ചെടികൾക്കാവശ്യമുള്ള മൂലകങ്ങൾ , ജൈവ വളങ്ങൾ ചില കൃഷി അറിവുകൾ ഇവയെല്ലാം കൃഷിയിലെ തുടക്കക്കാർക്ക് അറിയണമെന്നില്ല. അവർക്കായി ചില കൃഷി അറിവുകൾ.
ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണാസ് മിത്ര കുമിള്‍
സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കു ന്നതിനു പുറമേ രോഗ ഹേതുക്കളായ ബാക്ടീരിയയെയും കുമിളിനേയും പോലും തുരത്താന്‍ കഴിവുള്ള പ്രത്യേക സവിശേഷതകളുള്ള ഒരു ബാക്ടീരിയമാണ് സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്. സ്യൂഡോമോണാസ്, ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍, ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്. തണുപ്പു കാലത്ത് ചീരയിലും മറ്റും കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണാസ് മിത്ര കുമിള്‍ പത്തുദിവസം ഇടവിട്ട് തളിച്ചു കൊടുക്കണം. പച്ച ചീരയും ചുവന്ന ചീരയും ഇടകല ര്‍ത്തി നടുന്നതും നല്ലതാണ്.
മഗ്നീഷ്യം കുറഞ്ഞാല്‍ വിളയും കുറയും
ചെടിയിലെ മൂത്ത ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിപ്പ് കാണുന്നതോടൊപ്പം വിളവും മോശമാകുന്നത് മഗ്നീഷ്യം മൂലകത്തിന്റെ കുറവുകൊണ്ടാണ്. തടമൊന്നിന് 30 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് മണ്ണില്‍ചേര്‍ത്തു കൊടുക്കുന്നതാണ് ഇതിന് പ്രതിവിധി.ചുണ്ണാമ്പുകള്, ഡോളോമൈറ്റ്,ലൈം സ്റ്റോൺ അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുക ചാണകം, കമ്പോ സ്റ്റു എന്നിവ ഉപയോഗിച്ച് മണ്ണിലെ പോഷാകാംശം സന്തുലിതമായി നിലനിർത്തുക, തുടങ്ങി യവയാണ് പരിഹാരങ്ങൾ.
വെള്ളീച്ചകളെ പ്രതിരോധിക്കാന്‍ മഞ്ഞക്കെണി.
ഇലകളുടെ ഞരമ്പുകള്‍ മഞ്ഞളിക്കുകയും ഇലകള്‍ കുറുകിവരികയുമാണെങ്കില്‍ അതിനു കാരണം വെള്ളീച്ചകളാണ്. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകളുടെ ഇരുവശത്തും ഗ്രീസ് പുരട്ടി പച്ചക്ക റി വിളകളുടെ മുകളിലായി കെട്ടിത്തൂക്കിയിട്ടാല്‍ വെള്ളീച്ചകളേയും നീരൂറ്റിക്കുടിക്കുന്ന മറ്റു ചെറുപ്രാണികളെയും നശിപ്പിക്കാം.
ബോറോണ്‍ കുറഞ്ഞാല്‍ ഫലങ്ങള്‍ വികൃതമാകും
മുകുളങ്ങള്‍ ആകൃതിയില്‍ വൈരൂപ്യം കാട്ടുകയും ചെയ്താല്‍ കാരണം ബോറോണ്‍ മൂലകത്തിന്റെ കുറവാണ്. ഇല ചുരുളുന്നു. ആകൃതി നഷ്ടപ്പെടുന്നു. മോളിബ്ഡിനത്തില്‍ വിത്ത് കുതിര്‍ക്കുക ഇലയില്‍ തളിക്കുക.
ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടുഗ്രാം ബോറാക്‌സ് കലക്കി തളിക്കുന്നതും ഇതിന് പരിഹാരമാണ്.
The solution is to mix two grams of borax in one liter of water.
പൊടിക്കുമിള്‍ രോഗത്തിന് സ്യൂഡോമോണാസ്
ഇലകളുടെ മുകള്‍ ഭാഗത്ത് വെളുത്ത പൊടിയും അടിഭാഗത്ത് മഞ്ഞളിപ്പും ഉണ്ടായി ഇല ഉണങ്ങുന്നതാണ് ലക്ഷണം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കിടെ തളിക്കണം.
കോഴിവളം ഉണ്ടെങ്കിൽ വേണ്ട വേറെ രാസവളം.
ഒരു ടണ്‍ കോഴിവളം 145 ഗ്രാം അമോണിയം സള്‍ഫേറ്റ് 133 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 45 കി.ഗ്രാം പൊട്ടാഷ് വളം ഇവയ്ക്ക് തുല്യമാണ്.ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ള താണ് കോഴിവളം. കാലിവളത്തിന്റെ നാലിരട്ടി ഗുണംചെയ്യും. സമ്പുഷ്ടീകരിക്കാന്‍ പ്രയോ ഗിക്കുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചൂട് കൂടുതലുള്ളതിനാല്‍ മണ്ണില്‍ നവുള്ളപ്പോഴേ പ്രയോഗിക്കാവൂ. ഒരു ടണ്ണിന് 90 കി.ഗ്രാം തോതില്‍ കുമ്മായവുമായി ചേര്‍ത്ത് ഉപയോഗിക്കുക. ആട്ടിന്‍കാഷ്ടംനല്ല ജൈവവളമാണ്. എന്നാല്‍ ഘടനയുടെ പ്രത്യേകതകൊണ്ട് പെട്ടെന്ന് ചെടികള്‍ക്ക് കിട്ടില്ല. പൊടിച്ചുചേര്‍ക്കുക. നല്ല വെയിലത്തിട്ടാലും കാറ്റുവഴിയും മൂലകനഷ്ടം ഉണ്ടാകും. പുതിയ വളം ഉപയോഗിക്കുക.Even in good sun and wind, there can be elemental damage. Use fresh manure.
Share your comments