കൃഷിചെയ്യുന്ന എല്ലാവരുടെയും മനസ്സിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഒന്ന് പരമാവധി വിളവിന് എന്തൊക്കെ ചെയ്യണം. രണ്ട് കൃഷിയിടത്തിൽ തലവേദന സൃഷ്ടിക്കുന്ന കീടരോഗ സാധ്യതകളെ എങ്ങനെ നിയന്ത്രണവിധേയമാക്കാം. ഈ രണ്ടു കാര്യങ്ങൾക്കും പരിഹാരം സുരപാലന്റെ വൃക്ഷായുർവേദം എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു. ആദ്യം പരാമർശിച്ച കുണപജലം അഥവാ ഹരിത കഷായം സസ്യവളർച്ച ഉത്തേജകമാണ്.
ഇത് കൃഷിയിടത്തിൽ പ്രയോഗിക്കുമ്പോൾ മണ്ണിൻറെ ഫലഭൂയിഷ്ഠത വർധിക്കുന്നു. പോഷക ആഗിരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മണ്ണിൽ സജീവമാകുന്നു. ഇത് ചെടികളുടെ വളർച്ച നല്ലരീതിയിൽ സാധ്യമാക്കുകയും മികച്ച കായ്ഫലം ലഭ്യമാകാൻ കാരണമായിത്തീരുകയും ചെയ്യുന്നു. ഹരിത കഷായം മികച്ച വളം മാത്രമല്ല കീടരോഗ സാധ്യതകളെ നിയന്ത്രിക്കുവാനും ഫലവത്താണ്. സസ്യ വളർച്ചയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള എല്ലാ ഘടകങ്ങളും ഹരിത കഷായത്തിൽ/ കുണപജലത്തിൽ അടങ്ങിയിരിക്കുന്നു.
കുണപജലം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
- മുളപ്പിച്ച ഉഴുന്ന് രണ്ട് കിലോ
- 200 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം അടപ്പുള്ളത് ഒരെണ്ണം
- സിൽപോളിൻ ഷീറ്റ് 5 മീറ്റർ* മൂന്ന് മീറ്റർ
- ശുദ്ധമായ കിണർ വെള്ളം 100 ലിറ്റർ
- കറുത്ത വെല്ലം പൊടിച്ചത് 3 കിലോ
- കള സസ്യങ്ങളുടെ ഇലകളും തണ്ടുകളും ചെറുതായി അരിഞ്ഞ് 20 കിലോ
- ഒരു ഇനത്തിൻറെ ഇല രണ്ട് കിലോയിൽ കൂടുതൽ ആകരുത്. പുല്ലു പൊടിക്കുമ്പോൾ കറ വരുന്ന സസ്യങ്ങളും ഒഴിവാക്കണം. കാട്ടുചെടികൾ പുറമേ ശീമക്കൊന്ന, കണിക്കൊന്ന, ആരിവേപ്പ് തുടങ്ങിയവയുടെ ഇലകൾ ഓരോ കിലോ വീതം ഇതിൽ ഉൾപ്പെടുത്താം.
തയ്യാറാക്കുന്ന വിധവും ഉപയോഗിക്കുന്ന രീതിയും
തണൽ ഉള്ള സ്ഥലത്ത് ഡ്രം വെക്കുക. ഇതിലേക്ക് കുറച്ച് പച്ച ചാണകം വിതറണം. തുടർന്ന് അരിഞ്ഞ ഇലകൾ, മുളപ്പിച്ച ഉഴുന്ന്, വെല്ലം പൊടിച്ചത് തുടങ്ങിയവ പല അടുക്കുകളായി ഡ്രമ്മിൽ നിറയ്ക്കുക. നൂറു ലിറ്റർ വെള്ളം കൂടി അളന്ന് ഒഴിച്ചശേഷം ഡ്രം അടച്ചു വയ്ക്കണം. അടുത്തദിവസം മുതൽ 15 ദിവസത്തേക്ക് രാവിലെ വെയിൽ കനക്കുന്നതിനു മുൻപ് ഇടത്തോട്ടും വലത്തോട്ടും അഞ്ചു പ്രാവശ്യം വീതം മരക്കമ്പ് ഉപയോഗിച്ച് ഇളക്കണം.15 ദിവസത്തിനു ശേഷം ഈ മിശ്രിതം തോർത്ത് ഉപയോഗിച്ച് അരിക്കണം. അരിച്ചു കിട്ടുന്ന ചണ്ടി വളമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഈ ലായനി ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഒരു ലിറ്റർ വെള്ളത്തിൽ 100 മില്ലി ഹരിത കഷായം കലക്കി തടത്തിൽ ഒഴിക്കുകയോ ഇലകളിൽ തളിച്ച് കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇത് കൂടുതൽ വിളവിന് കാരണമാകുന്നു.
ഗോമൂത്ര നാശിനി
കൃഷിയിടത്തിൽ കാണുന്ന എല്ലാവിധ നീരൂറ്റി കുടിക്കുന്ന പ്രാണികളെയും അകറ്റുവാൻ ഉപയോഗപ്രദമാണ് ഗോമൂത്ര നാശിനി. വെള്ളീച്ച, ഇലപ്പേൻ, മഞ്ഞ, മൂട്ട, ചാഴി തുടങ്ങിയവ ഫലപ്രദമായി ഇല്ലാതാക്കുവാൻ ഇത് ഉപയോഗപ്രദമാണ്.
ഗോമൂത്ര നാശിനി തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ
- 20 ലിറ്റർ ശേഷിയുള്ള ഈയം പൂശാതെ ചെമ്പുപാത്രം ഒരെണ്ണം
- ആര്യവേപ്പില ചെറുതായരിഞ്ഞത് രണ്ട് കിലോ
- വെളുത്തുള്ളി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് 200 ഗ്രാം
- നാടൻ പശുവിന്റെ ഗോമൂത്രം 10 ലിറ്റർ പാത്രം മൂടുന്ന മരപ്പലക ഒരെണ്ണം
തയ്യാറാക്കുന്ന വിധം ഉപയോഗരീതിയും
ചെമ്പുപാത്രത്തിൽ ഗോമൂത്രം ഒഴിക്കുക. അതിലേക്ക് വേപ്പിന്റെ ഇലകൾ ഇടുക. അതിനുശേഷം വെളുത്തുള്ളി ചേർക്കുക. ഒരു മരക്കമ്പ് കൊണ്ട് ഇത് എല്ലാ വശത്തേക്കും ഇളക്കുക 15 ദിവസം രാവിലെയും വൈകിട്ടും ഇത് ഇളക്കണം.
Haritha Kashayam is not only an excellent fertilizer but also effective in controlling the risk of pests. Haritha Kashayam contains all the nutrients that stimulate plant growth.
അതിനുശേഷം ചണ്ടി കളഞ്ഞ ഈ മിശ്രിതം ചെമ്പു പാത്രത്തിൽ ഒഴിച്ച് വീടിന് വെളിയിൽ അടുപ്പുകൂട്ടി മിതമായ ചൂടിൽ പകുതി ആകുന്നതുവരെ കുറുക്കുക. തുടർന്ന് ചൂടാറാൻ വയ്ക്കുക. ഇത് പ്ലാസ്റ്റിക് പാത്രത്തിൽ ഒഴിച്ച് വെച്ചാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. ഈ ലായിനി ഒരു ലിറ്റർ വെള്ളത്തിൽ ഗോമൂത്ര കീടനാശിനി 5 മുതൽ 10 മില്ലി ലിറ്റർ വരെ ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കാം.
Share your comments