മഴക്കാലത്ത് തെങ്ങുകൾ, മുകുള ചീയൽ (Bud Rot), ഇല വരൾച്ച (Leaf Blight) കേരള വിൽറ്റ് രോഗങ്ങൾ, തുടങ്ങി പല രോഗങ്ങൾക്കും അടിമപ്പെടാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ
- പ്രാരംഭ ലക്ഷണങ്ങൾ, ഇലകൾ മഞ്ഞനിറമായി, താഴോട്ട് വാടി നിൽക്കുന്നു
- വളർന്നു വരുന്ന ഒന്നു രണ്ടു ഇലകൾ മഞ്ഞ നിറത്തിലാകുന്നു
- വിടർന്നു വരുന്ന ഇലകളിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെടുന്നു.
- ഇലകളുടെ അടിവശത്തെ ടിഷ്യുകൾ വേഗം ചീഞ്ഞളിഞ്ഞുപോകുകയും തെങ്ങിൽ നിന്ന് വിട്ടുപോകുകയും ചെയ്യുന്നു.
- Infection എല്ലാവിടേക്കും പരക്കുന്നതു കാരണം പഴയ ഇലകളിൽ മുഴുവൻ പാടുകൾ വരുന്നു.
- തടിയുടെ അകത്തുള്ള ടിഷ്യുകൾക്ക് നിറമാറ്റം വരുന്നു.
പരിഹാരങ്ങൾ
തെങ്ങ് വെക്കുമ്പോൾ എപ്പോഴും അകലം പാലിക്കണം. ഇത് വേരിൽ നിന്ന് infection വരാതിരിക്കാൻ സഹായിക്കും.
അണുബാധയുള്ള തെങ്ങ് ഉടനെ നീക്കം ചെയ്യുക. സ്വാഭാവികമായി നശിച്ച മരമാണെങ്കിലും ഉടനെ നശിപ്പിച്ചുകളയണം. സ്ഥലം infected ആണെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും അവിടെ ഒരു കൃഷിയും ചെയ്യാതിരിക്കുക. അണുബാധയുള്ള തെങ്ങ് പിഴുതെടുത്ത് കത്തിച്ചുകളയേണ്ടതാണ്. പിന്നീട് മണ്ണ് അണുവിമുക്തമാക്കിയ ശേഷം മാത്രമേ അവിടെ കൃഷി ചെയ്യാവൂ. തെങ്ങിൻ പട്ടകൾ ആയുധങ്ങൾ ഉപയോഗിച്ച് മുറിക്കാതിരിക്കുക
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിവുള്ള 5 Vitamin C പാനീയങ്ങൾ
Share your comments