<
  1. Farm Tips

Profitable Farming Idea: 50,000 രൂപ സമ്പാദിക്കാം, കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഈ ഔഷധ സസ്യ കൃഷിയെ കുറിച്ച് അറിയാമോ?

കൊവിഡ് മഹാമാരിയ്ക്ക് ശേഷം തൊഴിൽ നഷ്ടമായവർ ഉൾപ്പെടെ നിരവധി പേരാണ് സ്വന്തമായി എന്തെങ്കിലും സംരഭം തുടങ്ങണമെന്ന ആശയത്തിലേക്ക് എത്തിയിട്ടുള്ളത്. ഇങ്ങനെ ബിസിനസിനായി പദ്ധതിയിട്ടവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ഒരു ആശയമാണ് ഇവിടെ വിവരിക്കുന്നത്.

Anju M U
tulsi
Profitable Farming Idea: കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഈ ഔഷധ സസ്യ കൃഷിയെ കുറിച്ച് അറിയാമോ?

സ്വന്തമായി ഒരു സംരഭമോ ഉപജീവനമാർഗമോ ആരംഭിക്കാൻ താൽപ്പര്യമുള്ളവരാണോ നിങ്ങൾ? കൊവിഡ് മഹാമാരിയ്ക്ക് ശേഷം തൊഴിൽ നഷ്ടമായവർ ഉൾപ്പെടെ നിരവധി പേരാണ് സ്വന്തമായി എന്തെങ്കിലും സംരഭം തുടങ്ങണമെന്ന ആശയത്തിലേക്ക് എത്തിയിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ

ഇങ്ങനെ ബിസിനസിനായി പദ്ധതിയിട്ടവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ഒരു ആശയമാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങൾക്ക് ലാഭം നൽകുന്ന വളരെ ആകർഷകമായ ബിസിനസ് (Profitable business) ആണിത്.

തുളസി കൃഷി (Tulsi farming) ചെയ്ത് ആദായം (Earning) ഉണ്ടാക്കാം എന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിച്ചെന്ന് വരില്ല. എന്നാൽ ഇതിലൂടെ നിങ്ങൾക്ക് നല്ലൊരു സമ്പാദ്യം ഉണ്ടാക്കാമെന്നതാണ് വാസ്തവം.
ആയുർവേദത്തിൽ തുളസിക്ക് വളരെ പ്രാധാന്യമുണ്ട്. തുളസി പുരാതന കാലം മുതൽ രോഗചികിത്സയ്ക്കായി ഇന്ത്യയിൽ ഉപയോഗിച്ച് വരുന്നു. മാത്രമല്ല, പല തരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഇത് ഉപയോഗിക്കുന്നു.

ഈ ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങൾ കുറച്ച് പണം നിക്ഷേപിക്കേണ്ടിവരും. എങ്കിലും നിങ്ങൾക്ക് ഇതിൽ നിന്ന് വളരെ ഉയർന്ന വരുമാനം ലഭിക്കാൻ തുടങ്ങും.

കേന്ദ്ര സർക്കാരും തുളസി കൃഷി പ്രോത്സാഹിപ്പിക്കുന്നു (Central government promotes Tulsi farming)

തുളസി കൃഷി ചെയ്യുന്ന ബിസിനസ് വളരെ ലാഭകരമാണെന്നത് മാത്രമല്ല, മികച്ച ആദായം നൽകാൻ സഹായിക്കുന്ന ഇത്തരം കൃഷികൾ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ കർഷകരോട് നിർദേശിച്ചിരിക്കുന്നത്. ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രോത്സാഹനങ്ങൾ ലഭിക്കുന്നുണ്ട്.

തുളസി കൃഷി ചെയ്യുന്ന രീതി

തുളസി കൃഷി ചെയ്യുന്ന രീതി വളരെ എളുപ്പമാണ്. ഒരേക്കർ സ്ഥലത്തിന് 600 ഗ്രാം വിത്ത് പാടത്ത് ഇടണം. ഇതിന് ശേഷം, തുളസിച്ചെടി തയ്യാറാക്കാൻ കുറഞ്ഞത് 15 മുതൽ 20 ദിവസം വരെ എടുക്കും.

ആവശ്യമെങ്കിൽ നഴ്സറിയിൽ നിന്നും ചെറിയ തുളസികൾ വാങ്ങി ചെടികൾ നടാം. ആകെ 60 മുതൽ 90 ദിവസം കൊണ്ട് തുളസി വിളവെടുപ്പ് പാകമാകും. അതിനുശേഷം നിങ്ങൾക്ക് ഇത് വിപണിയിൽ വിൽക്കാം.
തുളസി കൃഷി ബിസിനസ് ആരംഭിക്കുന്നതിന് 15,000 രൂപ നിക്ഷേപിക്കണം. 3 മാസത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് 50,000 രൂപ വരെ ഇങ്ങനെ ലഭിക്കും. ഇത്തരത്തിൽ കൂടുതൽ വ്യാപകമായി തുളസി കൃഷി ചെയ്താൽ ഏകദേശം 1.50 ലക്ഷം രൂപ സമ്പാദിക്കാനാകും.

ഇതുകൂടാതെ, വീട്ടിൽ തുളസി നടുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ സാധിക്കുമമെന്നാണ് വിശ്വാസം. വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരാനും വീട്ടില്‍ അനർഥങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കാനും തുളസിയ്ക്ക് സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...

കുടുംബത്തിലെ അംഗങ്ങള്‍ക്ക് സമ്മർദം കുറയ്ക്കാൻ ഇത് ഗുണപ്രദമാണ്. മാത്രമല്ല, ജലദോഷം പോലുള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുളസി പരിഹാരമാണ്.

English Summary: Profitable Farming Idea: Earn 50,000 Rs, Central Government Promotes To Grow This Medicinal Plant

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds