തെങ്ങ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇടവിളയായി ചെയ്യാവുന്നത് കുരുമുളകാണ്. തെങ്ങിനെ താങ്ങു മരം ആക്കി കുരുമുളക് കൃഷി ചെയ്താൽ ലാഭം നേടാവുന്നതാണ്. മുരുക്ക്, കിളിഞാവൽ, ശീമക്കൊന്ന തുടങ്ങിയവ നട്ടുവളർത്തിയാൽ കുരുമുളക് അതിൽ പടർത്തി വളർത്താവുന്നതാണ്.
ഏകദേശം 25 വർഷത്തിന് മേൽ പ്രായമുള്ള, നല്ല ഉയരമുള്ള തെങ്ങുകൾ കുരുമുളക് പടർത്തുവാൻ നല്ലതാണ്. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, ജൈവാംശം കലർന്ന മണ്ണും കുരുമുളക് കൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ കാരണമാകുന്ന ഘടകങ്ങളാണ്.
തെങ്ങിൻ ചുവട്ടിൽ നിന്ന് ഏകദേശം ഒന്നര മീറ്റർ അകലത്തിൽ കുഴിയെടുത്ത് വേണം കുരുമുളക് വള്ളികൾ നടുവാൻ. കുരുമുളക് വള്ളി നടുമ്പോൾ തെങ്ങിൻറെ വടക്കുകിഴക്ക് ഭാഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം തെക്കുപടിഞ്ഞാറൻ വെയിലിന്റെ ചൂട് ഏൽക്കാത്തിരിക്കുന്നതാണ് കുരുമുളക് ചെടിക്ക് നല്ലത്. ജൂൺ -ജൂലൈ മാസങ്ങളിൽ തൈ നടാവുന്നതാണ്. കുഴിയൊന്നിന് വേരുപിടിപ്പിച്ച രണ്ട് വള്ളി മാത്രം മതി. കുഴികളുടെ വലുപ്പം ക്രമീകരിക്കുമ്പോൾ30*30*30 അളവിൽ ക്രമീകരിക്കുവാൻ മറക്കണ്ട. അടിവളമായി ചാണകപ്പൊടിയും കമ്പോസ്റ്റും ഉപയോഗിക്കാം. മഴക്കാലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ കൃഷി ചെയ്യരുത്.
Coconuts of good height, about 25 years old, are good for spreading pepper. Exposure to sunlight and rich soils are the major factors contributing to the good yield of pepper.
പ്രത്യേക ശ്രദ്ധിക്കേണ്ടത്
വള്ളികൾ വളർന്നു രണ്ട് മീറ്റർ നീളം ആകുന്നതുവരെ ഒരു കമ്പ് നാട്ടി അതിന്മേൽ വളർത്തുക. അതിനുശേഷം വള്ളികളുടെ ചുവട്ടിൽനിന്ന് തെങ്ങിൻ തടത്തിലേക്ക് 15 സെൻറീമീറ്റർ താഴ്ചയിൽ ചാൽ എടുത്ത് അതിൽ കുറ്റിയിൽ നിന്ന് അഴിച്ചെടുത്ത വള്ളികൾ വച്ച് മുട്ടുകൾ മണ്ണിട്ട് മൂടണം. അഗ്രഭാഗത്ത് ഇലകൾ നിർത്തി മറ്റുള്ളവ നുള്ളിക്കളയാം. വളരുന്ന അഗ്രഭാഗം മണ്ണിട്ട് മൂടരുത്. പിന്നിലേക്ക് പടർന്നുകയറുന്ന വള്ളികൾ ചരട് ഉപയോഗിച്ച് കെട്ടി നിർത്തി മുകളിലേക്ക് കയറ്റാം.
തെങ്ങിൻറെ വിളവെടുപ്പിന് തടസ്സം വരാത്തവിധത്തിൽ ആവശ്യമായ ഉയരം വരെ കുരുമുളക് പടർത്താവുന്നതാണ്. ഓരോന്നിനും പ്രത്യേകം വളം ഇടാൻ പാടില്ല. ഭാവിയിൽ തെങ്ങിന് തടം എടുക്കുമ്പോൾ മറ്റു വള്ളികൾക്ക് കേട് ഉണ്ടാകാതിരിക്കാൻ വരമ്പ് എടുക്കാവുന്നതാണ്.
Share your comments