നമ്മുടെ പച്ചക്കറി തോട്ടത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഇനങ്ങളാണ് മുളക്,വഴുതന, തക്കാളി, ചീര തുടങ്ങിയവ. ഫെബ്രുവരി മാസം ഈ കൃഷി രീതികൾ അവലംബിക്കാൻ മികച്ചതാണ്. ചൂട് ഏറി വരുന്ന സമയമായതിനാൽ ഇവയ്ക്ക് നന പ്രധാനമാണ്. ജനുവരി മാസം തൈകൾ നട്ടിയിട്ടുണ്ടെങ്കിൽ സെന്റിന് ഏകദേശം 120 ഗ്രാം യൂറിയയും, ഗ്രാം 50 ഗ്രാം പൊട്ടാഷും ചേർത്തു നൽകിയാൽ മികച്ച വിളവ് ലഭ്യമാക്കാം. കളകൾ വരാതെ പരിപാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെടിയുടെ കരുത്തുറ്റ വളർച്ചയ്ക്ക് നമ്മൾ പ്രയോഗിക്കുന്ന വളങ്ങൾ തൈകൾക്ക് ചുറ്റും വിതറി മണ്ണ് കൊത്തി ചേർക്കണം. ജൈവ കൃഷിരീതി അവലംബിക്കുന്നവരാണെങ്കിൽ ചാണക സ്ലറി, മണ്ണിര കമ്പോസ്റ്റ്, എഗ്ഗ് അമിനോ ആസിഡ്, ചാരം എല്ലുപൊടി തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുകൂടാതെ മണ്ണിൽ കുമ്മായം ചേർത്താൽ രോഗകീടബാധ കുറയുകയും, ചെടികളുടെ വളർച്ച നല്ല രീതിയിൽ നടക്കുകയും ചെയ്യും.
ചീര നടാൻ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഫെബ്രുവരി - മാർച്ച് മാസങ്ങൾ. അരുൺ എന്ന ചുവന്ന ചീര കേരളത്തിൽ മിക്ക കർഷകരും ഇന്ന് വ്യാപകമായി കൃഷിചെയ്യുന്നു. ചീര നട്ടു ഒരടി ഉയരത്തിൽ എത്തുമ്പോൾ ആദ്യത്തെ വിളവെടുപ്പ് നടത്താം. ജൈവകൃഷി ചെയ്യുന്നവർ കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, ശീമക്കൊന്ന ചവർ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. ചീരയിലെ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തെളിച്ചു കൊടുത്താൽ ഇലപ്പുള്ളിരോഗം മറികടക്കാം.
Chili, eggplant, tomato and spinach are the best varieties that can be grown in our vegetable garden. February is the best time to adopt these farming methods. Moisture is important for them as it is hot season.
കീട രോഗ നിയന്ത്രണ മാർഗങ്ങൾ
പ്രധാനമായും വഴുതന, തക്കാളി തുടങ്ങിയവയിൽ കായും തണ്ടും തുരക്കുന്ന കീടങ്ങളുടെ ആക്രമണം പതിവാണ്. ഇതിന് വേപ്പിൻകുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിക്കുന്നതാണ് നല്ലത്. കൂടാതെ മുളക്, വഴുതന, തക്കാളി തുടങ്ങിയവയിൽ ഇലകളുടെ കുരുടിപ്പ് കാണുകയാണെങ്കിൽ വെളുത്തുള്ളി നീര് നേർപ്പിച്ച് തളിച്ചു കൊടുത്താൽ മതി. ഇലകളുടെ മാർദ്ദവം കുറയുന്നത് കണ്ടാലും ഈ പ്രയോഗം നടത്താം. കീട രോഗങ്ങൾ നിയന്ത്രണവിധേയമാക്കാൻ എപ്പോഴും വേപ്പ് അധിഷ്ഠിത കീടനാശിനിയും, വെളുത്തുള്ളി- വേപ്പെണ്ണ - സോപ്പ് മിശ്രിതവും മാറിമാറി തളിക്കാവുന്നതാണ്. കൂടാതെ ജീവാണുവളമായ വെർട്ടിസീലിയം എന്ന കൾച്ചർ 10 മില്ലി ശർക്കര ലായനി ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യാവുന്നതാണ്. കായീച്ചകളെ നശിപ്പിക്കാൻ ഫിറമോൺ കെണി ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ തോട്ടങ്ങളിൽ കാണപ്പെടുന്ന ചെറുപ്രാണികളെ ഇല്ലാതാക്കുവാൻ മഞ്ഞ ബോർഡറിൽ ആവണക്കെണ്ണ തേച്ചു പിടിപ്പിക്കാം. കൂടാതെ ഏത് കൃഷി അവലംബിക്കുകയാണെങ്കിലും ബാക്ടീരിയ വാട്ടം ഉണ്ടാകാറുണ്ട്.
ഇത് ഇല്ലാതാക്കുവാൻ നടുന്നതിനു മുൻപ് കുമ്മായം ചേർക്കണം. ഇത് മണ്ണിലെ അമ്ല ക്ഷാര നില മെച്ചപ്പെടുത്തും. കായ്ക്കുന്ന സമയത്ത് വാട്ടം ഉണ്ടായാൽ 400 ഗ്രാം കുമ്മായവും 40 ഗ്രാം യൂറിയയും ഒന്നിച്ച് ഓരോ തടത്തിലും വിതറി മണ്ണിൽ കൊതി ചേർത്താൽ മതി. ഇതുകൂടാതെ എല്ലാത്തരത്തിലുള്ള കീടങ്ങളെ നിയന്ത്രിക്കാൻ 10 ലിറ്റർ ഗോമൂത്രത്തിൽ രണ്ടുകിലോ ശീമക്കൊന്ന ഇല മുക്കിവെച്ച് കിട്ടുന്ന ലായനി പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ ചെയ്താൽ മതി
Share your comments