വാഴ കൃഷിയിൽ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഇലകളിലും പിണ്ടിയിലും കാണപ്പെടുന്ന പുള്ളികൾ. ഇതാണ് കുഴിപ്പുള്ളി രോഗം. ഇത്തരത്തിൽ രോഗലക്ഷണങ്ങൾ ഉള്ള കന്നുകളും തൈകളും കൃഷി ഒരുക്കുമ്പോൾ തിരഞ്ഞെടുക്കുവാൻ പാടുള്ളതല്ല. നല്ല നീർവാർച്ചാ സൗകര്യമുള്ള സ്ഥലങ്ങളിൽ വേണം വാഴ കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കുവാൻ.
മുൻകാലങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ വെള്ളം കെട്ടി നിന്ന സ്ഥലങ്ങൾ കൃഷിക്കുവേണ്ടി കഴിവതും ഒഴിവാക്കണം. ഇല്ലാത്തപക്ഷം അഴുകലിനും വേരുചീയലിനും കാരണമാകും. ഇതു കൂടാതെ ജൈവ അധികമുള്ള മണ്ണിന് അമ്ലത കൂടും.. ശാസ്ത്രീയ പരിശോധന നടത്തി അമ്ലത ക്രമീകരിച്ച് വാഴ കൃഷി ആരംഭിക്കാം.
ഇതിനായി വാഴ കുഴി ഒന്നിന് ഏകദേശം അരക്കിലോ മുതൽ ഒരു കിലോ വരെ കുമ്മായമോ ഡോളമൈറ്റോ നൽകണം. മുകളിൽ പറഞ്ഞ പോലെ വാഴ കൃഷിക്കാർ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന കുഴപ്പുളി രോഗം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. ലഭ്യമായ തൈകളുടെ മാണത്തിന് ഏകദേശം 35 സെൻറീമീറ്റർ ചുറ്റളവും കുറഞ്ഞത് ഒരു കിലോ ഭാരവും ഉണ്ടെന്ന് ഉറപ്പാക്കിയ മാണത്തിനു മുകളിൽ 15 സെൻറീമീറ്റർ ഉയരത്തിൽ തല മുറിച്ചു കളയണം. കീട രോഗബാധയുള്ള ഭാഗങ്ങൾ ചെത്തിക്കളയണം. നിമാ വിര ശല്യം രൂക്ഷമായ സ്ഥലങ്ങളിൽനിന്ന് തൈകൾ കൊണ്ടുവന്നു നടുമ്പോൾ ഇവിടെ അത് പരക്കുവാൻ കാരണമാകാറുണ്ട്. ഇത് രോഗസാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് താഴെ പറയുന്ന മുൻകരുതലുകൾ നമുക്ക് എടുക്കാം.
1. മാണം അഴുകുന്നതും, മനാമ പാട്ടവും പ്രതിരോധിക്കാൻ സുഡോമോണസ് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ലായനികളിൽ കന്നുകൾ 30 മിനിറ്റ് മുക്കി വച്ചിട്ട് നടുക. അതിനുശേഷം 20 ഗ്രാം സുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ലായിനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
2. ചെത്തിമിനുക്കിയ കന്നുകൾ നട്ടശേഷം നിമാവിരകൾക്കെതിരെ ഉപയോഗിക്കാവുന്ന മിത്രകുമ്മിൾ ആയ പേസിലോമൈസ സ്ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി 30 ലിറ്റർ വീതം വാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
3. വാഴ ഒന്നിന് 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ചേർക്കുക വഴി രോഗ സാധ്യത കുറയും.
Spots on leaves and stems are a common problem in banana cultivation. Seedlings and seedlings with such symptoms should not be selected while preparing the crop. Areas with good drainage facilities should be selected for banana cultivation.
4. വാഴക്കന്നുകൾ ക്ലോർ പൈറിഫോസ് 2.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ 10 മിനിറ്റ് മുക്കി വെച്ചിട്ട് നടുക.
5. അല്ലെങ്കിൽ ഈ കീടനാശിനി 3 ലിറ്റർ വീതം വാഴ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇത് മീലിമുട്ടകളെയും ഇല്ലാതാക്കും.
Share your comments