കുറിയ ഇനം തെങ്ങിൻ തൈകൾ കേരളത്തിലെ കർഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുറിയ ഇനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് അറിയാമല്ലോ പൊക്കം കുറഞ്ഞ ഇനങ്ങളാണ് ഇവയെന്ന്. ഏകദേശം എട്ട് മീറ്റർ മാത്രം ഉയരം കൈവരിക്കുന്ന ഈ ഇനങ്ങൾ ഉല്പാദനക്ഷമതയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. തടിക്ക് വണ്ണം കുറവായ കുറിയ ഇനങ്ങൾ ഗുണമേന്മയേറിയ കൊപ്ര പ്രദാനം ചെയ്യുന്നു. ഇടവിട്ട് വർഷങ്ങളിൽ കായ്ക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന ചില മുന്തിയ കുറിയ ഇനങ്ങളും കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ ഉല്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കുറിയ ഇനം തെങ്ങിൻ തൈകളിൽ ഏറെ ഉത്പാദനക്ഷമത ഉള്ളതും, കീട രോഗസാധ്യത കുറവുള്ളതുമായ കുറിയ ഇനം ആണ് ഗംഗാബോണ്ടം.
ബന്ധപ്പെട്ട വാർത്തകൾ : തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഗംഗാബോണ്ടം പ്രത്യേകതകൾ
ആന്ധ്രപ്രദേശിൽ നിന്നുള്ള ഇനമാണ് ഇത്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ലക്ഷഗംഗ, കേരഗംഗ, അനന്ത ഗംഗ തുടങ്ങി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള പിതൃ വൃക്ഷമായി ഇതിനെ ഉപയോഗിക്കുന്നു. ഇളനീർ ആവശ്യത്തിനുവേണ്ടി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഇത്.
ബന്ധപ്പെട്ട വാർത്തകൾ : തെങ്ങിൻ തൈ വിൽക്കാൻ വ്യാജന്മാർ കേരളത്തിലും : പരിഹാരമാർഗ്ഗങ്ങൾ അറിയാം
ആന്ധ്രപ്രദേശിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന തെങ്ങ് ഇനങ്ങളിൽ പ്രധാനം ഗംഗാബോണ്ടം ഇനമാണ്. ഗൗതമി ഗംഗ എന്ന പേരിൽ ഈയിനം ആന്ധ്രപ്രദേശ് കാർഷിക സർവകലാശാല പുറത്തിറക്കിയിരിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും ഇത് മികച്ച രീതിയിൽ കൃഷി ചെയ്യാം. ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഇതിൻറെ പ്രത്യേകതകളാണ്. ഗംഗാബോണ്ടം കൃഷിക്ക് വളപ്രയോഗം മികച്ച രീതിയിൽ വളപ്രയോഗം നടത്തിയാൽ ഏകദേശം രണ്ടു വർഷം കൊണ്ട് വിളവ് ലഭ്യമാകുന്നു. ഇതിൻറെ തേങ്ങകളുടെ പ്രത്യേകത പറഞ്ഞാൽ പപ്പായയുടെ ആകൃതിയോട് സാമ്യം പുലർത്തുന്ന നീളത്തിലുള്ള പച്ച കായ്കളാണ്.

ബന്ധപ്പെട്ട വാർത്തകൾ : തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതകൾ
Share your comments