Farm Tips

ചീര വളര്‍ത്തുമ്പോള്‍

red spinach

ഗോമൂത്രം നേര്‍പ്പിച്ച് തളിച്ചും ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും. ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും. വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും. ആട്ടിന്‍കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചീരയുടെ ചുവട്ടിലിട്ടാല്‍ നല്ലതാണ്. ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍   നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും


Share your comments