1. ഗോമൂത്രത്തില്‍ നാലോ അഞ്ചോ ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് അതില്‍ വിത്ത് ഒരു തുണിയില്‍ കെട്ടി ആറു മണിക്കൂര്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കുകയും പില്‍ക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗ-കീട ആക്രമണം കുറയുകയും ചെയ്യും.
2.മത്സ്യം കഴുകിയ വെള്ളം ചുവട്ടില്‍ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താല്‍ പച്ചക്കറികളില്‍ വിളവ് കൂടും.
3.വേരുത്തേജക ഹോര്‍മോണ്‍ ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും.
4.മൈക്കോറൈസ എന്ന വേരുകുമിള്‍ ചേര്‍ത്ത് കൃഷിചെയ്താല്‍ മരച്ചീനിയില്‍ 20 ശതമാനംവരെ വിളവര്‍ധന ഉറപ്പിക്കാം.
5.തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും.തവിട്ടു നിറമുള്ള എട്ടുകാലികള്‍ കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണി യാണ്. അവയെ നിലനിര്‍ത്തുക.
6. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.
Share your comments