ജൈവകൃഷിയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗോമൂത്ര൦. ചെടികളുടെ വാളർച്ചയ്ക്കും കീടങ്ങളെ നശിപ്പിക്കുന്നതിലും എല്ലാവിധ സംരക്ഷണവും ചെടികൾക്ക് നൽകുന്നതിലും ഗോമൂത്രവും ചാണകവും വഹിക്കുന്ന പങ്ക് ചെറുതല്ല. സൈഫർ, പൊട്ടാഷ്യം, നൈട്രജൻ, ഇരുമ്പ്, കാൽഷ്യം, സോഡിയം, മാഗനൈസ്, കാർബോണിക് ആസിഡ് തുടങ്ങി ചെടികളുടെ ആദ്യം മുതൽ അവസാനം വരെയുള്ള വളർച്ചയ്ക്കുതകുന്ന മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
വാട്ടരോഗം മുതലായ ചെടികളെ നശിപ്പിക്കുന്ന രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെ മണ്ണിൽ നിന്നും ഇല്ലാതാക്കാൻ ഗോമൂത്രത്തിന് സാധിക്കുന്നു. നാരകം, ഓറഞ്ച് തുടങ്ങിയ തൈകളിലെ മുരടിപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു എന്നത് ഒട്ടുമിക്ക കർഷകരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അയൺ കുറഞ്ഞിട്ടും അതുപ്പോലെ ഫോസ്‌ഫറസ് കൂടിയതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനുള്ള ഒരു ഉത്തമ പരിഹാരമാണ് ഗോമൂത്രം.
പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ശേഷമാണ് ഗോമൂത്രം ഉപയോഗിക്കേണ്ടത്. മുളക് തൈയിൽ നിന്നും ഇലകളും മുരടിച്ച കൊമ്പുകളും മുറിച്ച് മാറ്റിയ ശേഷം നേർപ്പിച്ചെടുത്ത ഗോമൂത്രം തളിച്ചു കൊടുത്താൽ മതിയാകും. കീടശല്യം ഒഴിവാക്കാനും യൂറിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നു. തെങ്ങിനുള്ള വളമായാണ് ഗോമൂത്രം ഉപയോഗിക്കുന്നതെങ്കിൽ അഞ്ചിരട്ടി വെള്ളം മാത്രം ഒഴിച്ച് നേർപ്പിച്ചെടുക്കുക.
തൈകളുടെയും ചെടികളുടെയും കടയ്ക്കലിൽ നിന്നും അൽപ്പം മാറ്റി വേണം ഈ മിശ്രിത൦ ഒഴിച്ച് കൊടുക്കാൻ. മുളകിലെ കുരിടിപ്പ് മാറാനായി ജൈവ കീടനാശിനികൾ ഉപയോഗിച്ചിട്ടും ഫല൦ കണ്ടില്ലെങ്കിൽ ഗോമൂത്രം ഉപയോഗിക്കാവുന്നതാണ്. നിമാവിര, വാണപ്പുഴു തുടങ്ങിയവയെ അകറ്റാനും ഇത് വളരെ നല്ലതാണ്. ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് കൂടാതെ ചെടിയുടെ ഇലകളിലും തളിച്ച് കൊടുക്കാവുന്നതാണ്.
വാഴയിലെ കുറുനാമ്പ് രോഗത്തിന് ഒരു ലിറ്റർ ഗോമൂത്രത്തിൽ അഞ്ച് ലിറ്റർ വെള്ളം ചേർത്ത് വാഴക്കൂമ്പിലും ഇലകവിളിലും ഒഴിച്ച് നൽകാം. കീടബാധയില്ലാതെ ചീര കൃഷി ചെയ്യാനായി ഒരു ലിറ്റർ ഗോമൂത്രത്തിൽ 250 ഗ്രാം ആരിവേപ്പ് ചതച്ച് ഇട്ടു കൊടുക്കുക. ഒരു ദിവസം ഇങ്ങനെ വച്ച ശേഷം അരിച്ചെടുത്ത് ഇതിലേക്ക് പത്ത് ലിറ്റർ വെള്ളം ചേർക്കുക. ശേഷം ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്.
ഇലകളിൽ തളിക്കുന്ന എല്ലാ ജൈവ കീടനാശിനികളെയും പോലെ തന്നെ ഇതും വൈകുന്നേരമാണ് സ്പ്രേ ചെയ്യേണ്ടത്. ഇലയുടെ അടിഭാഗത്തും പ്രത്യേകം സ്പ്രേ ചെയ്യാൻ ശ്രദ്ധിക്കണം. വാഴക്കന്ന് നടാനായി തയാറാക്കുമ്പോൾ പച്ചചാണകവും ഗോമൂത്രവും അടങ്ങിയ കുഴമ്പിൽ മുക്കി തണലത്ത് വച്ച ശേഷ൦ നടുന്നത് കീടബാധ ഒഴിവാക്കും.
Cow urine is one of the most important organic that are good for plants. Cow urine and dung plays a significant role in plants growth and pest control. It provides all kinds of protection to plants.
Share your comments