ചീരയുടെ ഇലകരിച്ചിൽ ഇലപ്പുള്ളി രോഗം മാറാൻ എന്തു ചെയ്യണം ?
ഇതൊരു കുമിൾ രോഗമാണ്. ആദ്യം അവിടവിടെയായി കാണപ്പെടുന്ന പുള്ളികൾ പിന്നീട് കൂടിച്ചേർന്ന് ഇല മുഴുവനായും കരിഞ്ഞു പോകുന്നു. അങ്ങനെ ചീര കൃഷി നശിച്ചു പോകുന്നു.
ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് സോഡാപ്പൊടി മഞ്ഞൾപ്പൊടി മിശ്രിതം പാൽക്കായ ലായനിയിൽ അലിയിച്ച് ആ മിശ്രിതം ചീരയിലയിൽ തളിച്ചു കൊടുത്താൽ മതി. ഇനി ഈ മിശ്രിതം എങ്ങനെ തയ്യാർ ചെയ്യാമെന്ന് നോക്കാം.ഒരു ലിറ്റർ ലായനി തയ്യാറാക്കുന്നതിന് ഒരു ഗ്രാം സോഡാപ്പൊടി, 5 ഗ്രാം മഞ്ഞൾപ്പൊടി 5 ഗ്രാം പാൽക്കായം എന്നിവയാണ് വേണ്ടത്. ഒരു ഗ്രാം സോഡാപ്പൊടിയിൽ 5 ഗ്രാം മഞ്ഞൾപ്പൊടി ചേർത്തിളക്കുക. 5 ഗ്രാം പാൽക്കായം ചേർത്തിളക്കിയ ലായനിയിൽ ഈ മിശ്രിതം ചേർത്തിളക്കുക. 10 ദിവസം ഇടവിട്ട് ഈ ലായനി ഇലകളിൽ തളിച്ചു കൊടുക്കാം.
ഇലക്കറികളിൽ പ്രധാനിയാണ് ചീര. ചുവന്ന ചീരയും പച്ചച്ചീരയും കണ്ടുവരാറുണ്ട്. കൂടാതെ മറ്റനേകം ചീരയുമുണ്ട്. എങ്കിലും ഏതൊരു വീട്ടിലും സാധാരണ കാണുന്ന ഒന്നാണ് ചുവന്ന ചീര. ഈ ചീരയിൽ കാണുന്ന ഒരു പ്രധാന രോഗമാണ് ഇലപ്പുള്ളി അഥവാ ഇല കരിച്ചിൽ. ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തുമായി ഇളം പച്ചനിറത്തിലും വെളുത്തതുമായ അനേകം പുള്ളികൾ കാണപ്പെടും. ഇതാണ് രോഗ ലക്ഷണം. ഇത് എങ്ങനെ മാറ്റിയെടുക്കാമെന്ന് നോക്കാം.
ഇതൊരു കുമിൾ രോഗമാണ്. ആദ്യം അവിടവിടെയായി കാണപ്പെടുന്ന പുള്ളികൾ പിന്നീട് കൂടിച്ചേർന്ന് ഇല മുഴുവനായും കരിഞ്ഞു പോകുന്നു. അങ്ങനെ ചീര കൃഷി നശിച്ചു പോകുന്നു.
ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ജൈവ കീടനാശിനി
ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് സോഡാപ്പൊടി മഞ്ഞൾപ്പൊടി മിശ്രിതം പാൽക്കായ ലായനിയിൽ അലിയിച്ച് ആ മിശ്രിതം ചീരയിലയിൽ തളിച്ചു കൊടുത്താൽ മതി. ഇനി ഈ മിശ്രിതം എങ്ങനെ തയ്യാർ ചെയ്യാമെന്ന് നോക്കാം.ഒരു ലിറ്റർ ലായനി തയ്യാറാക്കുന്നതിന് ഒരു ഗ്രാം സോഡാപ്പൊടി, 5 ഗ്രാം മഞ്ഞൾപ്പൊടി 5 ഗ്രാം പാൽക്കായം എന്നിവയാണ് വേണ്ടത്. ഒരു ഗ്രാം സോഡാപ്പൊടിയിൽ 5 ഗ്രാം മഞ്ഞൾപ്പൊടി ചേർത്തിളക്കുക. 5 ഗ്രാം പാൽക്കായം ചേർത്തിളക്കിയ ലായനിയിൽ ഈ മിശ്രിതം ചേർത്തിളക്കുക. 10 ദിവസം ഇടവിട്ട് ഈ ലായനി ഇലകളിൽ തളിച്ചു കൊടുക്കാം.
കൂടാതെ
സ്യൂഡോമോണാസ് ഫ്ലൂറസെൻസ് എന്ന ജൈവ കുമിൾ നാശിനി 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അതിന്റെ തെളിനീരെടുത്ത് പത്ത് 15 ദിവസം ഇടവിട്ട് തളിച്ചു കൊടുക്കാവുന്നതുമാണ്.
ചുവപ്പ് ചീരയും പച്ചച്ചീരയും ഇടവിട്ട് പിടിപ്പിക്കുന്നതാണ് ഉത്തമം. അതുപോലെ വെള്ളമൊഴിക്കുമ്പോഴും ശ്രദ്ധ വേണം. വെള്ളം കുത്തി ഒഴിക്കരുത്. ചുവട്ടിൽ തളിച്ചു കൊടുക്കുകയേ പാടുള്ളൂ. വളരെ കുറഞ്ഞ ദിവസം കൊണ്ട് വളർത്തി എടുക്കാമെന്നതിനാലും ചീരക്കൃഷി മിക്ക വീടുകളിലും ഉണ്ട്.
English Summary: Remedies for diseases in red spinach
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments