<
  1. Farm Tips

കൊമ്പൻചെല്ലിയെ തുരത്താൻ

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം ആയുസ്സുള്ള ഇവ തെങ്ങിന് വരുത്തിവെക്കുന്നത് വലിയനാശമാണ്. എളുപ്പം അഴുകുന്ന ജൈവവസ്തുക്ൾ, ചാണകം, കമ്പോസ്റ്റ് എിവയിലാണിത്‌പെറ്റുപെരുകുന്നത്. ഈർച്ചപ്പൊടി, ചകിരിച്ചോറ്, അഴുകിയതെങ്ങിൻതടി എന്നിവയിലും ഇവപെരുകുന്നു. .

KJ Staff
rhino beetle

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം ആയുസ്സുള്ള ഇവ തെങ്ങിന് വരുത്തിവെക്കുന്നത് വലിയനാശമാണ്. എളുപ്പം അഴുകുന്ന ജൈവവസ്തുക്ൾ, ചാണകം, കമ്പോസ്റ്റ് എിവയിലാണിത്‌പെറ്റുപെരുകുന്നത്. ഈർച്ചപ്പൊടി, ചകിരിച്ചോറ്, അഴുകിയതെങ്ങിൻതടി എന്നിവയിലും ഇവപെരുകുന്നു.
.

ചെറിയകൂമ്പോല ഒടിഞ്ഞുതൂങ്ങുന്നതും അതിന്റെ ഓലമടലിന് കീഴെയായി ദ്വാരവും കൊമ്പൻചെല്ലി ചവച്ച്തുപ്പിയതുപോലെ അവശിഷ്ടവുംകണ്ടാൽ കൊമ്പൻ ചെല്ലി യാണെന്നുറപ്പാക്കാം. കൂടാതെ ഓലകൾവിരിഞ്ഞുവന്നാൽ ഓാലക്കണ്ണികൾ ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിൽ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നതും കണ്ടുവരുന്നു. തൈത്തെങ്ങുകളിലാണ് കീടത്തിന്റെ ആക്രമണമെങ്കിൽ കൂമ്പ് ശരിയായിവളർന്നുവരില്ല. കൂമ്പ് മുകളിലേക്കുവളരാതെ വശങ്ങളിലേക്കാണ് വളർന്നുവരിക.  

മുൻകരുതലുകളെടുക്കാം

തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് കൊമ്പൻചെല്ലിയെതടയാനുള്ള ആദ്യമാർഗം. അഴുകിയതെങ്ങിൻതടികൾഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങൾ ജീർണിച്ചുനാറി തോട്ടങ്ങളിൽ കിടക്കാൻ അനുവദിക്കരുത്. തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാനുള്ളചാണകം ഉണക്കിസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചാണകക്കുഴികൾ കമ്പോസ്റ്റ് കുഴികൾ അഴുകുന്നജൈവാവശിഷ്ടങ്ങൾ എന്നിവയിൽ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോചെയ്താൽ കൊമ്പൻചെല്ലി മുട്ടയിട്ട്‌പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിൾ ഒരുക്യുബിക് മീറ്ററിന് 100ഗ്രാം കൾച്ചർ അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും ജൈവജീർണ വസ്തുക്കളിലെ കൊമ്പൻചെല്ലിയുടെ വളർച്ച തടയാവുന്നതാണ്.

 

കൊമ്പൻചെല്ലിസംരക്ഷണം

ചെറിയപ്രായത്തിൽത്തന്നെതുടങ്ങണം. തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ടാക്കോ 300 ഗ്രാം അതേ അളവിൽ പൂഴി(മണൽ)യുമായി ചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം. ചെറിയ തൈത്തെങ്ങു കളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.

ഇനികൊമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് നാം കാണുന്നതെങ്കിൽ ചെല്ലിക്കോലുപയോഗിച്ച് കുത്തിയെടുത്ത് നനശിപ്പിക്കാം. കൂമ്പിൽ വരുന്ന ദ്വാരങ്ങളിലൂടെയാണ് ഇവയെ കുത്തിപ്പുറത്തെടുക്കുക. അതിനുശേഷം മാങ്കോസെബ് എന്ന കുമിൾനാശിനി പൂഴിയുമായിചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) ദ്വാരത്തിൽ വിതറി അടയ്ക്കാം.

വൈറസ് ഫിറമോൺ കെണികൾ
കൊമ്പൻചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെവിട്ടും ഇവയെ നശിപ്പിക്കാവുന്നതാണ്. ഒറിക്ടസ് റൈനോസൈറസ്‌വൈറസ് എന്ന ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ്ബാധയുള്ളചെല്ലികൾ ഒരു ഹെക്ടറിന് 12-15 എന്നതോതിലാണ് വേണ്ടിവരിക. ഞങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികൾ മറ്റുള്ളവയിൽ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളിൽ കൊന്നൊടുക്കും. എന്നാൽ ചിലയിടങ്ങളിൽ വൈറസിനെതിരെ കൊമ്പൻചെല്ലികൾ പ്രതിരോധശേഷിനേടിയതായും കാണപ്പെടുന്നുണ്ട്.

കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ ചെയ്തുവരുന്ന ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി തികച്ചും ഫലപ്രഥമായ ജൈവമിത്ര കീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻ തോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്്.കാർബറിൽ എന്ന കിടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർവെള്ളത്തിൽ കലക്കി തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്.

English Summary: Protection from Rhinoceros beetle

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds