നമ്മുടെ പച്ചക്കറി കൃഷി വിജയകരമാകണമെങ്കിൽ ചെടിക്ക് ആവശ്യമായ പോഷകാംശങ്ങൾ മണ്ണിലേക്ക് നല്ല രീതിയിൽ എത്തണം. അത്തരത്തിൽ ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഏറ്റവും മികച്ച ദ്വീതീയ സൂക്ഷ്മ മൂലക മിശ്രിതമാണ് സമ്പൂർണ്ണ. കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പിയിലെ മധ്യമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ചെടുത്തത്.
For our vegetable cultivation to be successful, the nutrients required by the plant must reach the soil in a good way. Absolute is the best secondary micronutrient mixture to accelerate such plant growth. It was developed by the Central Agricultural Regional Research Center, Pattambi, Kerala Agricultural University.
ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇതിൽ 8% പൊട്ടാസ്യം, 2-3% മെഗ്നീഷ്യം, 5% സൾഫർ,4.5-5.5% സിങ്ക്, 2.5-3.5% ബോറൺ, 0.2% താഴെ മാഗ്നനീസ്, 0.3-0.4% ചെമ്പ് എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്.
'സമ്പൂർണ്ണ' എന്ന മിശ്രിതത്തിന്റെ ഉപയോഗരീതി
ഈ മിശ്രിതം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് അരിച്ച് സ്പ്രെയറിലേക്ക് പകർത്തി പച്ചക്കറി വിളകളുടെ ഇലകളിൽ തളിച്ചു കൊടുക്കാം.
വെണ്ട, പയർ തുടങ്ങി പച്ചക്കറി വർഗ്ഗങ്ങളുടെ വിത്ത് നട്ടു 30, 40, 60 ദിവസങ്ങൾക്കു ശേഷവും, മുളക്, വഴുതന തുടങ്ങിയവ പാകി മുളപ്പിച്ച തൈകൾ മാറ്റി നട്ട് 15, 30, 45 ദിവസങ്ങൾക്ക് ശേഷവും, മൂന്ന് തവണകളായി ഈ മിശ്രിതം
തളിക്കാവുന്നതാണ്. കൃത്യസമയങ്ങളിൽ മിതമായി നൽകിയാൽ ചെടികളിൽനിന്ന് നല്ല വിളവ് ലഭിക്കും. "സമ്പൂർണ്ണ" മണ്ണിൻറെ ആരോഗ്യ ശോഷണത്തിനോ, പരിസ്ഥിതി മലിനീകരണത്തിനോ കാരണമാകില്ല. കൂടാതെ ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും കൂടുതൽ കായ്ഫലം ലഭ്യമാക്കുകയും ചെയ്യുന്നു.
ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, ചിങ്ങോലി പഞ്ചായത്തിൽ നടത്തിയ "പയർ കൃഷിയിൽ മൂലക മിശ്രിതത്തിൻറെ ഉപയോഗം" എന്ന മുൻനിര പ്രദർശന പരിപാടിയിൽ ശാസ്ത്രീയമായി ശിപാർശ ചെയ്ത വളപ്രയോഗത്തോടൊപ്പം സമ്പൂർണ്ണ പ്രയോഗിച്ചപ്പോൾ വള്ളിപ്പയറിന്റെ വിളവ് വർദ്ധിപ്പിക്കാൻ സാധിച്ചു. ഇത് ഉപയോഗിച്ചത് വഴി വള്ളിപ്പയറിന്റെ നീളം, ഭാരം, എണ്ണം എന്നിവ കൂടുന്നതായി ഇതിന്റെ ഭാഗമായ കർഷകർ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മണ്ണിൽ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്,ബോറൺ തുടങ്ങിയ മൂലകങ്ങളുടെ അഭാവം കുറഞ്ഞചെലവിൽ കാര്യക്ഷമമായി പരിഹരിക്കാൻ ഈ മിശ്രിതത്തിന് കഴിയുന്നു എന്നതാണ് വിപണിയിൽ ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്.
'സമ്പൂർണ്ണ' എങ്ങനെ ലഭ്യമാകും?
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങളും, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളും ഇത് വിപണനം ചെയ്യുന്നുണ്ട്.
കായംകുളത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് സമ്പൂർണ്ണ 100ഗ്രാം പാക്കറ്റുകളിൽ മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നു.
Share your comments