ചെലവു കുറഞ്ഞ രീതിയില്‍ വളരെ ഫലപ്രദമായ കീടനിയന്ത്രണത്തിന് സോളാര്‍ ലൈറ്റ് ട്രാപ്. പരിസ്ഥിതിക്ക് ദോഷം വരാത്തതും വളരെ ചെലവു കുറഞ്ഞതുമായത് കൊണ്ട് സോളാര്‍ ലൈറ്റ് ട്രാപ് ഇപ്പോള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. വെളിച്ചെണ്ണക്കെണിയുടെ പുതിയ രൂപമാണ് ചെറിയ സോളാര്‍ പാനലോടുകൂടിയ സോളാര്‍ ലൈറ്റ് ട്രാപ്. പച്ചക്കറിയിലും വാഴയിലും ധാരാളമായി കണ്ടുവരുന്ന വെള്ളീച്ച, തുരപ്പന്‍, ഇലചുരുട്ടി എന്നിവയെല്ലാം നശിപ്പിക്കാന്‍ ഏറെ അനുയോജ്യമാണിത്.
വൈകുന്നേരത്തോടെയാണ് സോളാര്‍ ലൈറ്റ് ട്രാപിന്റെ പ്രവര്‍ത്തനം തുടങ്ങുക. അഞ്ചുമണിക്കൂര്‍വരെ പച്ചക്കറിക്കിടയില്‍ പ്രകാശംപടര്‍ത്തുന്ന ഈ കെണിയില്‍ കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും. ഒരു മൈക്രോ കണ്‍ട്രോള്‍ ചിപ്പിലാണ് സോളാര്‍ ലൈറ്റ് ട്രാപിന്റെ നിയന്ത്രണവും പ്രവര്‍ത്തനവും. പാനലിന് താഴെയായി മഞ്ഞനിറത്തിലുള്ള പാത്രത്തിനകത്ത് ഗ്രീസ് പുരട്ടിയാണ് കീടങ്ങള്‍ക്ക് കെണിയൊരുക്കുന്നത്. പാനലിലെ ലൈറ്റ് കണ്ടെത്തുന്ന കീടങ്ങള്‍ പാത്രത്തിനകത്തെ ഗ്രീസില്‍ വീണു ചാവും. ഒരിക്കല്‍ സ്ഥാപിച്ചാല്‍ പിന്നെ വലിയ ചെലവുകളൊന്നുമില്ല. മാനുഷിക അധ്വാനവും വളരെക്കുറച്ചു മതി.
പച്ചക്കറികൃഷിയില്‍ ഉപയോഗിക്കുന്ന ഫെറമോണ്‍ കെണികളെല്ലാം കീടത്തിന്റെ ഒരു അവസ്ഥയെയോ വിഭാഗത്തെയോ മാത്രമാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ സോളാര്‍ ലൈറ്റ് ട്രാപ് പലതരം കീടങ്ങളെയും ഒരുമിച്ചാകര്‍ഷിച്ച് നശിപ്പിക്കും. സൂര്യപ്രകാശം കൊണ്ടാണ് സോളാര്‍ ലൈറ്റ് ട്രാപിൻ്റെ പ്രവര്‍ത്തനം.
Share your comments