കുരുമുളക് കൃഷി ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ് ദ്രുതവാട്ടം. സാധാരണ മഴ തുടങ്ങുന്നതോടെ കൂടി ഇതിൻറെ രോഗലക്ഷണങ്ങൾ കാണിക്കുന്നു. ദ്രുതവാട്ട ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞാൽ ഒരു പരിധിവരെ കുരുമുളക് കർഷകരുടെ ആശങ്കകൾ അവസാനിപ്പിക്കാം.
അതുകൊണ്ട് രോഗനിവാരണത്തിന് വേണ്ടി ചില മുൻകരുതലുകൾ കൃഷിസ്ഥലത്ത് തന്നെ എടുക്കണം. പലപ്പോഴും കർഷകർക്കിടയിൽ ദ്രുതവാട്ടം അകറ്റുവാൻ ഏറ്റവും മികച്ച വഴി രാസകീടനാശിനി പ്രയോഗം ആണെന്ന് പറയാറുണ്ട്. എന്നാൽ ജൈവ നിയന്ത്രണ രീതികൾ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാം.
ജൈവവള ത്തോടൊപ്പം ട്രൈക്കോഡർമ ചേർക്കുന്നതാണ് അത്യുത്തമം ഇതിനുവേണ്ടി സ്വന്തമായി ഉത്പാദിപ്പിച്ചതോ വിപണിയിൽനിന്ന് വാങ്ങിയതോ ആയ ട്രൈക്കോഡർമ ഉണക്കിപ്പൊടിച്ച് ചാണകത്തിലോ വേപ്പിൻ പിണ്ണാക്കിലോ ഇവയുടെ മിശ്രിതത്തിൽ വിതറി വളർത്തിയ ശേഷം കൊടി ഒന്നിന് രണ്ടു മുതൽ അഞ്ചു കിലോഗ്രാം കാലവർഷം തുടങ്ങുന്നതിനു ഒപ്പം കൊടി ചുവട്ടിലെ മണ്ണിൽ ചേർക്കുന്നതാണ് നല്ലത്.
Premature ejaculation is the most common problem for pepper growers. It shows symptoms with the onset of normal rainfall. Pepper growers' worries can be alleviated to some extent if they can effectively combat the symptoms of blight.
മിശ്രിതം തയ്യാറാക്കുന്ന രീതി
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിൻപിണ്ണാക്കും 10:1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തുക അതിനുശേഷം വെള്ളം തളിച്ച് ഈർപ്പം നിലനിർത്തി ഏകദേശം രണ്ട് കിലോഗ്രാം ട്രൈക്കോഡർമ വിതറി നന്നായി കലർത്തി എടുക്കുക. ഇത് ദ്വാരമുള്ള പോളിത്തീൻ ഷീറ്റ് അല്ലെങ്കിൽ പത്രക്കടലാസ് കൊണ്ട് മൂടി അഞ്ച് ദിവസം തണലിൽ സൂക്ഷിക്കണം. വീണ്ടും ഇളക്കിയ ശേഷം മൂന്നു ദിവസം കൂടി സൂക്ഷിച്ചാൽ ഈ മിശ്രിതത്തിൽ ട്രൈക്കോഡർമ വളർന്നു നിറയും.
കുരുമുളക് വള്ളികൾ പിടിപ്പിക്കുന്നതിനുള്ള പോർട്ടിങ് മിശ്രിതത്തിലോ ചെടിചുവട്ടിലോ ഇത് ചേർക്കാവുന്നതാണ്. ഇത് ചെടികളുടെ കുമിൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നല്ല രീതിയിൽ വിളവ് ലഭ്യമാക്കാൻ കാരണമാകുകയും ചെയ്യുന്നു.
Share your comments