപ്പെടുന്ന കൂടും കോളനിയും സബ്സിഡി നിരക്കിൽ ലഭിക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ ഗുണനിലവാരമനുസരിച്ച് ഹോർട്ടികോർപ്പ് തന്നെ സംഭരിക്കും.

വിവരങ്ങൾക്ക് : സംസ്ഥാന തേനീച്ചവളർത്തൽ കേന്ദ്രം (ഹോർട്ടികോർപ്പ്), കല്ലിമേൽ.പി.ഒ., മാവേലിക്കര. ഫോൺ: 0479-2356695

ഒരു കോളനിയിൽനിന്ന് 3000 രൂപ

ഒരു കോളനിയിൽനിന്ന് പ്രതിവർഷം ശരാശരി 10-15 കിലോ തേൻ ഉത്പാദിപ്പിക്കുവാൻ കഴിയും. കിലോയ്ക്ക് മുന്നൂറ് മുതൽ മേലോട്ടാണ് തേനിന്റെ വില. പുതിയകോളനി സ്ഥാപിക്കുന്നവർക്ക് തേനീച്ചകളുടെ വളർച്ചയ്ക്കനുസരിച്ച് വർഷത്തിൽ നാലുകോളനികളായി വർധിപ്പിക്കാൻ സാധിക്കും.

കൂടുകളിൽ പുതിയ കുഞ്ഞുങ്ങളും പുതിയറാണിയും ഉണ്ടാവുന്നതോടെ പഴയ തേനടകൾ മാറ്റി പുതിയ തേനടകൾ വെച്ചു കൊടുക്കണം. ഇങ്ങനെ പരിചരണം നൽകുന്ന കോളനികൾ വർഷങ്ങളോളം നിലനിൽക്കും. മൂന്നുമാസംകൊണ്ട് തേനീച്ചകൾ പൂർണവളർച്ച പ്രാപിക്കും. ജനുവരി മുതൽ മേയ് വരെയാണ് തേനുത്പാദന കാലം.

അഞ്ചുതരം ഈച്ചകൾ

കേരളത്തിൽ പ്രധാനമായും തേനുത്പാദിപ്പിക്കുന്ന അഞ്ചുതരം തേനീച്ചകളാണുള്ളത്. അതിൽ മൂന്നുതരം ഈച്ചകളെ ഇണക്കിവളർത്താൻ സാധിക്കുന്നവയാണ്. ഇറ്റാലിയൻ തേനീച്ച, ഇന്ത്യൻ തേനീച്ച (ഞൊടിയൽ), ചെറുതേനീച്ച എന്നിവയാണിത്.

കടപ്പാട്


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നമുക്കും ചോളം കൃഷി ചെയ്യാം.

English Summary: You can raise bees and make money with Horticorp.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds